കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ഭജനോത്സവം നടത്തി. ഗായത്രി ഹാളിൽ നടന്ന സമ്പ്രദായ ഭജനക്ക് മുംബൈ സുന്ദരരാമ ഭാഗവതർ നേതൃത്വം നൽകി ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ഭജനോത്സവം നടത്തി. ഗായത്രി ഹാളിൽ നടന്ന സമ്പ്രദായ ഭജനക്ക് മുംബൈ സുന്ദരരാമ ഭാഗവതർ നേതൃത്വം നൽകി. ഭക്തിയും സംഗീതവും മനോഹരമായി ഒത്തുചേർന്ന ഭജനയിൽ ഗൗതം, കൃഷ്ണൻ[ സഹ ഗായകർ], ബൃഹദീഷ് [ഹാർമോണിയം], രാമചന്ദ്രൻ [മൃദംഗം],
Day: January 18, 2023
“ഞങ്ങളും കൃഷിയിലേയ്ക്ക് ” – പൂമംഗലം പഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം
പൂമംഗലം : പൂമംഗലം പഞ്ചായത്ത് - കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതിയായ "ഞങ്ങളും കൃഷിയിലേയ്ക്ക് 2022-23 " ന്റെ ഭാഗമായി ഏകദേശം പതിനേഴായിരത്തോളം പച്ചക്കറി തൈക്കൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തമ്പി വിതരണോദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് കവിതാ സുരേഷ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ്, കൃഷിഭവൻ ഉദ്യോഗസ്ഥർ, എ ഡി സി മെമ്പർമാർ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ്
ഇരിങ്ങാലക്കുട : നഗരസഭ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ചു. ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ടി.വി ചാർളി അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ,
പി.എം.എ.വൈ ഭവന പദ്ധതി: ഇരിങ്ങാലക്കുട നഗരസഭ വിഹിതം ഒന്നാം ഗഡു വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട : പ്രധാനമന്ത്രി ആവാസ് യോജന അർബൻ ലൈഫ് പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷം ഇരിങ്ങാലക്കുട നഗരസഭയിൽ അംഗീകാരം ലഭിച്ച 7&8 ഡി.പി.ആർ കളിലായി 351 വീടുകളുടെ നഗരസഭാ വിഹിതമായ 2 ലക്ഷം രൂപയിലെ ഒന്നാം ഗഡു വിതരണം ആരംഭിച്ചു. ഈ പദ്ധതി പ്രകാരം 8 ഡി.പി.ആർ കളിലായി നഗരസഭപരിധിയിലെ 1034 ഗുണഭോക്താക്കളുടെ സ്വന്തമായി വീട് എന്ന വലിയ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി ഒന്നാം