യുക്തിവാദി എം സി ജോസഫ് അനുസ്മരണവും അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത സംഗമവും - ഉദ്ഘാടനം ഡോ. ആർ ബിന്ദു, പ്രഭാഷണം എം ജെ ശ്രീചിത്രൻ - തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ.സംഘാടനം : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം, ഇരിങ്ങാലക്കുട മേഖല
Month: October 2022
സൈബർ വലയിൽ നിങ്ങൾ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് – തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുടയിൽ നിന്നുള്ള അറിയിപ്പ്
സൈബർ വലയിൽ നിങ്ങൾ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് - തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള അറിയിപ്പ് • നിങ്ങളുടെ സുഹൃത്തുക്കളുടേയോ മറ്റ് പ്രമുഖ വ്യക്തികളുടേയോ ഫോട്ടോ ഉയോഗിച്ചുള്ള വാട്സ് ആപ്പ്/ഫേസ്ബുക്ക്/ഇന്സ്റ്റാഗ്രാം എന്നിവയിലൂടെ പണം ആവശ്യപ്പെടുന്ന പക്ഷം ആയത് ശരിയാണോ എന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം പണം നൽകുക.• സോഷ്യൽ മീഡിയ വഴി അറിയാത്ത ആളുകളുമായി ബന്ധം സ്ഥാപിക്കുമ്പോൾ അത്തരത്തിലുള്ള ആളുകൾ യഥാർത്ഥത്തിൽ ഉള്ള ആളുകളാണോ എന്ന് ഉറപ്പ്
ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ
ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു ഇരിങ്ങാലക്കുട : ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ അജിത് കുമാർ മണ്ഡൽ, 22 വയസ്സ്, S/o അർജ്ജുൻ മണ്ഡൽ, R/o ലൊധാരിയ,
ഗവ. ഗേൾസ് എൽ പി സ്കൂളിന്റെ കോർണർ പി.ടി.എ കനാൽ ബേസിൽ നടന്നു
ഇരിങ്ങാലക്കുട : ഗവ. ഗേൾസ് എൽ പി സ്കൂളിന്റെ കോർണർ പി.ടി.എ കനാൽ ബേസിൽ നടന്നു. ഇരിങ്ങാലക്കുട എ.എസ്.ഐ ഓഫ് പോലീസ് വി.എ നൂറുദ്ദീൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡണ്ട് കാർത്തിക വിപിൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജനമൈത്രി പോലീസ് ഷിബു, മുൻ കൗൺസിലർ ശിവകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അസീന ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് നിത്യ ടീച്ചർ നന്ദിയും പറഞ്ഞു.യോഗത്തിൽ മുഴുവൻ
കോണത്തുകുന്നിലെ ഗതാഗത നിയന്ത്രണത്തിൽ നാട്ടുകാരുമായി തർക്കം: തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോണത്തുകുന്നിലെ ഗതാഗത നിയന്ത്രണത്തിൽ നാട്ടുകാരുമായി ശനിയാഴ്ച രാവിലെ ഉണ്ടായ തർക്കത്തെ തുടർന്ന് തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചു. അലിനാസ് ബസ്സിലെ ഡ്രൈവർക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത് ഇരിങ്ങാലക്കുട : കോണത്തുകുന്നിലെ ഗതാഗത നിയന്ത്രണത്തിൽ നാട്ടുകാരുമായി ശനിയാഴ്ച രാവിലെ ഉണ്ടായ തർക്കത്തെ തുടർന്ന് തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചു.കൊടുങ്ങല്ലൂർ ഷോർണൂർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെത്തുടർന്നു
തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷ ചടങ്ങുകളുടെ ആവശ്യത്തിലേക്കായി കലവറ നിറയ്ക്കൽ ചടങ്ങ് 30 ന്
കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ആഘോഷിക്കുന്ന തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷ ചടങ്ങുകളുടെ ആവശ്യത്തിലേക്കായി ഒക്ടോബർ 30 ന് രാവിലെ 9 മണിക്ക് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കലവറ നിറയ്ക്കൽ ചടങ്ങ് ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ആഘോഷിക്കുന്ന തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷ ചടങ്ങുകളുടെ ആവശ്യത്തിലേക്കായി ഒക്ടോബർ 30 ന് രാവിലെ 9
ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ “പച്ചക്കുട” ക്ക് രൂപരേഖയായതായി ഡോ. ആർ. ബിന്ദു- പദ്ധതി ഉദ്ഘാടനം നവംബർ 4 ന്
'പച്ചക്കുട' പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് ലക്ഷ്യമാക്കുന്നത്. ഭക്ഷ്യോത്പ്പന്നങ്ങളോടൊപ്പം ഔഷധസസ്യ കൃഷിയും പദ്ധതിയുടെ ഭാഗമാണ്. ഉൽപ്പാദനം വിപണനം എന്നിവയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഇതിയിലൂടെ നടപ്പാക്കും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയായ "പച്ചക്കുട"ക്ക് രൂപരേഖയായതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎ യുമായ ഡോ. ആർ. ബിന്ദു. നവംബർ 4 ന്
യുക്തിവാദി എം.സി ജോസഫ്, ഡോ. അച്ചാപ്പിള്ള എന്നിവരുടെ അനുസ്മരണ സമ്മേളനം ഒക്ടോബർ 30ന് ഇരിങ്ങാലക്കുട എസ് & എസ് ഹാളിൽ
ഇരിങ്ങാലക്കുട : യുക്തിവാദി എം.സി ജോസഫ്, ഡോ. അച്ചാപ്പിള്ള അനുസ്മരണ സമ്മേളനം ഒക്ടോബർ 30ന് ഇരിങ്ങാലക്കുട എസ് & എസ് ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട് അധ്യക്ഷത വഹിക്കും.ദുരാചാര കേരളവും യുക്തിചിന്തയും എന്ന വിഷയത്തിൽ ടി ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ടി കെ ശക്തിധരൻ ഡോ.
പുല്ലൂർ ചമയം നാടകരാവിൻ്റെ ഭാഗമായി സംഗമസാഹിതി കവിയരങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകരാവിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ എഴുത്തുകൂട്ടമായ സംഗമ സാഹിതി നഗരസഭ ടൌൺ ഹാളിൽ കവിയരങ്ങ് സംഘടിപ്പിച്ചു. എഴുത്തുകാരനും കവിയുമായ പ്രൊഫ. വി കെ ലക്ഷമണൻ നായർ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. പുല്ലൂർ നാടകരാവിൻ്റെ പ്രസിഡണ്ട് എ. എൻ രാജൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പി എൻ സുനിൽ, കൃഷ്ണകുമാർ മാപ്രാണം, കാട്ടൂർ രാമചന്ദ്രൻ, സിൻ്റി സ്റ്റാൻലി, കെ എൻ സുരേഷ്, റഷീദ് കാറളം, രേഖ സിജി, രാധാകൃഷ്ണൻ
ദീക്ഷിതർ ദിനാചരണത്തോടനുബന്ധിച്ച് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഗീതാരാധന സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചേംബർ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ദീക്ഷിതർ ദിനാചരണത്തോട് അനുബന്ധിച്ച് സംഗീതാരാധന സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ വലിയതമ്പുരാൻ കോവിലകത്ത് നടന്ന ചടങ്ങിൽ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി 'ദീക്ഷിതർ നവാവരണം' അവതരിപ്പിച്ചു.തുടർന്ന് ദീക്ഷിതർ കൃതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതാരാധന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ചു. വീണയിൽ ശ്രുതി, സ്മൃതി, ധനലക്ഷ്മി എന്നിവരും വായ്പ്പാട്ട് വിഷ്ണു പ്രഭ, ദേവപ്രഭ, അനിരുദ്ധ്, വേദംബിക, ദേവാനന്ദന, ഭദ്ര, ലക്ഷ്മി, അനുപമ,