ഇരിങ്ങാലക്കുട : നഗരസഭാ സെക്രട്ടറിയുടെ വ്യാജ ഒപ്പും മുൻസിപ്പൽ സീലും ഉപയോഗിച്ച് കണ്ടിജന്റ് ജീവനക്കാരിയുടെ വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത മുൻസിപ്പൽ ജീവനക്കാരനും അഴിമതിക്ക് കൂട്ട് നിന്ന മുൻസിപ്പൽ സെക്രട്ടറിക്കും ചെയർപേഴ്സണെതിരെയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഈ വിഷയത്തിൽ സമഗ്ര അന്വേക്ഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മാർച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ മനുമോഹൻ ഉദ്ഘാടനം
Day: December 9, 2022
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ഗാർഹിക പീഡന നിരോധന നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ദർശന ഫാമിലി കൗൺസിലിംഗ് സെന്ററും സെൻ്റ്. ജോസഫ് കോളേജുംചേർന്ന് ഗാർഹിക പീഡന നിരോധന നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു ഇരിങ്ങാലക്കുട : ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ദർശന ഫാമിലി കൗൺസിലിംഗ് സെന്ററും സെൻ്റ്. ജോസഫ് കോളേജുംചേർന്ന് ഗാർഹിക പീഡന നിരോധന നിയമത്തിന്റെ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ വാർഡ് കൗൺസിലർ മിനി സണ്ണി ഉദ്ഘാടനം നിർവഹിച്ചു.കോളേജ് വൈസ് പ്രിൻസിപ്പാൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റർ കോളേജ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റർ കോളേജ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പി ടി ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കാലിക്കറ്റ് ബോക്സിങ് ചാമ്പ്യന്മാർ ആകുന്നത്.നാലു സ്വർണവും രണ്ട വെള്ളിയും രണ്ട വെങ്കലവും നേടി 25.പോയിന്റൊടെ സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായത്. 16
കാറളം ശ്രീകുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശവും ശ്രീചക്രപൂജയും
ഇരിങ്ങാലക്കുട : കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശം ഡിസംബർ 22 മുതൽ 27 വരെയും 30 ന് ശ്രീചക്രപൂജയും നടക്കും. താന്ത്രിക ആചാര്യൻ തൃപ്രയാർ ക്ഷേത്രം തന്ത്രി തരണല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ക്ഷേത്രം തന്ത്രി ചെമ്പാപ്പിള്ളി തരണനല്ലൂർ നാരായണൻ നമ്പൂതിരിപ്പാട് ദ്രവ്യ കലശം നടത്തുന്നു. ആറ് ദിവസങ്ങളിലായി ദ്രവ്യ കലശം ചടങ്ങുകൾ നടക്കും.28ന് ദേശവലത്ത് ശ്രീ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ