എടതിരിഞ്ഞി : എടതിരിഞ്ഞി (നോർത്ത്) മരോട്ടിക്കൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മദ്യ/ലഹരി വിരുദ്ധ ബോധവൽക്കരണവും കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെ സംബന്ധിച്ച് ക്ലാസും സംഘടിപ്പിച്ചു. റൂറൽ വുമൺസ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനയ എൻ എ മുഖ്യപ്രഭാഷണം നടത്തി.റസിഡൻസ് അസോസിയേഷന് പുറമേയുള്ള കുട്ടികൾക്കും ഇത്തരം തുടർ ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുക്കുവാൻ സൗകര്യം ഏർപ്പെടുത്തുന്നതായി സംഘാടകർ അറിയിച്ചു. രഘു വലുപ്പറമ്പിലിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ്
Day: October 10, 2022
ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി
ഇരിങ്ങാലക്കുട : മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി. ഇരിങ്ങാലക്കുട മഹല്ല് പ്രസിഡന്റ് പി എ ഷഹീർ റാലി ഉദ്ഘാടനം നിർവഹിച്ചു. ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം പി എൻ എ കബീർ മൗലവി, കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം സിയാദ് ഫൈസി, മഹല്ല് സെക്രട്ടറി വി കെ റാഫി എന്നിവർ സംസാരിച്ചു.ഇരിങ്ങാലക്കുട ഠാണ പള്ളി നിന്നും തുടങ്ങിയ നബിദിനറാലി കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് അങ്കണത്തിൽ അവസാനിച്ചു. തുടർന്ന്
ഉപജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് തുടക്കം
33-ാമത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം നവംബർ 23, 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ – 501 അംഗ സംഘാടകസമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട : നീണ്ട പത്തു വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ 15 വേദികളിലായി നവംബർ 23, 24, 25 തിയ്യതികളിൽ നടക്കുന്നു. ഇതിന്റെ മുന്നോടിയായി മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ചേർന്ന 33-ാമത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവ സംഘടകസമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ
അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ
ഇരിങ്ങാലക്കുട : 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പ്രസംഗ, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾതലത്തിൽ അഞ്ചാം ക്ലാസ് മുതൽ 10 വരെയും, കോളേജ് തലത്തിൽ പാരലൽ കോളേജ് ഒഴികെയുള്ളവർക്കും പങ്കെടുക്കാം.ഒക്ടോബർ 17 തിങ്കളാഴ്ച രാവിലെ 10:30 മുതൽ ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന മുകുന്ദപുരം സർക്കിൾ സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റർ (ജനറൽ) ഓഫീസ് മന്ദിരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്
കൂടൽമാണിക്യം തെക്കേകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു
ഇരിങ്ങാലക്കുട : കൂടൽമാണിക്യം തെക്കേ കുളത്തിൽ തിങ്കളാഴ്ച രാവിലെ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശി വെളുത്തേടത്ത് വീട്ടിൽ ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത് സിനിമാരംഗത്ത് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ്.ഇദ്ദേഹത്തിന്റെ വസ്ത്രവും ചെരുപ്പും കുളിക്കടവിൽ കണ്ടതിനെ തുടർന്ന് സംശയം തോന്നി ക്ഷേത്രം അധികൃതർ ഫയർ ആൻഡ് റെസ്ക്യു ടീമിനെ വിളിച്ചു വരുത്തുകയായിരുന്നു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച തിരച്ചിളിൽ പത്തുമിനിറ്റിനകം മൃതദേഹം