ഫ്രിഡ്ജ് പൂർണ്ണമായും കത്തി നശിച്ചു, അടുക്കളയിലെ ടൈലുകൾ എല്ലാം പൊട്ടിയ അവസ്ഥയിലാണ്. ഈ സമയം അടുക്കളയിലെ ഗ്യാസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു, പക്ഷെ അതിലേക്ക് തീപ്പടരാതിരുന്നത്കൊണ്ട് വൻ ദുരന്തം ഒഴിവായി മാപ്രാണം : വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള കത്തി നശിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 35 , മാപ്രാണം ബ്ലോക്കിന് സമീപം തൈവളപ്പിൽ ക്ഷേത്രത്തിനു അടുത്തുള്ള കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് ചൊവാഴ്ച വൈകിട്ട് ആറുമണിയോടെ വലിയ ശബ്ദത്തോടെ
Day: November 29, 2022
ശാസ്ത്രിയ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്പിക്മാക്കെയുടെ ആഭിമുഖ്യത്തിൽ ഭരതനാട്യ സോദാഹരണ ക്ലാസ് നടന്നു
പൊറത്തിശ്ശേരി : അന്യംനിന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ കലാരൂപങ്ങളെ പ്രത്യേകിച്ച് ശാസ്ത്രിയ കലകളെ പ്രോത്സാഹിപ്പിക്കുക, തനിമ നിലനിർത്തി വരുന്ന തലമുറകളിലേക്കു പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സന്നദ്ധ സഘടനയായ സ്പിക്മാക്കെ (Society for the Promotion of Indian Classical Music and Culture Amongst Youth) എന്ന സാംസ്കാരിക പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തീർത്ഥ പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യത്തിന്റെ സോദാഹരണ ക്ലാസ് പൊറത്തിശ്ശേരി
ക്രൈസ്റ്റ് കോളേജിൽ 194 ബിരുദാനന്തരബിരുദ വിദ്യാർഥികളുടെയും 12 ഗവേഷക വിദ്യാർഥികളുടെയും ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ 194 ബിരുദാനന്തരബിരുദ വിദ്യാർഥികളുടെയും 12 ഗവേഷക വിദ്യാർഥികളുടെയും ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ദക്ഷിണാഫ്രിക്കയിലെ സുളുലാൻഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സോളിസ്വ മോട്സെ വിശിഷ്ടാതിഥി ആയിരുന്നു.സി.എം.ഐ സഭയുടെ വികാർ ജനറൽ ഡോ. ജോസി താമരശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. പരീക്ഷ കൺട്രോളർ പ്രൊഫ. സുധീർ സെബാസ്റ്റ്യൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞാംപള്ളി,
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളെ പു.കാ.സ ആദരിച്ചു
കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച നിർമ്മല പണിക്കർ എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ ചെന്ന് ആദരിച്ചു ഇരിങ്ങാലക്കുട : കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻ കുട്ടി ആശാൻ , മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം നടന്നു
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനത്തിൽ അഡ്വ. കെ.ജി അജയ്കുമാർ പ്രസിഡണ്ടും അഡ്വ. എം.പി. ജയരാജ് സെക്രട്ടറിയുമായി പതിനഞ്ചംഗ കാര്യനിർവ്വഹണ സമിതിയെ തെരഞ്ഞെടുത്തു ഇരിങ്ങാലക്കുട : അഭിഭാഷകക്ഷേമ നിധി 25 ലക്ഷമായി ഉയർത്തുക, ജൂനിയർ അഭിഭാഷകർക്കുള്ള സ്റ്റൈപ്പൻ്റ് കൃത്യമായി ലഭ്യമാക്കുക, ന്യായാധിപരുടെ പ്രൊമോഷൻ കാര്യത്തിൽ അഭിഭാഷക സമൂഹത്തിൻ്റെ അഭിപ്രായം കൂടി പരിഗണിക്കാൻ സംവിധാനം ഉണ്ടാക്കുക തുടങ്ങിയ ആഹ്വാനങ്ങൾ മുന്നോട്ട് വച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL)
തൃശ്ശൂർ ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്
ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ എല്ലാ സ്കൂൾ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തൃശ്ശൂർ ജില്ല ചെസ്സ് ടീം ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ നടന്നു. 32 സ്കൂളുകളിൽ നിന്നായി 426 കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർമാൻ ടി.വി ചാർളി മത്സരങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ അസോസിയേഷൻ
ജൂനിയർ റെഡ്ക്രോസ് കാഡറ്റ് സാന്ത്വനം ആരംഭിച്ചു
അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളില ജൂനിയർ റെഡ് ക്രോസ്സ് കാഡറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന ''സാന്ത്വനം" _ ഡയാലിസീസ് രോഗികൾക്കു എൻ്റെ സംഭാവന എന്ന പദ്ധതി മുൻ മാനേജർ എ.സി.സുരേഷ്, ആദ്യ സംഭാവന നല്കികൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മെജോ പോൾ അധ്യക്ഷത വഹിച്ചു. മാനേജർ കെ.കെ. കൃഷ്ണൻ നമ്പൂതിരി , ജെ.ആർ.സി. കൗൺസിലർ സി.ജെ.ജോസ്, സീനിയർ അദ്ധ്യാപിക എൻ.എസ് രജനിശ്രീ