കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഹ് ഖാൻ യുവ പുരസ്കാരം കൂച്ചിപ്പൂടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനന് ലഭിച്ചു . ആദ്യമായാണ് ഒരു മലയാളിക്ക് കൂച്ചിപ്പൂടി വിഭാഗത്തിൽ ഈ ഒരു ദേശിയ അംഗീകാരം ലഭിക്കുന്നത്.നടവരമ്പ് ഗോവർദ്ധനന്റെയും സുഷമയുടെയും മകൾ ആണ് ശ്രീലക്ഷ്മി. തൃശ്ശൂരിലെ വസ്ത്രവ്യാപാരി മുത്തുകുമാർ ആണ് ഭർത്താവ് ഇരിങ്ങാലക്കുട : കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഹ് ഖാൻ യുവ പുരസ്കാരം കൂച്ചിപ്പൂടി നർത്തകി ആയ ശ്രീലക്ഷ്മി
Day: November 28, 2022
വയോജന പരാതി പരിഹാര അദാലത്തിൽ 48 കേസുകള്‍ തീര്‍പ്പാക്കി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയോജന പരാതി പരിഹാര അദാലത്തിൽ 48 കേസുകള്‍ തീര്‍പ്പാക്കി. "മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007" പ്രകാരമാണ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്.ചാലക്കുടി താലൂക്ക് കോണ്‍ഫറന്‍സ് ഹാൾ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാൾ എന്നിവിടങ്ങളിലായി രണ്ട് ദിനങ്ങളായാണ് അദാലത്ത് നടത്തിയത്. 59 കേസുകളാണ് പരിഗണിച്ചത്. മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറും ഇരിങ്ങാലക്കുട
കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ഭാവഗായകൻ പി.ജയചന്ദ്രന് ഇരിങ്ങാലക്കുടയിൽ വച്ച് 30 ന് സമർപ്പിക്കും
കെ. രാഘവൻ മാസ്റ്റർ പുരസ്കാരം പി. ജയചന്ദ്രന് നവംബർ 30 ന് സമർപ്പിക്കും. ചടങ്ങ് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വൈകീട്ട് 4 ന് ഇരിങ്ങാലക്കുട : 2022 ലെ കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ഭാവഗായകൻ പി.ജയചന്ദ്രന് ഇരിങ്ങാലക്കുടയിൽ വച്ച് സമർപ്പിക്കും. സംഗീതലോകത്ത് നിരവധി പതിറ്റാണ്ടുകളായി നടത്തിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. രവി മേനോൻ, പി.കെ. ഗോപി, ലതിക എന്നിവരടങ്ങിയ നിർണ്ണയസമിതിയാണ് പി ജയചന്ദ്രനെ തെരഞ്ഞെടുത്തത്.പുരസ്കാര സമർപ്പണം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ
മുസ്ലിം സർവീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റ് അംഗങ്ങളുടെ കുടുംബ സംഗമം നടത്തി
കാട്ടുങ്ങച്ചിറ : മുസ്ലിം സർവീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റ് അംഗങ്ങളുടെ കുടുംബ സംഗമം നടത്തി. കാട്ടുങ്ങച്ചിറ പി ടി ആർ മഹൽ ഹാളിൽ വച്ചു നടന്ന പരിപാടി അഡിഷണൽ ഡിസ്ട്രിക് ജഡ്ജ് ജോമോൻ ജോൺ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ .അബ്ദുൾ കരീം അധ്യക്ഷനായ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എൻ. എ. ഗുലാം മുഹമ്മദ് സ്വാഗതവും യൂണിറ് സെക്രട്ടറി പി. എ. നസീർ