അറിയിപ്പ് : സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന
Day: October 3, 2022
ലഹരി വിരുദ്ധ ബോധവൽക്കരണം ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 6ന് ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ
ആനന്ദപുരം : ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 6ന് രാവിലെ ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പി.ടി.എ പ്രസിഡൻ്റ് എ എം ജോൺസൻ അധ്യക്ഷനായി. പ്രിൻസിപ്പൾ ബി.സജീവ് പദ്ധതി വിശദീകരണം നടത്തി.മാനേജ്മെൻ്റ് പ്രതിനിധി എ എൻ വാസുദേവൻ ,പി.ടി.എ ഭാരവാഹികളായ ടി.എ. അജിത് കുമാർ. സ്മിത വിനോദ്, പ്രദീപ് കുമാർ, അദ്ധ്യാപകരായ എം.ശ്രീകല, കെ.പി. ലിയോ, ബി. ബിജു എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും ഗാന്ധിദർശൻ വേദി പ്രവർത്തകരുടെയും നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന
ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും ഗാന്ധിദർശൻ വേദി പ്രവർത്തകരുടെയും നേതൃത്വത്തിൽ പി.ഡബ്ലിയൂ.ഡി റസ്റ്റ് ഹൗസിനു മുൻപിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി അനുസ്മരണം ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് അജയ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ പി.കെ ജിനൻ ഗാന്ധി സന്ദേശം നൽകി. ഗാന്ധി ദർശൻ വേദി നിയോജക
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നയം ഭരണസ്തംഭനത്തിന് വഴിയൊരുക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് ധർണ്ണ നടത്തി
വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റിൻ്റെ അലംഭാവം കൊണ്ട് ഉണ്ടായ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് വേളൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി പ്രസിഡൻറ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിൽ കൃത്യമായി എത്താതെയും ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാതെയും നടക്കുന്ന പ്രസിഡൻറ് ജനങ്ങൾക്ക് ഭാരമാണ്. പകർച്ചവ്യാധി വ്യാപനത്തിലും വാർഷിക പദ്ധതി നടത്തിപ്പിലും ഗുരുതരമായ വീഴ്ചയാണ് പ്രസിഡൻ്റിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത് എന്ന് കോൺഗ്രസ് ആരോപിക്കുന്നു.
ഞവരിക്കുളം പരിസരം ശുചീകരിച്ചു
ഇരിങ്ങാലക്കുട : “റോട്ടറി ക്ലീൻ സിററി മിഷന്റെ” ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് വിഭാഗവുമായി സഹകരിച്ച് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് നഗരഹൃദയത്തിലെ ഞവരിക്കുളം പരിസരം ശുചീകരിച്ചു. ഞവരിക്കുളം റോഡിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുട ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി നിർവഹിച്ചു. ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് പ്രസിഡണ്ടു് ഡേവീസ് കരപ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് ഡയറക്ടർ ടി.പി സബാസ്ററ്യൻ
കാട്ടൂർ കലാസദനം കവിതാ ശില്പശാല സംഘടിപ്പിച്ചു
കാട്ടൂർ : കാട്ടൂർ കലാസദനത്തിന്റെ ഭാഗമായ സർഗ്ഗ സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കവിതാ ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ കവി കെ.ആർ ദർശന ഉദ്ഘാടനം ചെയ്തു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. നിരവധി കവികൾ അവതരിപ്പിച്ചു.ആന്റെണി കൈതാരത്ത്, സിംസണി ബ്രു, അരുൺ വൻപറമ്പിൽ , രാമചന്ദ്രൻ വേളേക്കാട്ട്, രേഖ സി.ജി, കെ.എൻ. സുരേഷ് കുമാർ, രാധാകൃഷ്ണൻ കിഴുത്താണി എന്നിവർ സംസാരിച്ചു.
സേവപക്ഷിക ആഘോഷത്തിൻ്റെ ഭാഗമായി സൗജന്യ ആയുർവേദ നാഡി ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു
കണ്ഠേശ്വരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന സേവപക്ഷിക ആഘോഷത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ കെ.എസ്.ആർ.ടി.സി 29-ാം വാർഡ് കൗൺസിലർ അമ്പിളി ജയന്റെയും ബി.ജെ.പി വാർഡ് കമ്മറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ നാഡി ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട നഗരസഭാ മുൻ വൈസ് ചെയർമാൻ നമ്പ്യാരുവീട്ടിൽ വിശ്വനാഥ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ അമ്പിളിജയൻ അധ്യക്ഷ വഹിച്ച യോഗത്തിൽ സ്വാഗതം ശരത് കണ്ടേശ്വരം, മണ്ഡലം