തുമ്പൂർ : മുകുന്ദപുരം പാർവതി പരമേശ്വര ഭക്ത പരിപാലന സമാജം വക തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ജനുവരി 12 ന് നടക്കുന്ന കാവടി അഭിഷേക മഹോത്സവത്തിന് കൊടിയേറി. മഹാവ്യാധി നിമിത്തം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ചടങ്ങുകൾ മാത്രമായിട്ടാണ് ഉത്സവ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്ര രത്നം അഴകത്ത് ശാസ്തൃശർമൻ തിരുമേനി കൊടിയേറ്റകർമം നിർവഹിച്ചു.കാവടി അഭിഷേക
Day: January 6, 2023
ഗസ്റ്റ് ലക്ചറർ ഒഴിവ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഹിന്ദി വിഭാഗത്തിലേക്ക് ഗവൺമെന്റ് ഗസ്റ്റ് ലക്ചറർ ഒഴിവ്. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മാർക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവർ രേഖകൾ സഹിതം ജനുവരി പതിനാറാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാക്കണം. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 8301000125
ജന്മനാടിന്റെ ദാഹമകറ്റാൻ സൗജന്യമായി ഭൂമി നൽകി പ്രവാസി
അന്തരിച്ച തന്റെ പ്രിയതമ റോസിലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നഗര സഞ്ചയികാപദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗിക തലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമി നൽകി പുല്ലൂർ ഊരകം സ്വദേശിയും ബഹറിൻ പ്രവാസിയുമായ ഡേവീസ് ടി. മാത്യു പുല്ലൂർ : നഗര സഞ്ചയികാപദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗിക തലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമി നൽകി പുല്ലൂർ ഊരകം സ്വദേശിയും ബഹറിൻ പ്രവാസിയുമായ ഡേവീസ് ടി. മാത്യു. അന്തരിച്ച