ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഗുരുസ്മരണ ദിനം ആചരിച്ചു. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലൻ സ്വാഗതം പറഞ്ഞു. കലാനിലയും പ്രസിഡന്റ് വിജയൻ ചിറ്റേത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മുൻ കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി.കെ നാരായണൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, കലാനിലയം മുൻ പ്രിൻസിപ്പൽ കലാനിലയം രാഘവൻ, കലാനിലയം മുൻ ചുട്ടി അധ്യാപകൻ കലാനിലയം പരമേശ്വരൻ എന്നിവർ ആചാര്യസ്മരണ
Day: October 6, 2022
വടക്കുംനാഥ ക്ഷേത്രത്തിൽ ശൂർപ്പണഖാങ്കം കൂടിയാട്ടത്തിലെ നിർവ്വഹണങ്ങൾ
കല : തൃശൂർ വടക്കുംനാഥ ക്ഷേത്രം കൂത്തമ്പലത്തിൽ അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ശൂർപ്പണഖാങ്കം കൂടിയാട്ടത്തിലെ നിർവ്വഹണങ്ങൾ അരങ്ങേറും. കൂടിയാട്ട മഹോത്സത്തിൻ്റെ ഭാഗമായി നടക്കുന്ന അഞ്ചു ദിവസങ്ങളിലായി പരിപാടിയിൽ പഞ്ചവടിയിലെത്തിയ രാമൻ ലക്ഷ്മണനോട് ആശ്രമം ഉണ്ടാക്കാൻ പറയുന്നതും അതനുസരിച്ച് ലക്ഷ്മണൻ വൃക്ഷ കൊമ്പുകൾ വെട്ടിക്കൊണ്ടുവന്ന് ആശ്രമം പണിയുന്നതും വിസ്തരിച്ചഭിനയിക്കുന്നു.തുടർന്ന് രാവണ സോദരിയായ ശൂർപ്പണഖ ഭർത്താവിനെ അന്വേഷിച്ച് പഞ്ചവടിയിലെത്തുന്നതും രാമനെ കണ്ട് കാമ പരവശയായി സുന്ദരി
സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ സേവനങ്ങളില്‍ 480 വയോജനങ്ങള്‍ക്ക് പരിശീലനം നല്കി
ആളൂർ : കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിലെ 480 വയോജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളുമായി ബന്ധപെട്ട് പരിശീലനം നല്കി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു ഉദ്ഘാടനം ചെയ്തു.മൂന്ന് വാര്‍ഡുകളില്‍ വയോജന സര്‍വേയുടെയും ഇ- അസ്സിസ്റ്റ് സര്‍വേയുടെയും ആദ്യ ഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. സഹൃദയ പ്രിന്‍സിപ്പല്‍ ഡോ. നിക്സന് കുരുവിള, പഞ്ചായത്തംഗങ്ങളായ കെ.ആര്. സുമേഷ്,കുമാരി ബാലന്, പി.എസ്. സുമേഷ്, വര്‍ഗീസ് തച്ചുപറമ്പന്‍, എന്‍.എസ്.എസ്
ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾതല ഉദ്ഘാടനവും ജാഗ്രത സമിതി രൂപീകരണ യോഗവും നടന്നു
ഇറ്റാലിയൻ ചിത്രം ” ത്രീ ഫ്ളോഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
വിനോദം : കാൻ ഉൾപ്പെടെയുള്ള അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഇറ്റാലിയൻ ചിത്രം " ത്രീ ഫ്ളോഴ്സ്" ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 7 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. റോമിലെ ഒരു മിഡ്ഡിൽ ക്ലാസ്സ് അപ്പാർട്മെന്റിൽ വിവിധ നിലകളിലായി കഴിയുന്ന മൂന്ന് കുടുംബങ്ങളുടെ ജീവിതങ്ങളാണ് 119 മിനിറ്റുള്ള ചിത്രം പ്രമേയമാക്കുന്നത്.ഇസ്രായേലി എഴുത്തുകാരൻ ഇഷ്ക്കൽ നെവോയുടെ ഇതേ പേരിലുള്ള നോവലിനെ അധികരിച്ചാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. പ്രദർശനം
കഞ്ചാവ് പരിശോധനയ്ക്കിടെ വീട്ടിൽനിന്നു നാടൻ ബോംബും, മാരകായുധങ്ങളും കണ്ടെത്തി, 2 പേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട : അരിപ്പാലം തോപ്പിൽ കഞ്ചാവും നാടൻ ബോംബും കണ്ടെടുത്തു. കാട്ടൂർ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഇതുകൂടാതെ മാരകായുധങ്ങൾ ആയ വടിവാൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട് അരിപ്പാലം സ്വദേശിയായ നടുവത്ത് പറമ്പ് ബിനു സന്തോഷ് (27), എടക്കുളം ഈശ്വരമംഗലത്ത് അഖിനേഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ഏകദേശം ഒരു കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പൊതികള്‍ തൃശൂര്‍ റൂറല്‍ k9 സ്ക്വാഡിലെ
പാഥേയം പദ്ധതിയുടെ ഭാഗമായി പൊതിച്ചോറ് വിതരണം ചെയ്തു
വെള്ളാങ്കല്ലൂർ : കരുപ്പടന്ന ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാഥേയം പദ്ധതിയുടെ ഭാഗമായി തൃശൂർ റൗണ്ടിൽ പൊതിച്ചോറ് വിതരണം ചെയ്തു. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ട് വന്ന പൊതിച്ചോറാണ് വിതരണം ചെയ്തത്.തെരുവിൽ കഴിയുന്ന ഇരുനൂറോളം ആളുകൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്. പ്രിൻസിപ്പാൾ രാജശ്രീ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാഹിദ ടീച്ചർ, നവാസ് മാസ്റ്റർ, ഇ. കെ ഷിഹാബ് മാസ്റ്റർ, സജീന
‘ഉയരെ’ തൃശൂർ റൂറൽ പോലീസിന്റെ സ്ത്രീസുരക്ഷാ മേള – ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നിന്നും തൽസമയം
ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഇനിയും പോലീസ് നടപടി വൈകിയാൽ പ്രക്ഷോഭ പരിപാടികൾ തുടരുമെന്ന് ജനറൽ ആശുപത്രി ജീവനക്കാർ
ഇരിങ്ങാലക്കുട : തുടരെ തുടരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കും ഡോക്ടർമാർക്കും രോഗികളിൽനിന്നും പുറമെനിന്നും എത്തുന്നവരിൽനിന്നും ആക്രമണം നേരിടുന്നതിലും, ഇത്തരം പരാതിയിൽ പോലീസ് നടപടി വൈകുന്നതിലും പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 10 :30 മുതൽ 11 മണിവരെ ജീവനക്കാരും ഡോക്ടർമാരും പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസവും ആശുപതി കാഷ്വാലിറ്റിക്ക് സമീപം ചികിത്സ തേടിയെത്തിയ ഒരു സ്ത്രീ ഡോക്ടറുടെ ടാഗ് വലിച്ചു പൊട്ടിക്കുകയും സെക്യൂരിറ്റി ജീവനക്കാരിയെ കൈയേറ്റം ചെയ്യുകയും