ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, സെന്റ് വിൻസെന്റ് ഡി.ആർ.സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂർ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സിസ്റ്റർ ജെയിൻ മേരി അദ്ധ്യക്ഷത വഹിച്ചു. പത്തൊമ്പതാം വാർഡ് കൗൺസിലർ ഫെനി എബിൻ ആശംസകൾ അർപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ്
Day: November 14, 2022
ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറിയിൽ 51 ചാച്ചാജിമാർ ഒത്തുചേർന്നു
ആനന്ദപുരം : ശിശുദിനാഘോഷത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ അണിനിരന്നത് അമ്പത്തി ഒന്ന് ചാച്ചാജിമാർ. റോസപ്പൂ ധരിച്ച് തൊപ്പിയും വേഷവിധാനങ്ങളും കുട്ടികളിൽ കൗതുകമായി ഹെഡ്മാസ്റ്റർ ടി അനിൽകുമാർ ശിശുദിന സന്ദേശം നൽകി . കുട്ടികളുടെ ചാച്ചാജിമാരായ ടി.എം സാർത്ഥക്, കെ. എൻ ആര്യക, ദേവ മിത്ര ,ആരാധ്യ എന്നിവർ കുട്ടികളുടെ സഭയെ അഭിസംബോധന ചെയ്തു. തുടർന്ന് ശിശുദിന റാലിയും നടന്നു.
സി.എം.എസ് എൽ.പി സ്കൂളിലെ കുട്ടികൾക്കായി കിഡ്സ് പാർക്ക്
ഇരിങ്ങാലക്കുട : സി.എം.എസ് എൽ.പി സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ച കിഡ്സ് പാർക്കിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എ.ഇ.ഓ എം.സി നിഷ നിർവഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ പി.ടി ജോർജ് അധ്യക്ഷത വഹിച്ചു.ഒ.എസ്.എ പ്രസിഡൻറ് കുര്യൻ ജോസഫ്, ഒ.എസ്.എ മെമ്പർ ഓമന ഭാസ്കരൻ, ബി.ആർ.സി കോഡിനേറ്റർ നീലിന ടീച്ചർ, സിമി മൈക്കിൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷിജി ആൻറണി സ്വാഗതവും, അലീറ്റാ ടി എസ് നന്ദിയും പറഞ്ഞു.
ഡയബറ്റിസ് ദിനത്തോട് അനുബന്ധിച്ച് സൈക്കിൾ യാത്ര സംഘടിപ്പിച്ചു
ഡയബറ്റിസ് ദിനത്തോട് അനുബന്ധിച്ച് ഐ.എം.എ ഇരിങ്ങാലക്കുട, സൈക്കിൾ ക്ലബ് ഇരിങ്ങാലക്കുട, മതിലകം എന്നിവർ സഹകരിച്ച് സൈക്കിൾ യാത്ര സംഘടിപ്പിച്ചു ഇരിങ്ങാലക്കുട : ലോക ഡയബറ്റിസ് ദിനത്തോട് അനുബന്ധിച്ച് ഐ.എം.എ ഇരിങ്ങാലക്കുട, സൈക്കിൾ ക്ലബ് ഇരിങ്ങാലക്കുട, മതിലകം എന്നിവർ സഹകരിച്ച് സൈക്കിൾ യാത്ര സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചു.ഐ.എം.എ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡോ. ജോം ജൈക്കബ് നെല്ലിശ്ശേരി, സൈക്കിൾ റൈഡേഴ്സിൻ്റെ പ്രതിനിധി ഉണ്ണികൃഷ്ണൻ സി.പി
നെഹ്റു ജന്മദിനാഘോഷങ്ങൾ രാജീവ് ഗാന്ധി മന്ദിരത്തിൽ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ജവഹർലാൽ നെഹ്റുവിന്റെ 133-ാമത് ജന്മദിനാഘോഷങ്ങൾ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി.വി ചാർളിയുടെ നേതൃത്വത്തില് പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി. തുടർന്ന് അദ്ദേഹം നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. തങ്കപ്പൻ പാറയിൽ, ജോസഫ് ചാക്കോ, എ സി സുരേഷ്, വിജയൻ ഇളയേടത്ത്, കെ.എം ധർമ്മരാജൻ, ജെയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, എം.എസ് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.