തൃശൂർ ജില്ലയിൽ ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും. ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകളുടെ പ്രവർത്തനം.രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും അറിയിപ്പ് : ഡിസംബർ 5 മുതൽ 31
Day: December 3, 2022
ലോക ഭിന്നശേഷി ദിനാഘോഷം ഇരിങ്ങാലക്കുട ബി.ആർ.സിയുടെ നേതൃത്വത്തില് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബി.ആർ.സിയുടെ നേതൃത്വത്തില് ലോക ഭിന്നശേഷി ദിനാഘോഷം വിപുലമായ പരിപാടികളോടെ ഇരിങ്ങാലക്കുട പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. ബി.ആർ.സി പരിധിയിലുള്ള 45 പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 50 കുട്ടികളും അവരുടെ രക്ഷാകർത്താക്കളും ബി.ആർ.സി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. സമഗ്ര ശിക്ഷകേരള ബി.ആർ.സി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഒരു ദിവസം മുഴുവനും നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി സ്വാഗതമേകിയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്
ചെറുതൃകോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കരിങ്കൽ പ്രദക്ഷിണ വഴി ഞായറാഴ്ച സമർപ്പിക്കും
ഇരിങ്ങാലക്കുട : ചെറുതൃകോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കരിങ്കൽ പ്രദക്ഷിണ വഴി ഡിസംബർ 4 ഞായറാഴ്ച ഭഗവാന് സമർപ്പിക്കും. രാവിലെ 9.30 ന് ക്ഷേത്രം നവീകരണ കലശം കമ്മിറ്റി പ്രസിഡന്റും, ക്ഷേത്രം അഭ്യൂദയകാംക്ഷിയുമായ തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ സമർപ്പണ കർമ്മം നിർവഹിക്കും.തദവസരത്തിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് മന നാരായണൻ നമ്പൂതിരി, ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷ സോണിയ ഗിരി, ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്
കാക്കാതുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും ആദരിച്ചു
കാക്കാതുരുത്തി : ഭിന്നശേഷി ദിനത്തിൽ കാക്കാതുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ബിജോയ് കളരിക്കൽ, പി.ടി.എ പ്രസിഡന്റ് സന്ദീപ്, എം.പി.ടി.എ അംഗം ബിന്ദു, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ എച്ച്.എം സ്മിത എം ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്ന്
ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ ഇ-ഗവർണൻസ് വകുപ്പിൻ്റെ സംസ്ഥാനതല അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി. ഓൺലൈൻ പഠന വിഭാഗത്തിൽ (ഇ - ലേർണിംഗ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് ഈ നെട്ടത്തിലേക്കേതിയത്. വിദ്യാഭ്യാസ രംഗത്തും ഭരണ രംഗത്തും സങ്കേതിക വിദ്യയിലൂടെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വിവര-സാങ്കേതിക വകുപ്പ് ഐ എം ജി യുടെ സഹകരണത്തോടെ ഈ അവാർഡ് ഏർപ്പെടുത്തിയത്.തിരുവനന്തപുരം വഴുതക്കാട് ടാഗോർ തീയേറ്ററിൽ
സെന്റ് ജോസഫ്സിന് ഇ ലേണിംഗിനുള്ള സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരം
ഇരിങ്ങാലക്കുട : ഇ ലേണിംഗിനുള്ള 2019 - 20, 20-21 വർഷങ്ങളിലെ സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരത്തിന്റെ രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കരസ്ഥമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നു പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എലൈസയും അദ്ധ്യാപക, അനദ്ധ്യാപക പ്രതിനിധികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ഇലക്ട്രോണിക് മാധ്യമങ്ങളുപയോഗിച്ചു മികവു പുലർത്തിയ അക്കാദമിക് സംവിധാനം, ഓൺലൈൻ അഡ്മിഷൻ, ഭരണമികവുകളും കോവിഡ് കാലഘട്ടത്തിൽ
പൊറത്തിശ്ശേരി കണ്ടാരന്തര മൈതാനത്ത് ഞായറാഴ്ച രക്തദാന ക്യാമ്പ്
ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഐ.എം.എ തൃശ്ശൂർ ബ്ലഡ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും സംയുക്തമായി പൊറത്തിശ്ശേരി കണ്ടാരന്തര മൈതാനത്ത് ഡിസംബർ 4 ഞായറാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്.18 വയസ്സ് മുതൽ 55 വയസ്സു വരെയുള്ള പുരുഷന്മാർക്കും, 18 മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ക്യാമ്പിൽ രക്തദാനം ചെയ്യാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ 9496649657
ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം കൂടിയാട്ടം കലാകാരി സരിത കൃഷ്ണകുമാറിന്
കൂടിയാട്ടം കഥകളി രംഗത്തെ യുവകലാകാരൻമാർക്കായി മാർഗി സ്ഥാപകനായ ഡി. അപ്പുക്കുട്ടൻ നായരുടെ പേരിൽ നേപത്ഥ്യ ഏർപ്പെടുത്തിയിട്ടുള്ള 2021 ലെ ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം സരിത കൃഷ്ണകുമറിന് നൽകും മൂഴിക്കുളം : കൂടിയാട്ടം കഥകളി രംഗത്തെ യുവകലാകാരൻമാർക്കായി മാർഗി സ്ഥാപകനായ ഡി. അപ്പുക്കുട്ടൻ നായരുടെ പേരിൽ നേപത്ഥ്യ ഏർപ്പെടുത്തിയിട്ടുള്ള 2021 ലെ ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം സരിത കൃഷ്ണകുമറിന് നൽകും. പതിനായിരം രൂപയും സാജുതുരുത്തിൽ രൂപകൽപ്പന
സ്കിൽ ഡേ എക്സിബിഷൻ സംഘടിപ്പിച്ചു
എൻ.എസ്.ക്യു.എഫ് വൊക്കേഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനമാണ് നടന്നത് ഇരിങ്ങാലക്കുട : ദേശിയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (NSQF) വൊക്കേഷണൽ കോഴ്സുകളെ സമൂഹത്തിന് പരിചയപ്പെടുത്തുന്ന സ്കിൽ ഡേ എക്സിബിഷൻ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.വി റാൽഫി അധ്യക്ഷത വഹിച്ചു. വിവിധ വൊക്കേഷണൽ (എൻ.എസ്.ക്യു.എഫ്.)
അവകാശികളില്ലാതെ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ ഇ-ഓക്ഷന് മൂന്നോടിയായി രേഖകൾ സഹിതം അവകാശവാദം ഉന്നയിക്കാൻ അവസരം
30 ദിവസത്തിനകം ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഇ - ഓക്ഷൻ നടത്തി സർക്കാരിലേക്ക് മുതൽകൂട്ടുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ലേലം : തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന വിവിധതരം വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ഇതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി പ്രസ്തുത വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാം.30 ദിവസത്തിനകം