ഇരിങ്ങാലക്കുട : നഗരസഭ 28-ാം വാർഡിൽ പ്രവർത്തിച്ച് വരുന്ന ഗ്രൂപ്പ് 6- (ജ്യോതിസ് ഗ്രൂപ്പ്) ലെ ഹരിത കർമ്മ സേന അംഗങ്ങളായ നിർമ്മല ശശീധരൻ, പ്രേമ രമേശ്, സിജി മൊഹിന്ദർ, ബേബി രാജൻ, ബീന എന്നിവർക്ക് അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിനിടയിൽ കിട്ടിയ രണ്ടര പവന്റെ സ്വർണ്ണ മാല ഉടമസ്ഥയായ ഇരിങ്ങാലക്കുട നഗരസഭ 28-ാം വാർഡ് പൂച്ചക്കുളo അമേരിക്കൻ കെട്ട് മാളക്കാരൻ ജോണി ഭാര്യ എൽസിയ്ക്ക്
Day: January 25, 2023
ബ്രഹ്മശ്രീ ദുഷ്യന്ത് ശ്രീധർ കൂടൽമാണിക്യം ക്ഷേത്രദർശനം നടത്തി
ഇരിങ്ങാലക്കുട : പ്രശസ്ത വാഗ്മിയും ഭാഗവതോത്തമനും ഹൈന്ദവ ധർമ്മ പ്രചാരകനുമായ ബ്രഹ്മശ്രീ ദുഷ്യന്ത് ശ്രീധർ കൂടൽമാണിക്യം ക്ഷേത്രദർശനം നടത്തി. ഒരു കൂട്ടം തീർത്ഥാടകരോടൊപ്പം കേരളത്തിലെ വൈഷ്ണവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഇരിങ്ങാലക്കുടയിൽ എത്തിയത്.ക്ഷേത്രദർശനത്തിനു ശേഷം കിഴക്കേ നടപ്പുരയിൽ സന്നിഹിതരായിരുന്ന ഭക്തജനങ്ങളെ അഭിമുഖീകരിച്ച് വേദാന്ത ദേശികരുടെ പാദുക സഹസ്രം എന്ന കൃതിയെ ആസ്പദമാക്കി ഭക്തി പ്രഭാഷണം നടത്തി.സരസമായ ഭാഷയിൽ വളരെ ലളിതമായി നടത്തിയ പ്രഭാഷണം വളരെ മനോഹരമായിരുന്നു. കാഞ്ചി കാമകോടിപീഠം
വിത്തുകൾ ഉപജീവനത്തിനും അതിജീവനത്തിനും എന്ന സന്ദേശവുമായി വെള്ളങ്ങല്ലൂർ വിത്തുത്സവം ജനുവരി 28, 29 തീയതികളിൽ
വെള്ളങ്ങല്ലൂർ : സാലിം അലി ഫൗണ്ടേഷൻ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമഗ്ര പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി വെള്ളങ്ങല്ലൂർ പഞ്ചായത്തും സാലിം അലി ഫൗണ്ടേഷനും തണലും സംയുകതമായി മണപ്പുറം ഫൗണ്ടേഷന്റെയും നബാർഡിന്റെ യും സഹായത്തോടെ ജനുവരി 28, 29 തീയതികളിൽ വിത്തുകൾ ഉപജീവനത്തിനും അതിജീവനത്തിനും എന്ന സന്ദേശമുയർത്തി വെള്ളങ്ങല്ലൂർ വിത്തുത്സവം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു.ജനുവരി 28 ന് രാവിലെ 9.30 ന് പഞ്ചായത്ത്
കെ.എസ്.ഇ.ബിയുടെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റി വൈദ്യുത ഭവന് മുന്നിൽ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി യിൽ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ കെ ഫോൺ പുരപ്പുറ സോളാർ പദ്ധതികൾ കെ.എസ്.ഇ.ബി യെ തകർക്കാനുള്ള പദ്ധതിയാണെന്നും സെക്ഷനുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ കരാറുകാരെ നിയമിച്ച് വൈദ്യുത മേഖല കൊലക്കളമാക്കുന്നതിലും ജീവനക്കാർക്ക് അർഹതപെട്ട ഡി.എ ലീവ് സറണ്ടർ നൽകാതെ മാനേജ്മെന്റ് സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റി വൈദ്യുത ഭവന് മുന്നിൽ ധർണ്ണ നടത്തി.KEEC
കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്ര ജനുവരി 26 മുതൽ 28 വരെ
ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനകൾക്കും എതിരെ ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്ര ജനുവരി 26 മുതൽ 28 വരെ സംഘടിപ്പിക്കും. ജനുവരി 26ന് കരുവന്നൂരിൽ ബംഗ്ലാവ് പരിസരത്തു നിന്നും ജില്ലാ പ്രസിഡൻറ് അഡ്വ. അനീഷ് കുമാർ പദയാത്ര ഉദ്ഘാടനം ചെയ്യും. പദയാത്ര പൊറുത്തുശ്ശേരി ഏരിയയിലെയും കാറളം പഞ്ചായത്തിലെയും നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 5 30ന്
കേന്ദ്ര സർക്കാർ ജനവിരുദ്ധ വർഗ്ഗീയ നയങ്ങൾക്കെതിരെ സി.പി.ഐ (എം) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തളിയക്കോണം : കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ ജനവിരുദ്ധ വർഗ്ഗീയ നയങ്ങൾക്കെതിരെ സി.പി.ഐ (എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ തളിയക്കോണം സ്റ്റേഡിയം പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ അഭിവദ്യം ചെയ്തു സംസാരിച്ചു. സിപിഐ(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.കെ മനുമോഹൻ ധർണ്ണയ്ക്ക് അദ്ധ്യഷത വഹിച്ചു.സിപിഐ(എം)
സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ഇരിങ്ങാലക്കുട : സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പാരിഷ് ഹാളിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു തൃശ്ശൂർ എം.പി ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരുന്നു. ഡോ ജോജോ ആന്റണി തൊടു പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട ഡി.ഇ.ഒ ഷാജി എസ് സമ്മാനദാനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഫെനി എബിൻ,
അഖില കേരള അന്തർ കലാലയ വോളീബോൾ ടൂർണമെൻറ് 26, 27 തീയതികളിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ
ഇരിങ്ങാലക്കുട : അഖില കേരള അന്തർ കലാലയ വോളീബോൾ ടൂർണമെൻറ് ജനുവരി 26, 27 തീയതികളിലായി ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ മികച്ച കലാലയങ്ങളായ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി, അൽഫോൻസാ കോളേജ് പാലാ, സെൻറ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട, സെൻറ് സേവിയർസ് കോളേജ് ആലുവ, എസ്. എൻ കോളേജ് ചേളന്നൂർ, കൃഷ്ണമേനോൻ കോളേജ് കണ്ണൂർ എന്നിവർ പങ്കെടുക്കുന്നു. കേരളാ പ്രൊഫഷണൽ വോളീബോൾ
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ “ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു
ഇരിങ്ങാലക്കുട : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ "ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ" എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ.വി. വൈശാഖൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷനായി.ജില്ലയിൽ ഇരുനൂറ് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. റോസൽ രാജ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എച്ച്. നിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. മനുമോഹൻ, ഐ.വി. സജിത്ത്,
യുവകലാസാഹിതി ഇരിങ്ങാലക്കുട ടൗൺ മേഖലാ കമ്മിറ്റി രൂപികരിച്ചു
ഇരിങ്ങാലക്കുട : യുവകലാസാഹിതി ഇരിങ്ങാലക്കുട ടൗൺ മേഖലാ കമ്മിറ്റി രൂപീകരണയോഗം സി. അച്യുതമേനോൻ സ്മാരകഹാളിൽ ജില്ലാ പ്രസിഡണ്ട് സോമൻ താമരക്കുളം ഉദ്ഘാടനം ചെയ്തു. മഹാകവി കുമാരനാശാൻ്റെ വിയോഗശതാബ്ദി വർഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്താൻ യുവകലാസാഹിതി ഇരിങ്ങാലക്കുട തീരുമാനിച്ചു. സാമൂഹ്യപരിവർത്തനത്തിനും നവോത്ഥാനത്തിനും ആക്കം കൂട്ടാൻ നിസ്തുലമായ പങ്കുവഹിച്ച കുമാരനാശാൻ്റെ കൃതികൾ സംബന്ധിച്ച സെമിനാറുകൾ, കാവ്യാ ലാപനവേദികൾ, മത്സരങ്ങൾ,