ഇരിങ്ങാലക്കുട : കെ.വി ചന്ദ്രന്റെ ഓർമ്മയ്ക്കായി ഇരിങ്ങാലക്കുടയിൽ ഒരു ആധുനിക അവതരണ വേദി വേണമെന്ന് ആവശ്യം, നടപ്പിൽ വരാൻ ഒന്നാമനായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഭാവഗായകൻ പി ജയചന്ദ്രൻ.ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാലയത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് സ്മരണദിനത്തോടനുബന്ധിച്ച് നടന്ന കെ.വി ചന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ അനിയൻ മംഗലശ്ശേരി ആണ് ഈ വിഷയം അവതരിപ്പിച്ചത്.കഥകളി, കൂടിയാട്ടം, മറ്റു ക്ലാസ്സിക്കൽ രംഗകലകൾ എന്നിവയിലെല്ലാം കൂടെ നിന്ന് പ്രവർത്തിച്ച
Day: October 9, 2022
കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെയും, സെക്രട്ടറിയുടേയും പ്രവര്‍ത്തി പദവിക്ക് നിരക്കാത്തത് – സി.പി.ഐ
ഇരിങ്ങാലക്കുട : കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും,സെക്രട്ടറിയും, ജീവനക്കാരും കള്ള് സല്‍ക്കാരത്തില്‍ പങ്ക് ചേര്‍ന്നത് വഹിക്കുന്ന പദവികള്‍ക്ക് ചേര്‍ന്നതല്ലെന്ന് സി പി ഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധക്യാമ്പയിനുകള്ക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന വേളയിലാണ് ഈ സല്‍ക്കാരം നടന്നത്.പൊതുസമൂഹത്തില്‍ ജാഗ്രതയും, മാതൃകയും കാണിക്കേണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, സെക്രട്ടറി ഉള്‍പ്പടെയുള്ള ജീവനക്കാരും നടത്തിയ ഈ പ്രവര്‍ത്തികളോട് സി.പി.ഐ യോജിക്കുന്നില്ല എന്ന് സി പി ഐ
സി.പി.ഐ (എം) ഏരിയ കമ്മിറ്റി അംഗമായിരുന്ന എ കെ വിശ്വംഭരന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണം
പടിയൂർ : സി.പി.ഐ (എം) ഏരിയ കമ്മിറ്റി അംഗമായിരുന്ന എ കെ വിശ്വംഭരന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണത്തിന് പടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടത്തി. ജില്ലാക്കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. എ.കെ പ്രസന്നൻ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, കെ.സി. പ്രേമരാജൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുകുമാരൻ, വാർഡ് മെമ്പർ ലിജി രതിഷ്, ബ്ലോക്ക്
കലാനിലയം പരമേശ്വര ആശാന് മൂശാരി സമുദായ സഭയുടെ പ്രഥമ കലാനിധി പുരസ്കാരം സമർപ്പിച്ചു
ഇരിങ്ങാലക്കുട : മൂശാരി സമുദായ സഭയുടെ പ്രഥമ കലാനിധി പുരസ്കാരം പ്രശസ്ത കഥകളി കൂടിയാട്ടം ചുട്ടി കലാകാരനായ കലാനിലയം പരമേശ്വര ആശാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട ഭരത് വിദ്യുത് മണ്ഡൽ നൃത്തവിദ്യാലയം ഹാളിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ മുരളി കെ മുകുന്ദനാണ് പുരസ്കാരം നൽകിയത്. ശില്പവും 10001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സരിത സുഭാഷ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. മൂശാരി സമുദായ സഭ രക്ഷാധികാരി വേണുഗോപാൽ നിലമ്പൂർ അധ്യക്ഷനായിരുന്നു.