ഇരിങ്ങാലക്കുട : വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിന് ദേശീയ അക്രിഡിറ്റേഷൻ ആൻഡ് അസ്സസ്മെൻറ് കൌൺസിൽ (നാക്) അക്രിഡിറ്റേഷൻ ലഭിച്ചു. കോളേജിന്റെ അക്കാദമികേതര നിലവാരം, പഠനാന്തരീക്ഷം, ബോധന പ്രക്രിയകൾ , അടിസ്ഥാന സൗകര്യങ്ങൾ , ഗവേഷണം വിദ്യാർഥി ക്ഷേമം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളാണ് നാക് സംഘം വിലയിരുത്തിയത്. കോളേജിന്റെ പ്രവത്തനങ്ങളെ കുറിച്ചുള്ള പ്രിൻസിപ്പലിന്റെ അവതരണം, വിവിധ വകുപ്പ് മേധാവികളുടെ
Day: October 14, 2022
ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് സഭാ യോഗങ്ങൾ ഒക്ടോബർ 14ന് ആരംഭിച്ച് 20ന് അവസാനിക്കുന്നു
ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 33.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത
കാലാവസ്ഥ അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 33.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒക്ടോബർ 14 മുതൽ 18 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ / ഇടിമിന്നലൊടു കൂടിയ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച
ഇരിങ്ങാലക്കുട : ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 16 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിൽ പ്രവർത്തിക്കുന്ന ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം ഓഫീസിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡോ. വേണുഗോപാലമേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുൻകൂട്ടി പേർ രജിസ്റ്റർ
കേരള സംഗീത നാടക അക്കാദമിക്ക് ഭാരവാഹികളെ നിയോഗിക്കാത്തതിൽ യുവകലാസാഹിതി പ്രതിഷേധിക്കുന്നു
ഇരിങ്ങാലക്കുട : കേരള സർക്കാരിൻ്റെ കീഴിൽ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ 1958 ൽ രൂപീകരിച്ച് സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിൽ സ്ഥാപിച്ചു പ്രവർത്തിക്കുന്ന കേരള സംഗീത നാടക അക്കാദമിക്ക് ദീർഘകാലമായി നാഥനില്ലാത്ത അവസ്ഥയാണ്. അക്കാദമിക്ക് ഭാരവാഹികളെ നിയോഗിക്കാത്തതിൽ യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധിക്കുന്നു.ഇക്കൊല്ലം മെയ് മാസത്തിൽ പ്രസിഡണ്ടായി പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയെയും സെക്രട്ടറിയായി കരിവള്ളൂർ മുരളിയെയും സർക്കാർ തെരഞ്ഞെടുത്തുവെന്ന് പത്രവാർത്ത വന്നിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മേൽപറഞ്ഞവർക്ക്