വാഹന രംഗത്തെ പ്രമുഖ കമ്പനികളായ ടാറ്റ, ടൊയോട്ട, ഓല, റെവോൾട്ട്, മാരുതി, നെക്സസ്, ഹൈക്കൺ തുടങ്ങിയവയുടെ ഫോർ വീലറും, ത്രീ വീലറും, ടു വീലറും പ്രദര്‍ശനത്തിൽ ഉള്‍പ്പെടുത്തുന്നു.അമ്പതോളം ഇലക്ട്രിക് & ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദർശനം ശനിയാഴ്ച സമാപിക്കും ഇരിങ്ങാലക്കുട : സഹൃദയ എൻജിനീയറിങ് കോളേജിൽ ഡിസംബർ 2,3 തീയതികളില്‍ നടക്കുന്ന "ടെക് വിസാ 2022" ടെക്ഫെസ്റ്റിന്റെ ഭാഗമായി ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദര്‍ശനം വെള്ളിയാഴ്ച തുടങ്ങും.
Day: December 1, 2022
ഡിസംബർ 3 ലോകഭിന്നശേഷി ദിനാചരണം – ഇരിങ്ങാലക്കുട ബി.ആർ.സി ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു
ഇരിങ്ങാലക്കുട : ഡിസംബർ 3 ലോകഭിന്നശേഷി ദിനാചരണുവുമായി ബന്ധപെട്ട് ഇരിങ്ങാലക്കുട ബി.ആർ.സി ഹാളിൽ വെച്ച് സംഘാടക സമിതി യോഗം ചേർന്നു. ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാ സഞ്ജീവ്കുമാർ യോഗം ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. നവംബർ 27 മുതൽ ഡിസംബർ 3 വരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വിവിധ പരിപാടികൾ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോജക്റ്റ് കോഓർഡിനേറ്റർ വി.ബി സിന്ധു വിശദീകരിച്ചു.ഡിസംബർ 1 ന് വിവിധ പഞ്ചായത്ത്
കെ.കെ.ടി.എം കോളേജ് റിട്ടേർഡ് ഓഫീസ് അസിസ്റ്റ്ന്റ് എടതിരിഞ്ഞി തത്തംകുളം വേലായി മകൻ പ്രഭാകരൻ (76) അന്തരിച്ചു
എടതിരിഞ്ഞി : കെ.കെ.ടി.എം കോളേജ് റിട്ടേർഡ് ഓഫീസ് അസിസ്റ്റ്ന്റ് എടതിരിഞ്ഞി തത്തംകുളം വേലായി മകൻ പ്രഭാകരൻ (76) അന്തരിച്ചു. സംസ്കാരം ഡിസംബർ 2 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ സരോജിനി . മക്കൾ മിനി, മഞ്ജുള, ഡോ. മനോജ് (അസി:പ്രൊഫസർ പട്ടാമ്പി സംസ്കൃതകോളേജ്). മരുമക്കൾ അരവിന്ദൻ ശാന്തി, ലോഹിതൻ ,ഡോ. വിനയശ്രീ (അസിസ്റ്റന്റ് പ്രൊഫസർ കെ.കെ.ടി.എം കോളേജ് കൊടുങ്ങലൂർ. ഭാര്യ സരോജിനി.
യുഫോറിയ 2022 – ‘മയക്ക്മരുന്ന് ലഹരിക്കെതിരെ ഗോൾ ലഹരി’ അയ്യങ്കാവ് മൈതാനത്ത് വെള്ളിയാഴ്ച വൈകീട്ട് 5:30 ന്
ഇരിങ്ങാലക്കുട : ലയൺസ് ക്ലബ് ലോകകപ്പ് ഫുട്ബോൾ മത്സരത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെയും ജനമൈത്രി പോലീസിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുടയുടെയും സഹകരണത്തോടെ നടത്തുന്ന മയക്ക് മരുന്ന് ലഹരിക്ക് എതിരെ നടത്തുന്ന ബോധവത്ക്കരണത്തിന്റെ ഭാഗമായി നടത്തുന്ന യുഫോറിയ 2022 മയക്ക്മരുന്ന് ലഹരിക്കെതിരെ ഗോൾ ലഹരി എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 2 വെള്ളിയാഴ്ച വൈകീട്ട് 5.30 ക്ക് അയ്യങ്കാവ് മൈതാനത്ത് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ
പടക്ക നിർമ്മാണശാലയുടെ വളപ്പിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതിന് 25000 രൂപ പിഴ
വെള്ളാങ്ങല്ലുർ : വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മുകുന്ദപുരത്ത് പ്രവർത്തിച്ചുവരുന്ന ചാമ്പ്യൻസ് ഫയർ വർക്ക്സ് പടക്ക നിർമ്മാണശാലയുടെ വളപ്പിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചുവെന്ന് പരാതിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടർന്ന് സ്ഥാപന ഉടമയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഋഷി കെ, അസിസ്റ്റന്റ് സെക്രട്ടറി സുജൻ പൂപ്പത്തി, ഹെൽത്ത് ഇൻസ്പെക്ടർ കെ എസ് മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ക്യാമ്പസ് ഫെസ്റ്റ് സഹൃദ എന്‍ജിനീയറിംഗ് കോളേജില്‍ 2,3 തിയ്യതികളില്‍
രാജ്യത്ത് സാങ്കേതിക വിദ്യാ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ബഹുരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് സഹൃദയയില്‍ സംഘടിപ്പിക്കുന്ന സഹൃദയ ടെക്ഫെസ്റ്റ് ഡിസംബര്‍ 2,3 തിയ്യതികളില്‍ നടക്കും ആളൂർ : ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ക്യാമ്പസ് ഫെസ്റ്റ് കൊടകര സഹൃദ എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും. ഡിസംബര്‍ 2,3 തിയ്യതികളില്‍ സഹൃദയ ക്യാമ്പസില്‍ നടക്കുന്ന ടെക്ഫെസ്റ്റ് 'ടെക്വിസ' യോട് അനുബന്ധിച്ചാണ് പരിപാടി. ഇന്ത്യയിലെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നായി തിരഞ്ഞെടുത്ത
മെയ് 2 ന് കൊടിയേറുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവത്തിന്റെ മുന്നോടിയായിട്ടുള്ള സംഘാടക സമിതി യോഗം ഡിസംബർ 4ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പടിഞ്ഞാറെ ഊട്ടുപുരയിൽ
മെയ് 2 ന് കൊടിയേറി മെയ് 12ന് രാപ്പാൾ ആറാട്ട് കടവിൽ ആറാട്ടോടെയാണ് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവം ആഘോഷിക്കുന്നത് ഇരിങ്ങാലക്കുട : മെയ് 2 ന് കൊടിയേറുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2023 തിരുവുത്സവത്തിന്റെ മുന്നോടിയായിട്ടുള്ള സംഘാടക സമിതി യോഗം ഡിസംബർ 4ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പടിഞ്ഞാറെ ഊട്ടുപുരയിൽ ചേരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഡോ. സദനം കൃഷ്ണൻകുട്ടി, ഗുരു
പുല്ലേപ്പാടശേഖരത്തിൽ നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം സംഘടിപ്പിച്ചു
വേളൂക്കര : കേരള കർഷക സംഘം പൂന്തോപ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂന്തോപ്പിൽ പുല്ലേപ്പാടശേഖരത്തിൽ പത്തു ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവും ആയ ടി. ജി. ശങ്കരനാരായണൻ ഉദ്ഘാടനം നിർവഹിച്ചു.പുഷ്പൻ മാടത്തിങ്കൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ, വെള്ളങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി
ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് നാഷണൽ സർവീസ് സ്കീം രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) ഇരിങ്ങാലക്കുട നാഷണൽ സർവീസ് സ്കീം (യൂണിറ്റ്സ് 20&49) ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി ഉണർവ് 2.0 എന്ന പേരിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലുമായി സംയോജിച്ച്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജിന്റെ അകത്തു നിന്നും പുറത്തുനിന്നുമായി ഇരുന്നൂറോളം ദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം – ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചു
ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചു ഇരിങ്ങാലക്കുട : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും. ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു.