കെ വി ചന്ദ്രേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ ഇരിങ്ങാലക്കുട പൗരാവലിയുടെ പ്രണാമം - അനുശോചനയോഗം ടൗൺ ഹാൾ അങ്കണത്തിൽ, തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
Day: October 5, 2022
രണ്ട് ഏക്കർ തരിശു ഭൂമിയിൽ നെൽകൃഷിയിറക്കി കർഷക കൂട്ടായ്മ
പടിയൂർ : പടിയൂർ ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ തരിശ് കിടന്നിരുന്ന പാടത്ത് നെൽകൃഷിയിറക്കി കർഷക സൗഹൃദ കൂട്ടായ്മ. മുതിർന്ന കർഷകരായ ജോസ് ആലപ്പാട്ട് മകൻ ജിനോയ് ആലപ്പാട്ട്, പടിയൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർ വി.സി വിനോദ് എന്നിവർ ചേർന്ന കൂട്ടായ്മയാണ് കൃഷിയൊരുക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിൽ ഈ കൂട്ടായ്മയുടെ ഭാഗമായി നെല്ല്, വാഴ, ചെണ്ടുമല്ലി പൂകൃഷി, പച്ചക്കറി തുടങ്ങിയ കൃഷികളും നടത്തിയിരുന്നു. ഞാറ് നടീൽ ഉത്സവത്തിൽ ഗ്രാമ പഞ്ചായത്ത്
ഐ.സി.എൽ ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങുകൾ തൽസമയം
ഒരു വർഷം തന്നെ രണ്ട് ഇന്റർ നാഷണൽ മത്സരത്തിൽ യോഗ്യത നേടി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി അനഘ പി.വി
ഇരിങ്ങാലക്കുട : ഡിസംബർ 1 മുതൽ 7 വരെ ദുബായിൽ നടത്തപ്പെടുന്ന ജൂനിയർ ഏഷ്യൻ ക്ലാസ്സിക് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി അനഘ പി വി.ഒക്ടോബർ അവസാനം തുർക്കിയിൽ നടത്തപ്പെടുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോളാണ് അനഘക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ അവസരം ലഭിച്ചത്.
കരുവന്നൂർ വെട്ടുകുന്നത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പോത്തോട്ടോണ മഹോത്സവം തൽസമയ കാഴ്ചകൾ
കൂടൽമാണിക്യത്തിൽ വിദ്യാരംഭചടങ്ങുകള്‍
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പൂജവെപ്പ് കുട്ടികളെ എഴുത്തിനിരുത്തൽ തുടങ്ങിയ ചടങ്ങുകൾ നടന്നു. നവരാത്രിയുടെ അവസാന നാള് എന്നറിയപ്പെടുന്ന വിജയദശമി നാളില്‍ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് കടന്നു.പ്രൊഫ. സാവിത്രി ലക്ഷ്മണൻ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങൾ, ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവരും പങ്കെടുത്തു.