ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള ബി.ആർ.സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ നഗരസഭ തലത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി. സമൂഹത്തിൽ ഭിന്നശേഷിക്കാർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉൻമൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേയ്ക്ക് നയിക്കുക, അവരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികൾ ഉറപ്പു വരുത്തുന്നതിനും അവർക്കൊപ്പം നിൽക്കാൻ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് ഉണ്ട്.ജി.ജി.വി.എച്ച്.എസ് ഇരിങ്ങാലക്കുട യിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട
Day: December 2, 2022
പാകിസ്ഥാനി ചിത്രം ” ജോയ്ലാൻഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ചലച്ചിത്രം : കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച പാകിസ്ഥാനി ചിത്രം " ജോയ്ലാൻഡ് " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലാഹോറിലെ ഒരു ഇടത്തരം കുടുംബത്തിലെ ഇളയമകൻ ഡാൻസ് തീയേറ്ററിൽ രഹസ്യമായി ജോലിക്ക് പ്രവേശിക്കുന്നതും തീയേറ്ററിലെ നർത്തകിയായ ട്രാൻസ് യുവതിയുമായി പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.2022 ലെ കാൻ ഫെസ്റ്റിവലിൽ ജൂറി പുരസ്കാരവും ക്വീർ പാം പുരസ്കാരവും നേടിയ ചിത്രം 95-മത് അക്കാദമി