സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Day: October 13, 2022
കേരള സംഗീത നാടക അക്കാദമി ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചാക്യാര്‍കൂത്ത് – ഓട്ടന്തുള്ളല് ഫെസ്റ്റ് ഇരിങ്ങാലക്കുടയില്‍ 15,16,17,18 തീയതികളിൽ
ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി തെരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ചാക്യാര്‍കൂത്ത്-ഓട്ടന്തുള്ളല് ഫെസ്റ്റ് ആയ വാചികം ഇരിങ്ങാലക്കുടയില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കും. ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയവുമായി സഹകരിച്ചാണ് ഒക്ടോബര്‍ 18 വരെ പരിപാടി സംഘടിപ്പിക്കുന്നത്.ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ശനിയാഴ്ച വൈകീട്ട് 5.30 ന് നടനകൈരളി ഡയറക്ടര്‍ വേണു ജി ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്മാന് ഇന്‍ചാര്‍ജ്ജ് സേവ്യര്‍
പാർലിമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കാൽനട പ്രചാരണ ജാഥ 14,15,16 തീയതികളിൽ
ഇരിങ്ങാലക്കുട : തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നവംബർ 3 ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പാർലിമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം കിഴുത്താണി സെന്ററിൽ വച്ച് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം വി.പി ശരത് പ്രസാദ് ജാഥ ക്യാപ്റ്റന്‍ പതാക കൈമാറി നിർവ്വഹിച്ചു.സംഘാടക സമിതി ചെയർമാൻ ടി. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ
വനാന്തര ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്ന ലക്ഷ്യവുമായി നൂറ്റൊന്നംഗസഭയുടെ ‘നിർമ്മലവനം’ വനശുചീകരണ യജ്ഞം ഞായറാഴ്ച മുതൽ
ഇരിങ്ങാലക്കുട : വനാന്തര ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്ന ലക്ഷ്യവുമായി ഇരിങ്ങാലക്കുട നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ 'നിർമ്മലവനം' വനശുചീകരണ യജ്ഞത്തിന് ഒക്ടോബർ 16 ഞായറാഴ്ച വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട അതിരപ്പിള്ളി മേഖലയിൽ തുടക്കം കുറിക്കുന്നു.കേരള വനംവകുപ്പിൻ്റെ സഹകരണത്തോടെ സഭയുടെ മുപ്പതിലധികം സന്നദ്ധ പ്രവർത്തകർ ഞായറാഴ്ച രാവിലെ 9 മണിക്ക് അതിരപ്പിള്ളി, വാഴച്ചാൽ മേഖലകളിലെ വന ശുചീകരണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ അണിചേരുന്നു.
ഫ്രഞ്ച് ചിത്രം ” വോർട്ടക്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
വിനോദം : ഇസ്താൻബുൾ ഉൾപ്പെടെ 2022 ലെ നാല് അന്തർദേശീയ ചലച്ചിത്ര മേളകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം " വോർട്ടക്സ് " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 14 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.ജീവിതത്തിന്റെ അവസാന നാളുകൾ ഒരു അപ്പാർട്മെന്റിൽ ചിലവഴിക്കുന്ന എഴുത്തുകാരനും മറവി രോഗമുള്ള റിട്ട. സൈക്യാട്രിസ്റ്റുമായ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. 135 മിനിറ്റുള്ള ചിത്രം 2021 ലെ കാൻ ഫിലിം
ഇരിങ്ങാലക്കുട ഉപജില്ല സ്ക്കൂൾ കലോത്സവം നവംബർ 8,9,10,11 തീയതികളിൽ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം എച്ച്.എസ്.എസ്സിൽ
എടതിരിഞ്ഞി : ഇരിങ്ങാലക്കുട ഉപജില്ല സ്ക്കൂൾ കലോത്സവം നവംബർ 8,9,10,11 തീയതികളിൽ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്നതിന് ഭാഗമായുള്ള സംഘാടക സമിതി യോഗം എടതിരിഞ്ഞി ശ്രീനാരായണ ഹാളിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എ.ഇ.ഒ. നിഷ എം.സി അധ്യക്ഷത വഹിച്ചു.വികസന സമിതി കൺവീനർ ഉല്ലാസ് പിജി സംഘാടകസമിതി കരട് അവതരണം നടത്തി പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി
ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി സംഘർഷം തികച്ചും വ്യക്തിപരമാണെന്ന് കെ.എസ്.യു. പ്രശ്നങ്ങൾ രാഷ്ട്രീയവത്കരിച്ച് വിദ്യാർത്ഥികൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ എസ്.എഫ്.ഐ ശ്രമിക്കുന്നുവെന്ന് ആരോപണം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ കഴിഞ്ഞ ദിവസം രണ്ടാംവർഷ, മൂന്നാംവർഷ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം തികച്ചും വ്യക്തിപരമാണെന്ന് കെ.എസ്.യു ആരോപിച്ചു. ക്യാമ്പസ്സിൽ പഠിക്കുന്ന 60 ശതമാനത്തോളം വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരോ വിശ്വസിക്കുന്നവരോ ആണ്. അവർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ രാഷ്ട്രീയവത്കരിച്ചു വിദ്യാർത്ഥികൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കി യൂണിവേഴ്സിറ്റി ഇലക്ഷൻ ജയിക്കാൻ ആണ് എസ് എഫ് ഐ ശ്രമിക്കുന്നത് എന്ന് കെ എസ് യു പത്രക്കുറിപ്പിൽ