അറിയിപ്പ് : 45 ശതമാനം വരെ അംഗ പരിമിതിയുള്ളവർക്ക് ബസുകളിൽ ഇനിമുതൽ യാത്രാ പാസ്സ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി. കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ തളിപ്പറമ്പ് സ്വദേശിനി സൽമാബിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ 50 ശതമാനം അംഗപരിമിതിയുള്ളവർക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്.
Day: October 15, 2022
തൃശൂർ ജില്ലയുൾപ്പടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത
പൂമംഗലം പഞ്ചായത്ത് മൂന്നാം വാർഡ് കുടുബശ്രീ എ.ഡി.എസ് വാർഷികം ആഘോഷിച്ചു
പൂമംഗലം : പൂമംഗലം പഞ്ചായത്ത് മൂന്നാം വാർഡ് കുടുബശ്രീ എ.ഡി.എസ് - വാർഷികാഘോഷം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സൂരേഷ് ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മഞ്ജു വിജു സ്വാഗതവും ആശാവർക്കർ ജിഷ നന്ദിയും പറഞ്ഞു, സി.ഡി.എസ് ചെയർപേഴ്സൺ അഞ്ജു രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ നസീറ എന്നിവർ ആശംസകൾ നേർന്നു.ഹെൽത്ത് ഇൻസ്പെക്ടർ ജീനേഷ് പകർച്ചവ്യാധികളെ കുറിച്ച്, (ഡെങ്കിപനി, മലേറിയ, ഏലിപനി ) ക്ലാസെടുത്തു.
പഞ്ചായത്ത്, നഗരസഭാതല വിജ്ഞാനോത്സവം ഇരിങ്ങാലക്കുട മേഖലയിൽ നടന്നു
കാറളം : 2022 ലെ പഞ്ചായത്ത്, നഗരസഭാതല വിജ്ഞാനോത്സവം ഇരിങ്ങാലക്കുട മേഖലയിൽ നടന്നു.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, മുരിയാട്, കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം എന്നീ പഞ്ചായത്തുകളിലെ സ്കൂളുകളിലുളള എൽപി, യുപി, ഹൈസ്കൂൾ എന്നീ വിഭാഗത്തിലുള്ള കുട്ടികൾക്കായിരുന്നു വിജ്ഞാനോത്സവം നടന്നത്. കാറളം പഞ്ചായത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറർ റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു. സജിത ടീച്ചർ, ബിന്ധ്യ, മിനിഷ.ബി., എന്നിവർ സംസാരിച്ചു. തുടർന്ന് റഷീദ് കാറളം,
കലാമണ്ഡലം പരമേശ്വരനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല് -ചാക്യാര്‍കൂത്ത് – ഓട്ടന്തുള്ളല് ഫെസ്റ്റ് “വാചികം” –
ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ മഹാകവി അക്കിത്തത്തിന്റെ 2-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : മലയാളകവിതയിലെ മനുഷ്യമുഖമായിരുന്നു മഹാക്കവി അക്കിത്തമെന്നും അദ്ദേഹത്തിൻ്റെ കവിതകൾ മലയാളമുള്ള കാലത്തോളം ശാശ്വതമായി നിലക്കൊള്ളുമെന്നും ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ. മഹാകവിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉണ്ണികൃഷ്ണൻ കിഴുത്താണി ഉദ്ഘാടനം ചെയ്തു. ഹരി ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. കെ. ഹരി കാറളം, ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ. തുടങ്ങിയവർ സംസാരിച്ചു.
നേപത്ഥ്യ രാഹുല്‍ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
നാലുദിവസമായി നടക്കുന്ന ചാക്യാര്‍കൂത്ത് – ഓട്ടന്തുള്ളല് ഫെസ്റ്റ് “വാചികം” ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചാക്യാര്‍കൂത്ത് - ഓട്ടന്തുള്ളല് ഫെസ്റ്റ് "വാചികം" ആരംഭിച്ചു. ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ സംഘടിപ്പിച്ച പരിപാടി നടനകൈരളി ഡയറക്ടര്‍ വേണു ജി ഉദ്ഘാടനം നിർവഹിച്ചു. അക്കാദമി ചെയര്മാന് ഇന്‍ചാര്‍ജ്ജ് സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി,
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഇരിങ്ങാലക്കുട മേഖലയുടെ നാലാമത് വാർഷിക സമ്മേളനവും കുടുംബ സമ്മേളനവും നടന്നു
ഇരിങ്ങാലക്കുട : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഇരിങ്ങാലക്കുട മേഖലയുടെ നാലാമത് വാർഷിക സമ്മേളനവും കുടുംബ സമ്മേളനവും നഗരസഭ ടൗൺഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി അജിത്ത് പ്രസാദ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗിന്നസ് കലാമണ്ഡലം ഹേമലത,
ഇരിങ്ങാലക്കുട നഗരസഭയില്‍ ആഗോള കൈകഴുകല്‍ ദിനാചരണം ആചരിച്ചു
ഇരിങ്ങാലക്കുട : പകര്‍ച്ചാവ്യാധികള്‍ തടയുക, രോഗപ്രതിരോധം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ആഗോളതലത്തില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നടത്തുന്ന കൈകഴുകല്‍ വാരാചരണം ശനിയാഴ്ച ഇരിങ്ങാലക്കുട നഗരസഭയിലും ആചരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി , വൈസ് ചെയര്മാൻ ടി വി ചാർളി,സ്ഥിരം സമിതി അധ്യക്ഷന്മാര്, കൌണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കാളികളായി. ഈ വര്‍ഷത്തെ ആഗോള കൈകഴുകള്‍ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബോധവത്ക്കരണം, ക്ലാസുകള്‍, പോസ്റ്റര്‍