ഇരിങ്ങാലക്കുട : സംസ്ഥാന പാതയിൽ കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി ഭാഗത്തെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് നടപ്പാക്കുന്ന പൊതുഗതാഗത പരിഷ്ക്കാരങ്ങൾ ശാസ്ത്രീയമാക്കാനും, പണികൾ ത്വരിതപ്പെടുത്തി പൊതുജനങ്ങൾക്കുണ്ടാകന്ന ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിക്കാൻ നടപടിയുണ്ടാകണമെന്നും ഇരിങ്ങാലക്കുട നൂറ്റൊന്നംഗ സഭാ യോഗം അധികൃതരോടാവശ്യപ്പെട്ടു.നിലവിൽ പണി നടന്നുകൊണ്ടിരിക്കുന്ന വിവിധ റീച്ചുകളിൽ വാഹനങ്ങൾ തിരിച്ചു വിടുന്നതിൽ വ്യാപകമായ അപാകങ്ങൾ നിലനിൽക്കുന്നു. ഇതുമൂലം സ്വകാര്യ ബസ്സുകൾക്കുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കുന്നതിന് അമിത വേഗം സ്വീകരിക്കുന്നതിനാൽ അപകട സാദ്ധ്യത വർദ്ധിച്ചു വരികയാണ്.
Day: October 7, 2022
പഠനത്തോടൊപ്പം വിശക്കുന്നവരുടെ വേദന സമൂഹത്തെ ഓർമ്മപ്പെടുത്തി എച്ച്.ഡി.പി സമാജം എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ
എടതിരിഞ്ഞി : പഠനത്തോടൊപ്പം വിശക്കുന്നവരുടെ വേദന സമൂഹത്തെ ഓർമ്മപ്പെടുത്തി എച്ച്.ഡി.പി സമാജം എച്ച്.എസ്.എസ് എടതിരിഞ്ഞിയിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ. പാഥേയം എന്ന പൊതിച്ചോറ് വിതരണം പദ്ധതിയുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിനു സമീപം നടത്തി. 308 പൊതിച്ചോറുകൾ നൽകി സമൂഹത്തിൽ ഒറ്റപ്പെട്ടവരുടെ ഒരു നേരത്തെ വിശപ്പ് അകറ്റി. കൂടാതെ മാനസിക വെല്ലുവിളികൾ നേരിടുന്ന അംഹ ( കാര്യാട്ടുകര ) യിലെ അന്തേവാസികൾക്കും 80 പൊതിച്ചോർ നൽകി.സഹപാഠികൾ കൊണ്ടുവരുന്ന പൊതിച്ചോർ ശേഖരിച്ച്
ആളൂർ ജനമൈത്രി പോലീസ് ലഹരിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കല്ലേറ്റുംകര : ആളൂർ ജനമൈത്രി പോലീസ് കല്ലേറ്റുംകര ബി.വി.എം.എച്ച്.എസ് സ്കൂളിൽ ഉണർവ്, യോദ്ധാവ് എന്നിവയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സും റാലിയും, ഫ്ലാഷ് മോബും നടത്തി.ആളൂർ പോലീസ് സ്റ്റേഷനും ബി.വി.എം.എച്ച്.എസ് സ്കൂളും ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ ആളൂർ എസ്.ഐ ദാസൻ എം.കെ ക്ലാസ്സ് നയിച്ചു. റാലി ആളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ ജോജോ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ ഹെഡ് മാസ്റ്റർ
താഴെക്കാട് ശിവക്ഷേത്രത്തിൽ വിശേഷാവസരങ്ങളിൽ ഉപയോഗിച്ചു വരുന്ന വസ്തുക്കൾ മോഷണം പോയി
കല്ലേറ്റുംകര : താഴെക്കാട് ശിവക്ഷേത്രത്തിൽ വിശേഷാവസരങ്ങളിൽ ഉപയോഗിച്ചു വരുന്ന ഓടു കൊണ്ടുള്ള കവരവിളക്ക്, വിളക്കുതട്ടുകൾ, നിലവിളക്കുകൾ, ചെറിയ പ്രഭാമണ്ഡലം എന്നിവ മോഷണം പോയി. 50,000 രൂപ വിലവരുന്ന വസ്തുക്കളാണിവ. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് മോഷണം നടന്നത് എന്ന് കരുത്തുന്നു.നവരാത്രിയോടനുബന്ധിച്ച് ഉപയോഗിക്കുന്നതിനുള്ള അന്വേഷണത്തിലാണ് മോഷണവിവരം പുറത്തറിയുന്നത്. ചുറ്റമ്പലത്തിനകത്ത് രണ്ടു മുറികളിൽ മറ്റു ഓട്ടുപാത്രങ്ങളോടൊപ്പമാണ് ഇവ സൂക്ഷിച്ചിരുന്നത്.മോഷണം സംബന്ധിച്ച് ആളൂർ പോലീസ് സ്റ്റേഷനിൽ ക്ഷേത്രധികാരികൾ പരാതി നൽകിയിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് ക്ഷേത്രത്തിലെ
ഒക്ടോബർ 9 കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണ ദിനത്തിൽ ആശാന്റെ ജീവിതകഥ ആലേഖനം ചെയ്യുന്ന ദൃശ്യരേഖ പ്രകാശനം ചെയ്യുന്നു
ഇരിങ്ങാലക്കുട : കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണ ദിനത്തിൽ ആശാന്റെ ജീവിതകഥ ആലേഖനം ചെയ്യുന്ന ദൃശ്യരേഖ പ്രകാശനം ചെയ്യുന്നു. ഒക്ടോബർ 9 ന് ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ സർവ്വമംഗള പ്രൊഡക്ഷൻസുമായി സഹകരിച്ച് വിനു വാസുദേവൻ സംവിധാനം ചെയ്യുന്ന വെങ്കലനാദം എന്ന കഥേതരചലച്ചിത്രം മലയാളത്തിന്റെ പ്രിയഗായകൻ പി.ജയചന്ദ്രൻ ഡോക്യുമെന്ററി ഉദ്ഘാടനം ചെയ്യും. കഥകളിസംഗീതത്തിലെ അസദൃശപ്രതിഭയായിരുന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കളിയരങ്ങിൽ അവസാനമായി പാടിയത് 1987