കരുവന്നൂർ നിന്നു മങ്ങാടികുന്നിലേക്കുള്ള റോ വാട്ടർ പമ്പിങ് മെയിൻ പുത്തൻതോട് പടിഞ്ഞാറു ഭാഗത്ത് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട നഗരസഭയിലും, സമീപ പഞ്ചായത്തുകളിലെയും കുടിവെളള വിതരണം 3 ദിവസത്തേക്ക് ഭാഗികമായി തടസ്സപ്പെടുന്നതാണ് അറിയിപ്പ് : കരുവന്നൂർ നിന്നു മങ്ങാടികുന്നിലേക്കുള്ള റോ വാട്ടർ പമ്പിങ് മെയിൻ പുത്തൻതോട് പടിഞ്ഞാറു ഭാഗത്ത് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട നഗരസഭയിലും, സമീപ പഞ്ചായത്തുകളിലെയും കുടിവെളള വിതരണം 3 ദിവസത്തേക്ക് ഭാഗികമായി തടസ്സപ്പെടുന്നതാണ്.
Day: December 6, 2022
സംസ്ഥാന സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : ആറാമത് സംസ്ഥാന സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ 2022 ഡിസംബർ 9,10 തീയതികളിൽ നടക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളാണ് നടക്കുന്നത്. മൂന്ന് കളിക്കാരടങ്ങുന്ന ടീമുകൾ ആയിട്ടാണ് മത്സരം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ബെസ്റ്റ് ചെസ്സ് സ്കൂൾ ഇൻ കേരള ട്രോഫി സമ്മാനിക്കും.മത്സരങ്ങൾ ചെസ്സ് അസോസിയേഷൻ
തൊഴിൽസഭ രണ്ടാം ദിനം, നൂറോളം തൊഴിൽ അന്വേഷകർ പങ്കെടുത്തു
ഇരിങ്ങാലക്കുട : ടൗൺ മേഖലാ വാർഡുകളെ ഉൾപ്പെടുത്തി തൊഴിൽസഭ രണ്ടാം ദിനം മുനിസിപ്പൽ ടൗൺഹാളിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സജികുമാർ ഉദ്ഘാടനം നിർവഹിച്ചു . കൗൺസിലർ മിനി സണ്ണി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മേഖലയിലെ വിവിധ സ്ഥാപന പ്രതിനിധികളും തൊഴിൽ ദാതാക്കളുമായി കെ.എസ്.ഇ ലിമിറ്റഡ് , കെ.പി.എൽ, ഐ.സി.എൽ, എസ്.ഐ.ബി ലൈഫ്, ചന്ദ്രിക, എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു തുടർന്ന് സിഗ്നേച്ചർ വീഡിയോ, ഗ്രൂപ്പ് ചർച്ച എന്നിവയും