നിയമപരമായി ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് തൃശ്ശൂർ എം.പി ടി.എൻ പ്രതാപന് ഇല്ല എന്നിരിക്കേ, ഉദ്ഘാടന കർമ്മത്തിൽ അദ്ദേഹം ട്രാഫിക് നിയമം ലംഘിച്ചിരിക്കുകയാണ് എന്നാണ് തൃശ്ശൂർ റൂറൽ എസ് പി യ്ക്കുംഇരിങ്ങാലക്കുട ജോയിന്റ് ആർ ടി ഒ യ്ക്കും നൽകിയ പരാതിയിൽ പരാതിക്കാരനായ സുജേഷ് കണ്ണാട്ട് പറയുന്നത് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് വേണ്ടി തൃശ്ശൂർ എം പി ടി എൻ പ്രതാപന്റെ വികസന ഫണ്ടിൽ നിന്നും
Day: January 11, 2023
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കെട്ടിട സമുച്ചയ നിർമ്മാണം രണ്ടാംഘട്ടത്തിലേക്ക് : മന്ത്രി ഡോ.ആർ ബിന്ദു
നാല് ഓപ്പേറേഷൻ തിയേറ്ററുകൾ, സർജിക്കൽ ഐ.സി.യു, മെഡിക്കൽ ഐ.സി.യു, ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങളും രണ്ടാം ഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുന്നു.ആദ്യഘട്ടത്തിൽ പണിത കെട്ടിടസൗകര്യങ്ങളുടെ പൂർത്തീകരണവും ഈ ഘട്ടത്തിൽ നടക്കും ഇരിങ്ങാലക്കുട : ജനറൽ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമാവുന്നു. ജനുവരി 13ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എയുമായ ഡോ. ആർ ബിന്ദു രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും.ഒപി ബ്ലോക്ക് ഉൾപ്പെടുന്ന
ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമ വാർഷിക ദിനാചരണം നടത്തി
അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമ വാർഷിക ദിനാചരണം നടത്തി. സ്കൂൾ മാനേജർ കെ.കെ കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ മെജോ പോൾ, വി.ജി. അംബിക, ദർശന. എം. വാരിയർ , പി.എൽ.ബി ബി എന്നിവർ പ്രസംഗിച്ചു. തുടർന്ന് മാനേജ്മെന്റ്, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ പുഷ്പാർച്ചന നടത്തി.
കോതറ ബണ്ടിനു സമീപം കോൾ പാടത്തേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
എടതിരിഞ്ഞി : കോതറ ബണ്ടിനു സമീപം കോൾ പാടത്തേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. നടപടിയിൽ കർഷകർ പ്രതിഷേധിച്ചു, കാട്ടൂർ തെക്കുംഭാഗം എടതിരിഞ്ഞി മേഖല ഗ്രൂപ്പ് ഫാം സെക്രട്ടറി വിജയൻ തേവർക്കാട്ടിൽ, പ്രസിഡൻറ് ജോജി ഓ.ജെ, കർഷകസംഘം എടതിരിഞ്ഞി മേഖല സെക്രട്ടറി കെ.എ സജീവൻ, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം ഒ.എൻ അജിത് കുമാർ, സി.പി.ഐ.എം പാർട്ടി മെമ്പർ ഭരതൻ കണ്ടേങ്കാട്ടിൽ, വേലായുധൻ കരിയക്കാട്ടിൽ എന്നിവർ സംസാരിച്ചു.
എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ..പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നു
എടക്കുളം : എസ്.എൻ.ജി.എസ്.എസ് എൽ..പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നു. സ്കൂൾ മാനേജർ കെ.വി ജിനരാജദാസൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സിബി കുന്നപ്പശ്ശേരി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ വാർഷികം, ശതാബ്ദി ആഘോഷം എന്നിവ സംബന്ധിച്ച ചർച്ച നടന്നു.കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിഭാവനം ചെയ്തിട്ടുള്ള പൂന്തേൻ മലയാളം എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മവും
പോസ്റ്റർ രചന മത്സരം 13 ന്
പാലിയേറ്റീവ് ദിനത്തോട് അനുബന്ധച്ച് ജില്ല പാലിയേറ്റീവ് കെയർ പ്രോഗ്രാം (ആരോഗ്യകേരളം, തൃശൂർ) സംഘടിപ്പിക്കുന്ന പോസ്റ്റർ രചനാ മത്സരം ജനുവരി 13 ന് രാവിലെ 10.30 ന് തൃശൂർ നഴ്സിങ് സ്കൂളിൽ നടത്തുന്നു. 17 - 24 ഇടയിൽ പ്രായമുള്ള കോളജ് വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാനുള്ള അവസരം ഉള്ളത്. മത്സരത്തിൻ്റെ സമ്മാനത്തുക താഴെ ചേർക്കുന്നു. • ഒന്നാം സമ്മാനം - ₹ 5000/-• രണ്ടാം സമ്മാനം - ₹ 3000/-•