ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും വനിതാ ശിശു ക്ഷേമവകുപ്പിന്റെ കീഴിലുള്ള സഖി വൺ സ്റ്റോപ്പ് സെന്ററും ചേർന്ന് ഗാർഹിക പീഡന നിരോധന നിയമത്തിന്റെ വാർഷികം ആചരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും വനിതാ ശിശു ക്ഷേമവകുപ്പിന്റെ കീഴിലുള്ള സഖി വൺ സ്റ്റോപ്പ് സെന്ററും ചേർന്ന് ഗാർഹിക പീഡന നിരോധന നിയമത്തിന്റെ വാർഷികം ആചരിച്ചു. സഖിയിലെ കേസ് വർക്കർ ആർ ശ്രീലക്ഷ്മി
Day: October 26, 2022
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അമൽ കോളേജ് നിലമ്പൂരിന് കിരീടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അമൽ കോളേജ് നിലമ്പൂരിന് കിരീടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും, തൃശൂർ സെന്റ് തോമസ് മൂന്നാം സ്ഥാനവും നേടി. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞ്ഞാoപള്ളിയും കോളേജ് പ്രിൻസിപ്പൽ ഡോ ഫാ ജോളി അന്റ്റൂസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ജോയ് പീനിക്കാപ്പറമ്പിൽ, ടൂർണമെന്റ് കൺവീനറും കായിക വിഭാഗം
പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്കായി കല്ലേറ്റുംകര നിപ്മറില്‍ ഹോസ്റ്റല്‍, 3.6 കോടി രൂപയുടെ പദ്ധതി അംഗീകാരം
സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ, ബാച്ചിലര്‍ ഓഫ് ഒക്യൂപേഷണല്‍ തെറാപ്പി എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന 110 വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുമുളള താമസ സൗകര്യമാണ് ഒരുക്കുന്നത്. പദ്ധതിക്കായി സാമൂഹ്യനീതി വകുപ്പില്‍ നിന്ന് 3.6 കോടി രൂപയുടെ അംഗീകാരം ലഭിച്ചു കല്ലേറ്റുംകര : ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കുന്നു. 4.25 ഏക്കറിലുളള നിപ്മര്‍ കാമ്പസിലാണ് പ്രൊഫഷണല്‍
സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാനം
ആളൂർ : സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ 16-ാം മത് ബിരുദദാന ചടങ്ങ് കേരള ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ്. ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി. കോളേജിലെ 2017-21 എന്‍ജിനീയറിംഗ് ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടന്നത്. ജോ. ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍,പ്രിന്‍സിപ്പല്‍ ഡോ. നിക്സണ്
കലാനിലയം ഗോപിനാഥന്റെ അകാലനിര്യാണത്തിൽ അനുശോചനയോഗം, വ്യാഴാഴ്ച 3 മണിക്ക് കലാനിലയത്തിൽ
കലാനിലയം ഗോപിനാഥൻ (1967-2022) – ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ പൊതുദർശനം, തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
ഇന്ന് രാവിലെ അന്തരിച്ച കലാനിലയത്തിലെ കഥകളി വേഷം വിഭാഗം മേധാവിയായിരുന്ന കലാനിലയം ഗോപിനാഥന്റെ (55) മൃതദേഹം അന്തിമോപചാരം അർപ്പികാനായി ബുധനാഴ്ച ഉച്ചക്ക് 3 മണി മുതൽ 4:30 വരെ ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ പൊതുദർശനത്തിന് എത്തിച്ചു കലാനിലയം ഗോപിനാഥൻ (1967-2022) പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഞളാകുരുശ്ശി പുളക്കൽ നാരായണിന്റെയും സരോജിനി അമ്മയുടെയും ആറു മക്കളിൽ ഒരാളായി 1967 മെയ് 29ന് ജനനം. വെള്ളിനേഴി കുളിരിൽ തന്നെ വിദ്യാഭ്യാസം. അതിനിടയിൽ കലാമണ്ഡലം
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) തൃശ്ശൂർ ജില്ലാ സമ്മേളനം ഒക്ടോബർ 30 ന് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ
ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ സമ്മേളനം ഒക്ടോബർ 30 ന് ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ. എ.ഐ.ടി.യു.സി തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട സി.പി.ഐ ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് സമാദരണം നടത്തും. ടി കെ സുധീഷ്, ടി എ ജിനാർ, ടി ആർ
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം ‘ദീക്ഷാരംഭ് 2022’
ഇരിങ്ങാലക്കുട : മൂല്യങ്ങളിൽ വേരുറയ്ക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് സി എം ഐ തൃശൂർ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡേവിസ് പനക്കൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം 'ദീക്ഷാരംഭ് 2022' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി ഡേവിസ്, വാർഡ് കൗൺസിലർ
കലാനിലയം ഗോപിനാഥൻ (55) അന്തരിച്ചു – ഉച്ചക്ക് 3 മുതൽ 4:30 വരെ കലാനിലയത്തിൽ പൊതുദർശനം
കലാനിലയത്തിലെ കഥകളി വേഷം വിഭാഗം മേധാവിയായിരുന്ന കലാനിലയം ഗോപിനാഥന്റെ മൃതദേഹം അന്തിമോപചാരം അർപ്പികാനായി ബുധനാഴ്ച ഉച്ചക്ക് 3 മണി മുതൽ 4:30 വരെ ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ പൊതുദർശനത്തിന് എത്തിക്കും.സംസ്കാരം ഒക്ടോബർ 27 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ പ്രധാനവേഷ അധ്യാപകനുമായ കലാനിലയം ഗോപിനാഥൻ (55) അന്തരിച്ചു. കാൻസർ അസുഖബാധിതനായി ചികിത്സയിലായിരുന്നു. ദിവസങ്ങൾക്കു മുൻപ്