ഇരിങ്ങാലക്കുട : തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാൻ ഷെൽട്ടർ ഹോമുകൾ ആരംഭിക്കണമെന്ന തദ്ദേശവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം താഴെ പറയുന്ന സ്ഥലങ്ങൾ ഷെൽട്ടർ ഹോമിനായി പരിഗണിക്കാമെന്ന് ബുധനാഴ്ച ചേർന്ന കൗൺസിലിൽ അജണ്ടയായി വന്നു. വാർഡ് 16 ലെ വെറ്റിനറി പോളി ക്ലിനിക്, വാർഡ് 24 ലെ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിന് പുറകുവശത്തെ കെട്ടിടം, വാർഡ് 2 ലെ സോണൽ ഓഫീസ് പരിസരത്തെ പഴയ
Day: October 12, 2022
കസ്തൂർബ വനിത ഷോപ്പിംഗ് കോംപ്ലക്സ് ഇരുട്ടിൽ തന്നെ, അടിസ്ഥാന സൗകര്യങ്ങൾ കുറവ്, 17 മുറികൾ ലേലത്തിൽ പോയിട്ടില്ല – അപാകതകൾ പരിഹരിച്ച് പുനർ ലേലത്തിന് ശ്രമം
ഇരിങ്ങാലക്കുട : നഗരസഭാ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നതും വനിതകൾക്ക് വേണ്ടി മാത്രം സംവരണം ചെയ്തിട്ടുള്ളതുമായ കസ്തൂർബ വനിത ഷോപ്പിംഗ് കോംപ്ലക്സ് കോംപ്ലക്സിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം 17 മുറികൾ ലേലത്തിൽ പോയിട്ടില്ല.താഴത്തെ നിലയിലെ 16 മുറികളിൽ 12 മുറികളും, മുകളിലെ 15 മുറികളിൽ രണ്ടു മുറികളും മാത്രമാണ് ലേലം ചെയ്തു പോയിട്ടുള്ളത് . ചെറിയ മാറ്റങ്ങൾ വരുത്തി നിലവിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ സൗകര്യങ്ങളോടുകൂടി ലേലം നടത്തുവാൻ ബുധനാഴ്ച ചേർന്ന
നിക്ഷേപതട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം തോറും 6000 രൂപ തരാമെന്നും, 1 കോടി രൂപ കൊടുത്താൽ മാസം തോറും 10 ലക്ഷം രൂപയും 6 മാസം കഴിഞ്ഞ് 1 കോടി രൂപയും തിരിച്ചു നൽകാമെന്നും പറഞ്ഞു തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. പുത്തൻചിറ കോവിലകത്ത്കുന്ന് കുര്യാപ്പിള്ളി വീട്ടിൽ സലിഹ (35) എന്ന സ്ത്രീ ആണ് അറസ്റ്റിലായത്. ഇവർ എസ്.എം.സി ഇൻവെസ്റ്റ്മെന്റ് സൊല്യൂഷൻ ആൻഡ് സർവീസ് എന്ന
കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ സംഗമം
കാട്ടൂർ : ഐക്യ ജനാധിപത്യ മുന്നണി കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും സി.പി.എം ന്റെയും സി.പി. ഐ യുടെയും നിലപാടില്ലായിമയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിഷേധം സംഗമവും വിശദീകരണ യോഗവും കാട്ടൂർ മഹിള സമാജം സെന്ററിൽ നടത്തി.ഐക്യ ജനാതിപത്യ മുന്നണി കാട്ടൂർ മണ്ഡലം ചെയർമാൻ എ.എസ് ഹൈദ്രോസ്സ് ആദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറുൺ റഷീദ്
തൃപ്പേക്കുളം പുരസ്കാരം ചെണ്ട വാദകൻ കലാമണ്ഡലം ബലരാമന്
ഇരിങ്ങാലക്കുട : മേളാചാര്യൻ തൃപ്പേകുളം അച്യുതൻമാരാരുടെ സ്മരണാർത്ഥമുള്ള 2022ലെ പുരസ്കാരത്തിന് പ്രമുഖ ചെണ്ട വാദകൻ കലാമണ്ഡലം ബലരാമൻ അർഹനായി. വാദ്യക്കുലപതി പല്ലാവൂർ അപ്പുമാരാർ സ്മാരക ആസ്വാദക സമിതിയുടെ ഒമ്പതാമത് തൃപ്പൂക്കളം പുരസ്കാരം എഴുപതുകാരൻ ബലരാമിന് ഡിസംബറിൽ ദേശീയ പല്ലാവൂർ താള വാദിയ മഹോത്സവ വേദിയിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സമർപ്പിക്കും. മോഹൻ പൊതുവാൾ, മൂർക്കനാട് ദിനേശ് വാര്യർ, രാജേന്ദ്രവർമ്മ എന്നിവർ അടങ്ങിയ