'പച്ചക്കുട' പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് ലക്ഷ്യമാക്കുന്നത്. ഭക്ഷ്യോത്പ്പന്നങ്ങളോടൊപ്പം ഔഷധസസ്യ കൃഷിയും പദ്ധതിയുടെ ഭാഗമാണ്. ഉൽപ്പാദനം വിപണനം എന്നിവയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഇതിയിലൂടെ നടപ്പാക്കും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയായ "പച്ചക്കുട"ക്ക് രൂപരേഖയായതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎ യുമായ ഡോ. ആർ. ബിന്ദു. നവംബർ 4 ന്
Day: October 28, 2022
യുക്തിവാദി എം.സി ജോസഫ്, ഡോ. അച്ചാപ്പിള്ള എന്നിവരുടെ അനുസ്മരണ സമ്മേളനം ഒക്ടോബർ 30ന് ഇരിങ്ങാലക്കുട എസ് & എസ് ഹാളിൽ
ഇരിങ്ങാലക്കുട : യുക്തിവാദി എം.സി ജോസഫ്, ഡോ. അച്ചാപ്പിള്ള അനുസ്മരണ സമ്മേളനം ഒക്ടോബർ 30ന് ഇരിങ്ങാലക്കുട എസ് & എസ് ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട് അധ്യക്ഷത വഹിക്കും.ദുരാചാര കേരളവും യുക്തിചിന്തയും എന്ന വിഷയത്തിൽ ടി ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ടി കെ ശക്തിധരൻ ഡോ.
പുല്ലൂർ ചമയം നാടകരാവിൻ്റെ ഭാഗമായി സംഗമസാഹിതി കവിയരങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകരാവിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ എഴുത്തുകൂട്ടമായ സംഗമ സാഹിതി നഗരസഭ ടൌൺ ഹാളിൽ കവിയരങ്ങ് സംഘടിപ്പിച്ചു. എഴുത്തുകാരനും കവിയുമായ പ്രൊഫ. വി കെ ലക്ഷമണൻ നായർ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. പുല്ലൂർ നാടകരാവിൻ്റെ പ്രസിഡണ്ട് എ. എൻ രാജൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പി എൻ സുനിൽ, കൃഷ്ണകുമാർ മാപ്രാണം, കാട്ടൂർ രാമചന്ദ്രൻ, സിൻ്റി സ്റ്റാൻലി, കെ എൻ സുരേഷ്, റഷീദ് കാറളം, രേഖ സിജി, രാധാകൃഷ്ണൻ
ദീക്ഷിതർ ദിനാചരണത്തോടനുബന്ധിച്ച് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഗീതാരാധന സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചേംബർ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ദീക്ഷിതർ ദിനാചരണത്തോട് അനുബന്ധിച്ച് സംഗീതാരാധന സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ വലിയതമ്പുരാൻ കോവിലകത്ത് നടന്ന ചടങ്ങിൽ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി 'ദീക്ഷിതർ നവാവരണം' അവതരിപ്പിച്ചു.തുടർന്ന് ദീക്ഷിതർ കൃതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതാരാധന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ചു. വീണയിൽ ശ്രുതി, സ്മൃതി, ധനലക്ഷ്മി എന്നിവരും വായ്പ്പാട്ട് വിഷ്ണു പ്രഭ, ദേവപ്രഭ, അനിരുദ്ധ്, വേദംബിക, ദേവാനന്ദന, ഭദ്ര, ലക്ഷ്മി, അനുപമ,