ഇരിങ്ങാലക്കുട : ഗവ. ഗേൾസ് എൽ.പി സ്കൂളിൽ മിഴിവ് 2023 കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. നൃത്ത അധ്യാപിക പ്രീതി നീരജ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് കാർത്തിക വിപിൻ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട എ.ഇ.ഒ ഡോ. എം സി നിഷ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബി.പി.സി സത്യപാലൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് അസീന പി ബി സ്വാഗതവും, എം.പി.ടി.എ പ്രസിഡൻറ് ബിന്ദു പ്രദീഷ് നന്ദിയും പറഞ്ഞു.
Day: January 12, 2023
കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ മുംബൈ സുന്ദരരാമൻ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന ശനിയാഴ്ച
ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ബ്രഹ്മശ്രീ മുംബൈ സുന്ദരരാമൻ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന ജനുവരി 14 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിമുതൽ ഗായത്രി ഹാളിൽ നടക്കും. ഉദ്ദേശം 350 വർഷങ്ങൾക്കു മുമ്പ് തഞ്ചാവൂർ പ്രദേശത്തു നിന്നും ഉടലെടുത്ത ഈ ഭജന പദ്ധതിയിൽ സംഗീതവും ഭക്തിയും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. ഭാരതത്തിലെ വിവിധ ദേശങ്ങളിലെ ഭക്ത കവികൾ രചിച്ച വിവിധ ഭാഷയിലെ ഭക്തി ഗീതങ്ങൾ