ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മെമ്മോറിയൽ ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ. ആലപ്പാട് ഇരട്ടപ്പാലം മഠത്തിൽ വീട്ടിൽ ലിതിൻ ( 24 ), കരാഞ്ചിറ കവലക്കാട്ട് വീട്ടിൽ ഫിന്റോ ( 35 ), കരാഞ്ചിറ ചിറ്റിലപ്പിള്ളി വീട്ടിൽ അലെന്റ (22) , ചേർപ്പ് ചിറക്കൽ കോട്ടം റോഡ് കൊലയിൽ വീട്ടിൽ
Day: October 21, 2022
കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ചരിത്രസെമിനാർ സപ്ലിമെന്റ് പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 5, 6 തീയതികളിലായി നടക്കുന്ന ചരിത്രസെമിനാർ - ചരിത്ര ക്വിസ് സപ്ലിമെന്റ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് സ് കോളേജ് സ്ക്രിപ്റ്റ് ഗാർഡനില്‍ വച്ച് ഡോ. ടി.കെ. നാരായണന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. എലൈസയ്ക്ക് നല്കി പ്രകാശനം നിർവഹിച്ചു.പ്രൊഫ. സാവിത്രി ലക്ഷണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മലയാളവിഭാഗം മേധാവി ലിറ്റി ചാക്കോ, ഡോ. ജെന്‍സി,
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയുടെ 38-ാമത് മേഖലാ സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ( AKPA) ഇരിങ്ങാലക്കുട മേഖലയുടെ 38-ാമത് മേഖലാ സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ ജില്ലാ പ്രസിഡന്റ് കെ കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശശി കെ ബി അധ്യക്ഷത വഹിച്ചു. മേഖലാ പിആർഒ വിനോദ് എൻ രാജൻ അനുശോചനം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജിനേഷ് ഗോപി മുഖ്യപ്രഭാഷണം നടത്തി.ജില്ലാസെക്രട്ടറി ടൈറ്റ് സിജി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജ്ഞാനോത്സവം 2022 ഇരിങ്ങാലക്കുട മേഖലയിലെ എല്ലാ സ്കൂളുകളിലും നടത്തി. കാറളം പഞ്ചായത്തിലെ വെള്ളാനി, കിഴുത്താണി, കാറളം എന്നീ എ.എൽ.പി.സ്കൂളുകളിലും കാറളം ഹൈസ്കൂളിലും വിജ്ഞാനോത്സവം നടന്നു. വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും കൂടുതൽ മാർക്ക് നേടിയവർക്ക് പുസ്തകങ്ങളും സമ്മാനവും കൊടുത്തു. മേഖലാ ട്രഷറർ റഷീദ് കാറളം കുട്ടികൾക്ക് വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം എന്തെന്ന് വിശദീകരിച്ചു.
എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ നൃത്തം സംഗീതം പഠന ക്ലാസുകൾ ആരംഭിച്ചു
എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ പി സ്കൂളിൽ നൃത്തം സംഗീതം പഠന ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഉദ്ഘാടന കർമ്മം പ്രശസ്ത കഥകളി ചുട്ടി കലാകാരൻ കലാനിലയം പരമേശ്വരൻ നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സിബി കുന്നപ്പശ്ശേരി അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് തമ്പി മുഖ്യ അതിഥിയായിരുന്നു. 2022ലെ കലാനിധി അവാർഡ് ജേതാവായ ഉദ്ഘാടകനെ സ്കൂൾ മാനേജർ കെ. വി. ജിനരാജദാസൻ പൊന്നാട ചാർത്തി ആദരിച്ചു.ചുട്ടി കലയും
കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്, തൃപ്പൂത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടികവരവ്, തൃപ്പൂത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ, ആഘോഷങ്ങളുടെ മുന്നോടിയായി ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കലവറ നിറക്കൽ ചടങ്ങ് നടക്കും ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടികവരവ്, തൃപ്പൂത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ. ആഘോഷങ്ങളുടെ മുന്നോടിയായി ഒക്ടോബർ
പുല്ലൂർ ചമയം നാടകവേദിയുടെ ‘ചമയം നാടകരാവ്’ ഒക്ടോബർ 24 മുതൽ 29 വരെ ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ – പത്രസമ്മേളനം തത്സമയം
ഇരിങ്ങാലക്കുടയിൽ 1.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
ഇരിങ്ങാലക്കുടയിൽ 1.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി,ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ 1.6 മില്ലി മീറ്റർ മഴ കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. സംസ്ഥാനത്ത് വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.