പൊറത്തിശ്ശേരി മഹാത്മ എൽ പി ആൻഡ് യു,പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപക അനധ്യാപകരുടെയും ആഭിമുഖ്യ,ത്തിൽ പൊറത്തിശ്ശേരി കണ്ടാരന്തര മൈതാനിയിൽ മഹാത്മാ സംഗമം ഡിസംബർ 31 ജനുവരി 1 എന്നീ തീയതികളിൽ.ജനുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനവും സ്മരണികയുടെ പ്രകാശനവും ചെയ്യും.ചടങ്ങിൽ സംഘാടക സമിതി പ്രസിഡൻറ് ക്യാപ്റ്റൻ ദാസൻ പുതുശ്ശേരി അധ്യക്ഷത വഹിക്കും.