ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തന മികവ് പരിശോധിച്ച് സംസ്ഥാന തലത്തിൽ ഗ്രേഡ് നിശ്ചയിക്കുന്ന സ്റ്റേറ്റ് അസ്സസ്മെൻറ് ആൻഡ് അക്രെഡിറ്റേഷൻ സെൻറർ (SAAC) ൻ്റെ വിദഗ്ദ്ധ സംഘത്തിൻ്റെ രണ്ടു ദിവസത്തെ സന്ദർശനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പൂർത്തിയായി.കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കലാലയങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങളും പഠന പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ സ്ഥാപിതമായതാണ് SAAC. ഫലാധിഷ്ടിത വിദ്യാഭ്യാസം (Outcome based education - OBE
Day: September 23, 2022
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശ്രമദാനം
ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രഡിഡന്റ് ആർ എൽ ശ്രീലാൽ ഇരിങ്ങാലക്കുട യൂത്ത് ബ്രിഗൈഡിന്റെ ജേഴ്സി പ്രകാശനം നിർവഹിച്ചു.ഇരിങ്ങാലക്കുട ഗവണ്മെന്റ് ആശുപത്രി ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ആശുപത്രി സുപ്രണ്ട് ഡോ. മിനിമോൾ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ
വാരിയർ സമാജം കുടുംബ സംഗമം നടത്തി
അവിട്ടത്തൂർ : വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം, കുടുംബ സംഗമം അവിട്ടത്തൂർ വാരിയത്ത് നടന്നു. മുതിർന്ന അംഗം എ. രാമവാരിയർ ഭദ്രദീപം കൊളുത്തി. പ്രശസ്ത കവിയും, കഥാകൃത്തും ഡോ. ഇ. സന്ധ്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കവി മാപ്രാണം കൃഷ്ണകുമാർ, സെക്രട്ടറി വി.വി.ഗിരീശൻ, ടി. രാമൻകുട്ടി, വി.വി.ശ്രീല, എ.അച്ചുതൻ,
മാധവിക്കുട്ടി സ്മാരക പുരസ്ക്കാരം കൃഷ്ണകുമാർ മാപ്രാണം രചിച്ച ”ഒരില മഴത്തുള്ളിയോട് പറഞ്ഞ സ്വകാര്യങ്ങൾ” എന്ന കൃതിയ്ക്ക്
ഇരിങ്ങാലക്കുട : തൃശ്ശൂർ 'സർഗ്ഗ സാംസ്കാരിക സമിതി' ഏർപ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി സ്മാരക പുരസ്ക്കാരം കൃഷ്ണകുമാർ മാപ്രാണം രചിച്ച ''ഒരില മഴത്തുള്ളിയോട് പറഞ്ഞ സ്വകാര്യങ്ങൾ'' എന്ന കൃതിയ്ക്ക് ലഭിച്ചു.15001 രൂപയും,ഫലകവും, പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. ഡോ .ടി.കെ.പുഷ്ക്കരൻ, രവീന്ദ്രൻ മലയങ്കാവ്, ഡോ. അമ്പിളി. എം.വി. എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനായി ഈ കൃതി തെരഞ്ഞെടുത്തത് .ജൂഡീഷ്യറി വകുപ്പിൽ നിന്നും വിരമിച്ച കൃഷ്ണകുമാർ മാപ്രാണം പത്രമാസികകളിലും ആനുകാലികങ്ങളിലുമായി ഇതിനോടകം അനവധി രചനകൾ
ഹർത്താൽ ഇരിങ്ങാലക്കുടയിൽ സമാധാനപരം, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി, കെ.എസ്.ആർ.ടി.സി ചുരുക്കം സർവീസുകൾ നടത്തി, എന്നാൽ പോലീസിന്റെ സജീവ സാന്നിധ്യം കുറവ്
ഇരിങ്ങാലക്കുട : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ ഇരിങ്ങാലക്കുടയിൽ സമാധാനപരം. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി, കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. നഗരത്തിലെ ചില പച്ചക്കറികടകൾ മാത്രം രാവിലെ തുറന്നു. കെ.എസ്.ആർ.ടി.സി ചുരുക്കം സർവീസുകൾ നടത്തി. സ്വകാര്യ ബസ്സുകൾ ഓടിയില്ല. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഹർത്താൽ ദിനത്തിലും നല്ല തിരക്ക് അനുഭവപെട്ടു, ഓ.പിയിലും ഫർമസിയിലും തിരക്കുണ്ടായിരുന്നു. സ്വകാര്യ വാഹനങ്ങളിലും, ഓട്ടോയിലുമാണ് പലരും ഇവിടെ എത്തിയത്. വഴിയിൽ