അഴകിൻ ചാരുതയിൽ രാജസ്ഥാനി ഫോക്ക് ഡാൻസ് - സ്പിക് മാകെ ക്രൈസ്റ്റ് കോളേജ് ചാപ്റ്ററിന്റെ ആഭ്യമുഖ്യത്തിൽ ജോധ്പുരിൽ നിന്നുള്ള കലാകാരൻമാർ രാജസ്ഥാനി ഫോക്ക് ഡാൻസുമായി ക്രൈസ്റ്റ് ക്യാമ്പസ്സിൽ ഇരിങ്ങാലക്കുട : സ്പിക് മാകെ ക്രൈസ്റ്റ് കോളേജ് ചാപ്റ്ററിന്റെ ആഭ്യമുഖ്യത്തിൽ രാജസ്ഥാനി ഫോക്ക് ഡാൻസ് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. സുരാംനാഥിന്റെ നേതൃത്വത്തിൽ ജോധ്പുരിൽ നിന്നുള്ള കലാകാരൻമാരാണ് കണ്ണിനും കാതിനും കുളിർമയേകി സംഗീതനൃത്തവിസ്മയം തീർത്തത്. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷാജു
Day: October 22, 2022
മെഗാ പുൽക്കൂട് ഒരുക്കങ്ങളുമായി മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദൈവാലയം
ഒരു കിലോമീറ്റർ നീളത്തിലും ഒന്നര ഏക്കർ ചുറ്റളവിലുമായി ഒരുക്കുന്ന പുൽക്കൂടിൻ്റെ നിർമ്മാണ ഉദ്ഘാടനം റെക്ടർ ഫാ ജോയ് കടമ്പാട്ട് നിർവ്വഹിച്ചു മാപ്രാണം : മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദൈവാലയത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് യുവജന കൂട്ടായ്മ മെഗാ പുൽക്കൂട് ഒരുക്കുന്നു. ഒരു കിലോമീറ്റർ നീളത്തിലും ഒന്നര ഏക്കർ ചുറ്റളവിലുമായി ഒരുക്കുന്ന പുൽക്കൂടിൻ്റെ നിർമ്മാണ ഉദ്ഘാടനം റെക്ടർ ഫാ ജോയ് കടമ്പാട്ട് നിർവ്വഹിച്ചു.ഫാ സ്റ്റേൺ കൊടിയൻ, കൈക്കാരൻമാരായ ജോസഫ് കാച്ചപ്പിള്ളി, ജോൺസൺ
ചമയം പുല്ലൂർ നാടകരാവിന്റെ മുന്നോടിയായുള്ള സാംസ്കാരിക ജാഥയും വരക്കൂട്ടവും- തൽസമയം
കുട്ടൻകുളം സമര പോരാളി കെ.വി ഉണ്ണിയുടെ നാലാം ചരമവാർഷികം ആചരിച്ചു
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കമ്മ്യൂണിസ്റ്റുക്കാർ കാണിച്ചത് വലിയ മാതൃകയെന്ന് കെ.വി ഉണ്ണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രമേഷ് കുമാർ ഇരിങ്ങാലക്കുട : അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കമ്മ്യൂണിസ്റ്റുക്കാർ കാണിച്ചത് വലിയ മാതൃകയെന്ന് കെ.വി ഉണ്ണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ രമേഷ് കുമാർ പറഞ്ഞു. അയിത്തത്തിനും, അനാചാരങ്ങൾക്കും, സഞ്ചാര സ്വാത്രന്ത്യത്തിനും വേണ്ടി നടന്ന കുട്ടൻകുളം
നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൈതാനങ്ങളിൽ ഇനിമുതൽ ടിക്കറ്റ് വെച്ച് നടത്തുന്ന പരിപാടികൾക്ക് ഷോ ടാക്സ് ഈടാക്കാൻ തീരുമാനം
നഗരസഭയുടെ ഉടമസ്ഥതയിലുള്ള അയ്യങ്കാവ് മൈതാനം, പൊറത്തശ്ശേരി തളിയകോണം ബാപ്പുജി സ്റ്റേഡിയം, കണ്ടാരംതറ മൈതാനം എന്നിവിടങ്ങളിൽ തീരുമാനം ബാധകം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള അയ്യങ്കാവ് മൈതാനം, പൊറത്തശ്ശേരി തളിയപ്പോണം ബാപ്പുജി സ്റ്റേഡിയം, കണ്ടാരംതറ മൈതാനം എന്നിവ ഉപയോഗിക്കുന്നതിനും, പരിപാലിക്കുന്നതിനുള്ള കരട് ബൈലോ നഗരസഭ കൗൺസിലിൽ അംഗീകാരത്തിനായി ചർച്ച ചെയ്തു. ഇതിലാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ടിക്കറ്റ് വച്ച് നടത്തുന്ന പരിപാടികൾക്ക് ഷോ ടാക്സ് ഈടാക്കണമെന്ന് കൗൺസിലിലേക്ക്
പാഥേയം പദ്ധതിയുടെ ഭാഗമായി പൊതിച്ചോറുകൾ വിതരണം ചെയ്തു
പാഥേയം പദ്ധതിയുടെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് തൃശൂർ നഗര പരിസരങ്ങളിൽ 350 പൊതിച്ചോറുകൾ വിതരണം ചെയ്തു അവിട്ടത്തൂർ : പാഥേയം പദ്ധതിയുടെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് തൃശൂർ നഗര പരിസരങ്ങളിൽ 350 പൊതിച്ചോറുകൾ വിതരണം ചെയ്തു. സ്ക്കൂളിലെ അധ്യാപകരും, കുട്ടികളും പൊതിച്ചോർ കൊണ്ടുവന്നു. വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് ഏറെ പുണ്യകരമായ പ്രവൃത്തിയാണെന്ന സന്ദേശം കുട്ടികൾ
അനന്യ സമേതം ഏകദിന നാടക ക്യാമ്പ് ഇരിങ്ങാലക്കുട ഗേൾസ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു
സമഗ്ര പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പെൺകുട്ടികളുടെ ശാക്തീകരണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പും, വനിതാ ശിശു വികസന വകുപ്പും, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് ഡ്രാമ, ഫൈൻ ആർട്സ് തൃശ്ശൂർ എന്നിവരുമായി സഹകരിച്ചു കൊണ്ട് ജില്ലയിൽ 20 'അനന്യ സമേതം' തീയറ്റർ ക്യാമ്പുകളാണ് ഒരുക്കുന്നത് ഇരിങ്ങാലക്കുട : സമഗ്ര പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പെൺകുട്ടികളുടെ ശാക്തീകരണത്തിനായി ഏകദിന അനന്യ സമേതം തീയറ്റർ ക്യാമ്പ് ഇരിങ്ങാലക്കുട ഗേൾസ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും,
ഫോസിലുകൾ ഉൾപ്പെടെയുള്ള അപൂർവ ശേഖരവുമായി ക്രൈസ്റ്റ് കോളജിൽ ഭൗമചരിത്ര മ്യൂസിയം തുറന്നു
കോടാനുകോടി വർഷം പഴക്കമുള്ളതും വംശനാശം സംഭവിച്ച തുമായ സമുദ്രജീവികൾ, ജൈവാവശിഷ്ടങ്ങൾ, ഉൽക്ക ശകലങ്ങൾ, അപൂർവ്വ ധാതുക്കൾ തുടങ്ങി നിരവധി ആകർഷകമായ ശേഖരമാണ് മ്യൂസിയത്തിൽ ഉള്ളത് ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ ജിയോളജി മ്യൂസിയവും ക്യാമ്പസിലെ ജൈവവൈവിധ്യങ്ങളുടെ ഡേറ്റാബേസ് ആയ ക്യാമ്പ് ജിസ്സും (CAMP-GIS) വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നുകൊടുത്തു. കേന്ദ്ര ഊർജ സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബയാണ് ഉദ്ഘാടനം നിർവഹിച്ചത്.ക്രൈസ്റ്റ് കലാലയത്തിൽ ചാവറ ബ്ലോക്കിലാണ് നാച്ചുറൽ ജിയോളജി മ്യൂസിയം സ്ഥിതിചെയ്യുന്നത്.