ഇരിങ്ങാലക്കുട : നവംബർ 26 മുതൽ ഡിസംബർ 4 വരെ നീണ്ടുനിന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് ഓവറോൾ കിരീടം നേടി. മുരിയാട്, കാറളം, കാട്ടൂർ, പറപ്പൂക്കര പഞ്ചായത്തുകളിലെ യുവ പ്രതിഭകളാണ് മാറ്റുരച്ചത്.സമാപന സമ്മേളനം നിരവധിയായ പരിപാടികളോടുകൂടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാബാലൻ ഉദ്ഘാടനം നിർവഹിച്ചു. പുല്ലൂർ അണ്ടി കമ്പനി ഭാഗത്ത് നിന്നും ആരംഭിച്ച ഘോഷയാത്രോട് കൂടി സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചു. കുടുംബശ്രീ
Day: December 5, 2022
ലാംഗ്വേജ് ലേർണിംഗ് ഗ്രൂപ്പുമായി റീച്ചീസ് ട്യൂഷൻ സെന്റർ
ഇരിങ്ങാലക്കുട : റീച്ചീസ് ട്യൂഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലാംഗ്വേജ് ലേർണിംഗ് ഗ്രൂപ്പ് ഡിസംബർ 10ന് ആരംഭിക്കുന്നു. സാമൂഹ്യപ്രവർത്തകയും സെന്റ്. ജോസഫ്സ് കോളേജ് പ്രൊഫസറും ആയ സി. റോസ് ആന്റോ ഉദ്ഘാടനം നിർവഹിക്കും. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് ലാംഗ്വേജ് ട്രെയിനിങ് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8330856169 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : "മനുഷ്യനെ മയക്കുന്ന ലഹരി വേണ്ടാ, മനസ്സ് നിറയുന്ന ക്രിക്കറ്റ് കളിക്കാം." എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് കാട്ടുങ്ങച്ചിറയുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനത്ത് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി ജാക്ക്സൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ശരത് ദാസ് അധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർളി, സ്റ്റാൻഡിങ് കമ്മറ്റി
നഗരസഭയിലെ അനാഥ ശിലാഫലകത്തിൽ റീത്ത് വെച്ച് ബി.ജെ.പി പ്രതിക്ഷേധം
മുൻ ചെയർപേഴ്സൺ ഉദ്ഘടാനം നിർവഹിച്ച പദ്ധതിയുടെ ശിലാഫലകം 3 വർഷമായിട്ടും സ്ഥാപിച്ചിട്ടില്ല, നഗരസഭക്ക് പുറത്ത് അനാഥമായികിടക്കുന്ന ശിലാഫലകത്തിൽ റീത്ത് സമർപ്പിച്ച് ബി.ജെ.പി പ്രതിക്ഷേധം ഇരിങ്ങാലക്കുട : 2019 ൽ അന്നത്തെ നഗരസഭാ ഭരണസമിതി അയ്യങ്കാവ് മൈതാനത്തിന് ചുറ്റും 5 ലക്ഷം രൂപയോളം ചിലവാക്കി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്തിന്റെ ഉദ്ഘാടന ശിലാഫലകം ഇതുവരെ അവിടെ സ്ഥാപിച്ചിട്ടില്ല. മാത്രമല്ല ഈ ശിലാഫലകം നഗരസഭയുടെ പുറത്ത് അനാഥമായ നിലയിൽ കിടക്കുകയാണിപ്പോൾ. ശിലാഫലകം സ്ഥാപിക്കുകയോ അല്ലെങ്കിൽ എടുത്ത് മാറ്റുകയോ
കർമ്മവേദി കെട്ടിടം പൊളിച്ച് തൽസ്ഥാനത്ത് പെർഫോമിംഗ് സ്റ്റേജ് ഉൾപ്പെടുന്ന ബഹുമുഖ ആവശ്യങ്ങൾക്കായി കെട്ടിടം പണിയുവാൻ കൂടൽമാണിക്യം ദേവസ്വം
കർമ്മവേദി കെട്ടിടം പൊളിച്ച് തൽസ്ഥാനത്ത് ജാതിഭേദമന്യേ ഏവർക്കും കലാപരിപാടി അവതരിപ്പിക്കാൻ പെർഫോമിംഗ് സ്റ്റേജ് നിർമ്മിക്കുകയാണ് ആദ്യ ലക്ഷ്യം, അടുത്ത പടിയായി കല്യാണങ്ങൾ ഉൾപ്പടെയുള്ള പരിപാടികൾ നടത്തുവാനുള്ള ഓഡിറ്റോറിയമായി ഇതിനെ മാറ്റുവാനാണ് ലക്ഷ്യമിടുന്നത് ഇരിങ്ങാലക്കുട : ദശകങ്ങളുടെ പഴക്കമുള്ള തെക്കേനടയിലെ ജീർണിച്ച കർമ്മവേദി കെട്ടിടം പൊളിച്ചു തൽസ്ഥാനത്ത് പെർഫോമിംഗ് സ്റ്റേജ് ഉൾപ്പടെ ബഹുമുഖ ആവശ്യങ്ങൾക്കായി കെട്ടിടം പണിയുവാൻ കൂടൽമാണിക്യം ദേവസ്വം തീരുമാനമെടുത്തു.2023 ഉത്സവത്തിന് മുൻപായി പ്രാരംഭ പ്രവർത്തനങ്ങൾക്ക്
പൂതംകുളം മൈതാനത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഒരുക്കിയ വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
യാത്രയ്ക്കിടെ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതവുമുള്ള എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള പ്രധാനപ്പെട്ട പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. അഞ്ച് ഇടങ്ങളിലായാണ് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ ഇരിങ്ങാലക്കുട നഗരസഭയിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്കായി ഫീഡിംഗ് റൂം, ഏഴ് ശുചിമുറികൾ, മൊബൈൽ ചാർജിംഗ് സംവിധാനം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് വഴിയോര കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത് ഇരിങ്ങാലക്കുട : ഠാണാവിലെ പൂതംകുളം മൈതാനത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നഗരസഭ ഒരുക്കിയ വഴിയോര വിശ്രമ