ബി.ജെ.പി കേരളത്തിൽ ആദ്യമായി വേളൂക്കരയിൽ തങ്ങളുടെ മെമ്പർമാർക്ക് വിപ്പ് നൽകിയതിന് പിന്നിൽ പ്രവർത്തിച്ച എൽഡിഎഫ് - ബിജെപി കൂട്ടുകെട്ടിന്റെ അണിയറയിൽ മന്ത്രി ബിന്ദുവാണെന്ന് കോൺഗ്രസ്സ്-ഗാന്ധി ശിഷ്യർ എന്ന് അവകാശപ്പെടുന്നവർ ഗാന്ധി ഘാതകരെ പിന്തുണക്കുന്നവർക്ക് ഒപ്പം ചേരുന്നത് കയ്യോടെ ജനമധ്യത്തിൽ പിടിക്കപ്പെട്ടതിന്റെ വെപ്രാളം മാത്രമാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പ്രസ്താവന എന്ന് സിപിഎം ഇരിങ്ങാലക്കുട : വേളൂക്കരര ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണം അട്ടിമറിക്കാൻ യു.ഡി.എഫ് ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണ തകർത്തതിന്റെയും, അവിശ്വാസ പ്രമേയം
Day: October 20, 2022
കള്ള് ഷാപ്പ് വിവാദം തുടരുന്നു : കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഒപ്പം ഇരിക്കാൻ തയാറാകാതെ കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങിപോന്നു, ബി.ജെ.പിയുടേത് പ്രഹസന സമരം എന്നും ആരോപണം
കള്ള് ഷാപ്പ് വിവാദം തുടരുന്നു :കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്റെ ഒപ്പം ഇരിക്കാൻ തയാറാകാതെ കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങിപോന്നു,ബി.ജെ.പിയുടേത് പ്രഹസന സമരം എന്നും ആരോപണം കാട്ടൂർ : കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്റെ നേതൃത്വത്തിൽ മദ്യപിക്കുകയും, ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തത് ന്യായികരിക്കാൻ കഴിയുനതല്ല എന്നും, ഇത്തരം പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർകൊപ്പം പഞ്ചായത്ത് കമ്മറ്റിയിൽ ഇരിക്കാൻ തയാറല്ല എന്ന്
കലാമണ്ഡലം പുരസ്കാര ജേതാക്കളെ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു
ഇരിങ്ങാലക്കുട : കലാമണ്ഡലം പുരസ്കാര ജേതാക്കൾ കലാനിലയം ഗോപിനാഥനേയും, കലാമണ്ഡലം ശിവദാസിനേയും ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു. മരണാനന്തരമായിട്ടാണെങ്കിലും കെ.വി. ചന്ദ്രന് നൽകിയ പുരസ്കാരം അദ്ദേഹത്തിൻ്റെ കലാ സേവനങ്ങൾക്കുള്ള അംഗീകാരമായി. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശ്ശേരി, കെ. ഹരി, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു- LFCHS ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും, SKHSS ആനന്ദപുരം രണ്ടാം സ്ഥാനവും, GVHSS നന്തിക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി
മാപ്രാണം : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം , പ്രവൃത്തിപരിചയം, ശാസ്ത്രം, ഐ.ടി.മേളകൾ മാപ്രാണം ഹോളിക്രോസ് എച്ച്.എസ്.എസ്.ൽ സമാപിച്ചു.517 പോയൻറ്നേടി LFCHS ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും, 423 പോയന്റ് നേടി SKHSS, ആനന്ദപുരം രണ്ടാം സ്ഥാനവും, 419 പോയന്റ് നേടി GVHSS നന്തിക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ ടി.വി.ചാർളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്
ഗുജറാത്തി ചിത്രം ” ചെല്ലോ ഷോ ” [Last Film Show ] ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
വിനോദം : 95-മത് അക്കാദമി അവാർഡിനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 2021 ലെ ഗുജറാത്തി ചിത്രം " ചെല്ലോ ഷോ " [Last Film Show ] ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.2010 കാലത്ത് ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സമയ് എന്ന ഒൻപത് വയസ്സുകാരൻ പ്രദേശത്തെ തീയേറ്ററിലെ പ്രൊജക്ടർ ടെക്നീഷ്യനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമയുടെ ലോകത്തെക്കുറിച്ച് സ്വപ്നങ്ങൾ
ഠാണാവിൽ ജനറൽ ആശുപത്രിക്ക് മുന്നിൽ പുതിയ ഹൈടെക്ക് കാത്തിരിപ്പ് കേന്ദ്രം ; 12 ലക്ഷം അനുവദിച്ചു: മന്ത്രി ഡോ ബിന്ദു
ഇരിങ്ങാലക്കുട : ഠാണാവിൽ ജനറൽ ആശുപത്രിക്ക് മുന്നിലുള്ള നിലംപതിക്കാറായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയ ഹൈടെക്ക് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ നടപടി തുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രിയും ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം.എൽ.എ യുമായ ഡോ ആർ. ബിന്ദു അറിയിച്ചു. ഇതിനായി എം എൽ എ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചു. നിർമ്മാണ പ്രവൃത്തികൾ പി.ഡബ്ലിയൂ.ഡി റോഡ് വിഭാഗം പൂർത്തിയാക്കുമെന്നും
കലാമണ്ഡലം രാജീവിന് രജത ശംഖ്
കല : മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി എന്ന സാംസ്കാരിക സംഘടനയുടെ ബഹുമതിയായ ഈ വർഷത്തെ രജത ശംഖ് ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ പ്രധാന മിഴാവ് കലാകാരനായ കലാമണ്ഡലം രാജീവിന് ലഭിച്ചു. കേളിയുടെ വാർഷികോത്സവത്തിന്റെ ഭാഗമായി ബോംബെ അണുശക്തി നഗറിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ - നാടക പ്രവർത്തകയും പരിശീലകയുമായ അനിതാ സലിം രാജീവിന് രജത ശംഖ് സമ്മാനിച്ചു. തുടർന്ന് അരങ്ങേറിയ സൂരജ് നമ്പ്യാരുടെ കൂടിയാട്ട
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി
ഇരിങ്ങാലക്കുട : മഹാത്മാ ഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ലൈബ്രറി ഹാളിൽ നടന്ന ക്ലാസ്സിൽ മഹാത്മാ ഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ ജി അജയ്കുമാർ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നൂറുദ്ദീൻ വി.എ ക്ലാസ്സ് നയിച്ചു. എൻ.എസ്.എസ്
പ്രഥമ “പത്മജ്യോതി” പുരസ്കാരം പെരുവനം കുട്ടന്മാരാർക്കും, മട്ടന്നൂർ ശ്രീരാജിനും
ഇരിങ്ങാലക്കുട : തിരുവിതാംകൂർ സഹോദരിമാരായ ലളിത, രാഗിണി, പത്മിനിമാരിലെ തെന്നിന്ത്യൻ മലയാള ചലച്ചിത്രതാരം പത്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം അവരുടെ മകൻ പ്രേം രാമചന്ദ്രൻ ഏർപ്പെടുത്തിയ പ്രഥമ "പത്മജ്യോതി" പുരസ്കാരത്തിന് പെരുവനം കുട്ടന്മാരാരും മട്ടന്നൂർ ശ്രീരാജും അർഹരായി. ദൃശ്യ, ശ്രാവ്യ കലകളിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് അവാർഡുകൾ. ഒന്ന് പ്രഗൽഭമതികളായ മുതിർന്ന കലാകാരന്മാർക്ക്, രണ്ടാമത്തേത് യുവകലാ പ്രതിഭകൾക്ക്. 2022ലെ പ്രഥമ പുരസ്കാരങ്ങൾ കേരളീയ വാദ്യകലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവർക്കാണ് സമ്മാനിക്കുന്നത്. 75000 രൂപയും
ആനന്ദപുരം ഗവ: യു പി സ്കൂളിന് ഇരിപ്പിടങ്ങൾ കൈമാറി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട് : ഗ്രാമ പഞ്ചായത്തിൻറെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആനന്ദപുരം ഗവ: യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ബെഞ്ചും, ഡെസ്കും വിതരണം ചെയ്തു. സംസ്ഥാന സർക്കാറിന്റെ ബഡ്ജറ്റ് വിഹിതം ഉപയോഗപ്പെടുത്തി പണി പൂർത്തീകരിച്ച പുതിയ കെട്ടിടത്തിലേക്കാണ് പുതിയ ബെഞ്ചും ഡെസ്കും പഞ്ചായത്ത് വാഗ്ദാനം ചെയ്യുകയും കൈമാറുകയും ചെയ്തത്.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബെഞ്ചും ഡെസ്കും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി സ്കൂൾ ഹെഡ്മിസ്ട്രസ്