വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന്റെ ഘടകം അത്യാര്‍ത്തിയാണെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി പ്രസ്ഥാവനയിൽ പറഞ്ഞു. പഞ്ചായത്തിലെ കക്ഷിനിലയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാഗ്യപരീക്ഷണവും, ബി ജെ പി യുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ഈ പ്രമേയത്തിനു പുറകിലുണ്ട്.പഞ്ചായത്ത് രാജ് നിയമപ്രകാരം പ്രതിപക്ഷമില്ലാത്തതും, കൃത്യമായ കൂടിയാലോചനയിലൂടെ ഭരണം നയിക്കുന്നതുമായ ഒരു ഗ്രാമപഞ്ചായത്താണ് വേളൂക്കര. ഈ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പഞ്ചായത്ത്
Day: October 17, 2022
സംഗീത നാടക അക്കാദമി ചാക്യാര്‍കൂത്ത്-ഓട്ടന്തുള്ളല് ഫെസ്റ്റ് വാചികത്തിൽ അമ്മന്നൂർ രജനീഷ് ചാക്യാർ കിരാതം കൂത്ത് അവതരിപ്പിച്ചു
കല : സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂർ കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ സംഘടിപ്പിച്ച ചാക്യാര്‍കൂത്ത് - ഓട്ടന്തുള്ളല് ഫെസ്റ്റ് "വാചിക"ത്തിൽ അമ്മന്നൂർ രജനീഷ് ചാക്യാർ കിരാതം കൂത്ത് അവതരിപ്പിച്ചു. മിഴാവിൽ കലാമണ്ഡലം രവികുമാർ. സംസ്ഥാനത്തെ തെരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളിലാണ് ഈ ഫെസ്റ്റ് അക്കാദമി സംഘടിപ്പിക്കുന്നത്.കേരള സംഗീത നാടക അക്കാദമി ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തിൽ സംഘടിപ്പിക്കുന്ന ചാക്യാര്‍കൂത്ത്-ഓട്ടന്തുള്ളല് ഫെസ്റ്റ് "വാചികം" നാലാം ദിനമായ
വേളൂക്കരയിൽ കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ട്കെട്ടെന്ന് എൽ.ഡി.എഫ് – വിവിധ കേന്ദ്രങ്ങളിൽ പ്രചാരണ ജാഥ നടത്തി
വേളൂക്കര : വേളൂക്കരയിലെ കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ട് കെട്ടിനെതിരെ എൽ.ഡി.എഫ്. വേളൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി. പ്രചരണജാഥ സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി. എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ വിക്രമൻ അധ്യക്ഷത വഹിച്ചു.കെ.എ ഗോപി ക്യാപ്റ്റൻ, കെ.കെ. ശിവൻകുട്ടി വൈസ് ക്യാപ്റ്റൻ, കെ. കെ. വിനയൻ മാനേജർ ആയിരുന്നു. ടി. എസ്. സജീവൻ, എൻ. കെ. അരവിന്ദാക്ഷൻ,കെ. വി. മദനൻ,എ. ടി.
പുതിയ ആറ് ഇനം ചിലന്തികളുമായി ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം
ഇരിങ്ങാലക്കുട : മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ, തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിൽ ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ ഗവേഷണകേന്ദ്രം പുതിയ ആറ് ഇനം ചിലന്തികളെ കണ്ടെത്തി.പരപ്പൻ ചിലന്തി (Selenopidae) കുടുംബത്തിൽ വരുന്ന സയാംസ്പൈനൊപ്സ് ഗാരോയെൻസിസ് (Siamspinops garoensis) എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മല നിരകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പുസ്തകമേള ഇരിങ്ങാലക്കുടയിൽ, പുസ്തകങ്ങള്‍ 50 ശതമാനം വിലക്കിഴവില്‍
ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ 50 ശതമാനം വിലക്കിഴവില്‍ വാങ്ങാന്‍ കഴിയും. ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തിൽ ഒക്ടോബർ 18 വരെ നടക്കുന്ന ചാക്യാര്‍കൂത്ത് - ഓട്ടന്തുള്ളല് ഫെസ്റ്റ് ആയ 'വാചികം' വേദിയിലാണ് ഫെസ്റ്റിന്റെ ഭാഗമായി പുസ്തകമേള. വൈകിട്ട് 5:30 മുതൽ 8:30 മണിവരെ പുസ്തകമേള ഉണ്ടാക്കും. പുസ്തകങ്ങളുടെ വിവരങ്ങൾ ഡൌൺലോഡ് ചെയ്യുവാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക"വാചികം"
ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 18, 19, 20 തിയ്യതികളിൽ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്കൂളിൽ, ഒരുക്കങ്ങൾ പൂർത്തിയായി
മാപ്രാണം : ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 18, 19, 20 തിയ്യതികളിൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. 18 ന് ഗണിതം, സാമൂഹ്യ, ഐ.ടി.മേളകൾ. 19 ന് പ്രവൃത്തിപരിചയം, ഐ.ടി. മേളകൾ . 20 ന് ശാസ്ത്രമേള നടക്കും. ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ, മാപ്രാണം സെന്റ് സേവിയേഴ്സ് കോൺവെന്റ് എൽ പി സ്കൂൾ, മാപ്രാണം സ്നേഹാഞ്ജലി ഹാൾ എന്നിവയാണ് വേദികൾചൊവ്വാഴ്ച രാവിലെ