അറിയിപ്പ് : സംസ്ഥാനത്ത് ഭിന്നശേഷിക്കാർ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്ലറ്റുകളിൽ പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഓയിൽ ഇൻഡസ്ട്രി സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്ററിനും ഉത്തരവു നൽകി.പ്രത്യേക ക്യൂ സംബന്ധിച്ച “വീൽ ചെയർ സിമ്പൽ” ആലേഘനം ചെയ്ത ബോർഡ് ഓട്ട്ലെറ്റുകളിൽ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Day: October 11, 2022
വിദ്യാർത്ഥികളെ ആദരിച്ച് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിജയോത്സവം 2022
ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിജയോത്സവം -2002 ൽ 100 ശതമാനം വിജയം നേടിയമുഴുവൻ വിദ്യാർത്ഥികൾക്കും മെഡലും,100ഫുൾA+, 33 9A+ നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് കൗൺസിലർ പി.ടി ജോർജ് അധ്യക്ഷത വഹിച്ചു. ഉദയ പ്രവിശ്യയുടെ വികർ പ്രൊവിൻഷ്യൽ റവ. സിസ്റ്റർ ഫ്ളവററ്റ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ലോക്കൽ മാനേജർ
കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി നവംബർ 15 വരെ നീട്ടി
അറിയിപ്പ് : സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി നവംബർ 15 വരെ നീട്ടിയതായി ഗതാഗത മന്ത്രി ഉത്തരവിട്ടു.ഇന്ധനവില വര്‍ദ്ധന മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രയാസം പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഒക്ടോബർ 14 ന് ആയിരുന്നു രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി.
ഇലന്തൂരിലെ നരബലി – സാംസ്കാരിക കേരളം പ്രതിഷേധിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം
പത്രക്കുറിപ്പ് : പ്രാകൃതമായ മനുഷ്യ കുലത്തിന്റെ അടയാളമായ നരബലിക്ക് സമാനമായ സംഭംവം നമ്മുടെ കേരളത്തിൽ നടന്നുവെന്ന് അറിയുന്നത് മനുഷ്യ സ്നേഹികളെ, അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാന്നെന്നും ഇതിൽ പുരോഗമന കലാ സാഹിത്യ സംഘം വേദനയും ഉൽക്കണ്ഠയും രേഖപ്പെടുത്തുന്നതായി സംസ്ഥാനകമ്മിറ്റിയുടെ പത്രകുറിപ്പ്. സദാ ജാഗരൂകമായ ഇടതുപക്ഷ മനസ്സ്, കണ്ണിലെണ്ണയൊഴിച്ച് കാവൽ നിൽക്കുമ്പോളും കേരളത്തിലേക്ക് വലതുപക്ഷ ജീർണ്ണതകൾ ഒളിച്ചു കടത്തപ്പെടുന്നു എന്നത് മനുഷ്യനെ ഉയർത്തി പിടിക്കുന്നവരെ വേദനിപ്പിക്കുന്നുണ്ട്. മനുഷ്യനു വേണ്ടിയുള്ള ആശയ സമരങ്ങളെല്ലാം
ആനന്ദപുരം ശ്രീകൃഷ്ണ സ്ക്കൂൾ ടീം ഇരിങ്ങാലക്കുട ഉപജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് നേടി
2022 സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കേരളത്തിൽ ഒന്നാം റാങ്ക്
ഇരിങ്ങാലക്കുട : 2022 സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കേരളത്തിൽ ഒന്നാം റാങ്ക്, അഖിലേന്ത്യാ തലത്തിൽ സൗത്ത് സോണിൽ 125 സ്ഥാനത്താണ് ഇരിങ്ങാലക്കുട നഗരസഭ.ജനസംഖ്യ 50000 നും ഒരു ലക്ഷത്തിനും ഇടയിലുള്ള നഗരസഭകളിൽ മാലിന്യ സംസ്കരണ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസ്ഥാനതലത്തിൽ നടത്തിയ സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ ആണ് ഇരിങ്ങാലക്കുടിക്ക് ഒന്നാം സ്ഥാനം കിട്ടിയത്. അമ്പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള നഗരസഭകളിൽ വടക്കാഞ്ചേരിക്ക് ആണ് ഒന്നാം സ്ഥാനം.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം – മുരിയാട് പഞ്ചായത്തിൽ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു
മുരിയാട് : ഇനിയും നിരക്ഷരരായിട്ടുള്ളവരെ കണ്ടുപിടിച്ചു സാക്ഷരരാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റൽ സർവ്വേ മുരിയാട് പഞ്ചായത്തിൽ ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുരിയാട് അഞ്ചാം വാർഡിൽ 87 വയസ്സായ ചാത്തൻ ചേട്ടന്റെ ഡാറ്റാ ശേഖരിച്ച് കൊണ്ട് ഡിജിറ്റൽ സർവ്വേ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പുഷ്പലത, പഞ്ചായത്ത് മെമ്പർ മാരായ റോസ്മി, നിത അർജുനൻ,