ഇരിങ്ങാലക്കുട : അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക കഥകളി സംഗീതമത്സരത്തില്‍ ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീജിത്ത്. പി. ആർ. ഒന്നാം സ്ഥാനവും നിരഞ്ജൻ മോഹൻ. എൻ. രണ്ടാം സ്ഥാനവും ശ്രീദേവൻ. സി.മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പെൺകുട്ടികളുടെ വിഭാഗത്തിൽ പാർവ്വതി ഒന്നാം സ്ഥാനവും പി . ആർ. നിരഞ്ജന രണ്ടാം സ്ഥാനവും ദീക്ഷിത. എം. എൻ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഇരിങ്ങാലക്കുട ശാന്തം നടനവേദിയിൽ ശനിയാഴ്ച അരങ്ങേറിയ പരിപാടിയിൽ ഇരുപതോളം
Day: October 8, 2022
കെ ഫോൺ – നീതിയുക്തമായ രീതിയിൽ ഗുണഭോക്താക്കളെ കണ്ടെത്തുമെന്ന് മന്ത്രി ഡോ ആർ ബിന്ദു, ആദ്യഘട്ടത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ100 കണക്ഷൻ
ഇരിങ്ങാലക്കുട : മണ്ഡലത്തിൽ കെ ഫോൺ കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ബി.പി.എൽ കുടുംബങ്ങൾ , പഠിക്കുന്ന കുട്ടികൾ ഉള്ള വീട്, ഭിന്നശേഷിക്കാർ തുടങ്ങി വിവിധങ്ങളായ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുകയെന്ന് മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന കെ ഫോൺ വിതരണ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി .ആദ്യഘട്ടത്തിൽ 100 കണക്ഷനാണ് മണ്ഡലത്തിൽ നൽകുക. ഇതിൽ 10 എണ്ണം എസ്.സി വിഭാഗത്തിനും 3 എണ്ണം എസ്
ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്ത് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, സ്നാക്സ്, വെള്ളം തുടങ്ങിയവ കൈവശം വയ്ക്കുന്നതിന് അനുമതി
അറിവ് : ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്ത് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഷുഗർ ടാബ്ലറ്റ്, ചോക്ലേറ്റ്, പഴങ്ങൾ, സ്നാക്സ്, വെള്ളം തുടങ്ങിയവ കൈവശം വയ്ക്കുന്നതിന് അനുമതി നൽകി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം നൽകുന്നത്. പ്രമേഹബാധിതരാണെന്ന സർട്ടിഫിക്കറ്റിന്റെയോ
ദാബാര്‍ ബൈബിള്‍ ക്വിസ് – 22 ജേതാക്കളെ പ്രഖ്യാപിച്ചു
ആളൂര്‍ : ഇരിങ്ങാലക്കുട രൂപത മുഖപത്രമായ കേരളസഭ നടത്തിയ ദാബാര്‍ ബൈബിള്‍ ക്വിസ് - 22 മത്സരത്തില്‍ എറണാകുളം-അങ്കമാലി, കോതമംഗലം രൂപതകളെ പ്രതിനിധീകരിച്ച ചേച്ചമ്മ ജോജോ-റോസ്മേരി ജിജി ടീം ഒന്നാം സ്ഥാനം നേടി.ഇരിങ്ങാലക്കുട രൂപതയിലെ മേരി തോമസ്- മേരിക്കുട്ടി ജോസ്, വരാപ്പുഴ രൂപതയിലെ ജാന്‍സി ഫ്രാന്‍സിസ്-എ.പി. ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. സ്മിത ഷാജു-ലീന ജോയ് (ഇരിങ്ങാലക്കുട രൂപത), തോമസ്കുട്ടി ജോസ്-കെ. ജെ. മേഴ്സി (ആലപ്പുഴ),
കുടുംബശ്രീ സി.ഡി.എസ് 2 ന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ലഹരി വിരുദ്ധ പ്രചരണ മാരതോൺ സിഗനേച്ചർ ക്യാമ്പയിൻ നടത്തി
പൊറത്തിശ്ശേരി : നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 ന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ലഹരി വിരുദ്ധ പ്രചരണ മാരതോൺ സിഗനേച്ചർ ക്യാമ്പയിൻ നടത്തി. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനീയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സി.ഡി.എസ് മെംബർ സുനിത പ്രദീപ് അധ്യക്ഷതയിൽ ക്ഷേമ കാര്യ ചെയർമാൻ സി.സി ഷിബിൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ സഞ്ജയ് എം.എസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു,100 ൽ അതികം കുട്ടികൾ ലഹരിക്ക് എതിരെ
‘ലഹരിമുക്ത അവിട്ടത്തൂർ ഗ്രാമം’ സന്ദേശ പദയാത്ര “ഉണർവ് 2022” ഞായറാഴ്ച
അവിട്ടത്തൂർ : അവിട്ടത്തൂർ ഗ്രാമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലഹരിമുക്ത അവിട്ടത്തൂർ ഗ്രാമം' സന്ദേശ പദയാത്ര ഉണർവ് 2022 ഉദ്ഘാടനം ഒക്ടോബർ 9 ഞായറാഴ്ച അവിട്ടത്തൂർ ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.15 ഓളം ദിവസങ്ങളിലായി അവട്ടത്തൂർ ഗ്രാമത്തിലെ 1500 ഓളം വീടുകളിൽ എത്തുന്ന പദയാത്ര വിവിധ സ്ഥലങ്ങളിൽ കോർണർ മീറ്റിങ് സംഘടിപ്പിക്കുന്നു.പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ
കഥകളി സംഗീത മത്സരം – കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണ ദിനം, തൽസമയം
സൗജന്യ രക്തദാന ക്യാമ്പ് ഇരിങ്ങാലക്കുട ഗവ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ
ഇരിങ്ങാലക്കുട : ഐ.എം.എ ബ്ലഡ് ബാങ്ക് തൃശൂരിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. എൻ ജി രാധാകൃഷ്ണൻ രക്തദാനത്തെക്കുറിച്ച് ആധികാരികമായി
ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സേവന ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സേവന ദിനം ആചരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ ധന്യ കെ ആർ, ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക ബീന ബേബി വി എന്നിവർ ചേർന്ന് സേവന ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.