മുരിയാട് : ട്രയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മുരിയാട് കുറ്റിപ്പാടം തോട്ടാപ്പിള്ളി കോരൻ മകൻ കുട്ടൻ (64) ആണ് ശനിയാഴ്ച രാവിലെ പത്തരയോടെ മുരിയാട് സ്കൂളിന് സമീപം കുറ്റിപ്പാടത്ത് അപകടത്തിൽ പെട്ടത്. സൈക്കിൾ ട്രാക്കിനു സമീപം നിറുത്തി അപ്പുറം കടന്നപ്പോളാണ് ട്രയിൻ തട്ടിയത്.ഭാര്യ ഇന്ദിര. മക്കൾ ജിഷ, ജിനേഷ്. മരുമകൻ ശിവദാസ്. സംസ്കാരം ഞായറാഴ്ച 12 ന് പൂമംഗലം ശാന്തി തീരം ശ്മശാനം.
Month: December 2022
നടപ്പാതയിൽ സ്ലാബുകൾ പൊളിഞ്ഞു കമ്പികൾ തള്ളി നിൽക്കുന്നു – അപകട കെണിയായി കോന്തിപുലം പാലം നടപ്പാത
മാടായിക്കോണം : ഇരിങ്ങാലക്കുടയെയും നന്തിക്കരയെയും ബന്ധിപ്പിക്കുന്ന മാപ്രാണം നെല്ലായി റോഡിലെ കോന്തിപുലം പാലത്തിന്റെ നടപ്പാത അപകട കെണിയായി തുടരുന്നു. നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ ഒന്നൊന്നായി ഇളക്കി ദ്രവിച്ചു പൊളിഞ്ഞ് അപകടം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സ്ലാബ് നടുവിൽ രണ്ടായി പിളർന്ന് പൊളിഞ്ഞ് കൂർത്ത കമ്പികൾ പുറത്തായ അവസ്ഥയിലുമാണ്. ഇത് ശ്രദ്ധയിൽപ്പെടാതെ ഈവഴി കടന്നുപോകുന്നവരുടെ കാലുകൾക്ക് അപകടം പറ്റാൻ സാധ്യതയേറെയാണ്.15 വർഷങ്ങൾക്കു മുൻപാണ് പാലം പുതുക്കിപ്പണത്. ഇപ്പോഴാകട്ടെ വാഹനങ്ങൾ പോകുന്ന
നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയും ഐ ഫൌണ്ടേഷൻ കണ്ണാശുപത്രിയും സംയുകതമായി നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ് ജില്ലാ അഡ്വൈസർ ജോൺസൺ കോലങ്കണ്ണി നിർവഹിച്ചു.സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, മെഡിസെൽ കൺവീനർ സുരേഷ് ഒ എൻ, കവിത ലീലാധരൻ, മിനി സുരേഷ്, ഹരികുമാർ തളിയകാട്ടിൽ, ജഗദീഷ് പണിക്കവീട്ടിൽ, മധുസൂദനൻ മേനോൻ, ഐ ഫൌണ്ടേഷൻ പ്രധിനിധികളായ ശിവൻ, ദൃശ്യ എന്നിവർ നേതൃത്വം
ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച വർക്കല സ്വദേശിയെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് പിടികൂടി
ഇരിങ്ങാലക്കുട : ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് പിടികൂടി. വർക്കല സ്വദേശിയായ മണ്ണാർതൊടി വീട്ടിൽ അൽ അമീൻ, എന്നയാളാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസിച്ചു വരുന്നതുമായ യുവതിയുടെ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ബി.കെ സുനിൽ കൃഷ്ണനും സംഘവുമാണ് പ്രതിയെ തിരുവന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതി അബുദാബിയിൽ
സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് ജനുവരി 1ന്
അമൃതഗിരി ഹെർബൽസ്, ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്ററും ഇരിങ്ങാലക്കുട സേവാഭാരതിയും സംയുക്തമായി ജനുവരി 1 ഞായറാഴ്ച സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു ഇരിങ്ങാലക്കുട : അമൃതഗിരി ഹെർബൽസ്, ആയുർവേദ ക്ലിനിക് & പഞ്ചകർമ്മ സെന്ററും ഇരിങ്ങാലക്കുട സേവാഭാരതിയും സംയുക്തമായി ജനുവരി 1 ഞായറാഴ്ച സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട നഗരസഭ പാർക്കിനും മനവലശ്ശേരി വില്ലേജ് ഓഫീസിലും സമീപമുള്ള പാർക്ക് വ്യൂ റോഡിലെ അമൃതഗിരി
13-ാമത് അഖില കേരള ഫ്ളഡ് ലിറ്റ് ഫുട്ബോൾ മേള ജനുവരി 8 മുതൽ 15 വരെ കാറളം പൊതുമൈതാനിയിൽ
കാറളം യുവധാര കലാകായിക സമിതിയുടെ ആഭിമുഖ്യത്തിൽ പി.ആർ ടുട്ടു, പി.എസ് അനീഷ് സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫിക്കും, വി.എം ജമാലു സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി പതിമൂന്നാമത് അഖില കേരള ഫ്ളഡ് ലിറ്റ് ഫുട്ബോൾ മേള ജനുവരി 8 മുതൽ 15 വരെ കാറളം പൊതുമൈതാനിയിൽ സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യമാണ് കാറളം : യുവധാര കലാകായിക സമിതിയുടെ ആഭിമുഖ്യത്തിൽ പി.ആർ ടുട്ടു, പി.എസ് അനീഷ് സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫിക്കും,
ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
അറിയിപ്പ് : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 6ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2994110
എ.ഐ.വൈ.എഫ് മാടായിക്കോണം യൂണിറ്റ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം നടത്തി
മാടായിക്കോണം : എ.ഐ.വൈ.എഫ് മാടായിക്കോണം യൂണിറ്റ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം നടത്തി. മത്സരത്തിൽ വിജയികളായവർക്ക് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ സമ്മാനദാനം നിർവ്വഹിച്ചു. സി.പി.ഐ പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി രാജൻ, ലോക്കൽ കമ്മറ്റി മെമ്പർ സുധി വല്ലത്ത് എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് മാടായിക്കോണം യൂണിറ്റ് സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു.
അവയവദാതാക്കളുടെ കുടുംബങ്ങള്‍ക്കുള്ള ആദരണ സമ്മേളനവും ഗാനമേള മത്സരവും ജനുവരി 4 ന്
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അവയവദാതാക്കളുടെ കുടുംബങ്ങള്‍ക്കുള്ള ആദരണ സമ്മേളനവും ഗാനമേള മത്സരവും ജനുവരി 4 ന് അയ്യങ്കാവ് മൈതാനത്ത് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അവയവദാതാക്കളുടെ കുടുംബങ്ങള്‍ക്കുള്ള ആദരണ സമ്മേളനവും ഗാനമേള മത്സരവും ജനുവരി 4 ബുധനാഴ്ച വൈകീട്ട് 6 മണിക്ക് അയ്യങ്കാവ് മൈതാനത്ത് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍
ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തൽ പരിശീലനം : ക്യാമ്പ് സന്ദർശിച്ച് മന്ത്രി
23 വാർഡുകളിൽ നിന്നായി ഏകദേശം 400 വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്.കൊച്ചുകുട്ടികൾ മുതൽ മുഴുവൻ പേർക്കും അഞ്ച് വർഷത്തിനകം ജലസാക്ഷരത നൽകുകയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത് കല്ലേറ്റുംകര : സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായാണ് മന്ത്രി ക്യാമ്പിലെത്തിയത്. കേരളത്തിലെ