ഇരിങ്ങാലക്കുട : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപക റൈഡ് നടത്തിയതിലും കേരളത്തില്‍ നിന്നും നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതിനുമെതിരെ സംസ്ഥാനത്ത് സെപ്റ്റംബർ 23 വെള്ളിയാഴ്ച ആഹ്വനം ചെയ്ത ഹർത്താലിന്റെ ഭാഗമായി ഇരിങ്ങാലക്കയിൽ വ്യാപാരസ്ഥാപനങ്ങളിൽ ഒരു കൂട്ടം ആളുകൾ വെള്ളിയാഴ്ച കടകൾ അടക്കണമെന്ന ആവശ്യവുമായി എത്തി. ഇവിടെ കണ്ടു പരിചയമുള്ളവരല്ല എത്തിയതെന്ന് വ്യാപാരികൾ പറയുന്നു.ഇവരുടെ സ്വരത്തിന് ഭീക്ഷണി സ്വഭാവമുണ്ടായിരുന്നതായും വ്യാപാരികൾ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ വ്യാപാരി വ്യയസായി സംഘടന
Day: September 22, 2022
വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന പുല്ലൂര്‍ സ്വദേശി എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു
പുല്ലൂർ : കഴിഞ്ഞ ദിവസം അവിട്ടത്തൂരിൽ പൊതുമ്പച്ചിറക്ക് സമീപം മാവിഞ്ചുവട്ടിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലക്ക് ഗുരുതുര പരിക്ക് പറ്റി ചികിത്സയിലായിരുന്ന പുല്ലൂർ സ്വദേശി തൊമ്മാന വീട്ടിൽ ക്രിസ്റ്റഫറിന്റെ മകൻ ക്ലെവിൻ (19) മരിച്ചു. ചാലക്കുടി നിർമ്മല കോളേജ് ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ്. സംസ്കാരം വെള്ളിയാഴ്ച പുല്ലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ നടക്കും. അമ്മ ഡെൽഫി സഹോദരൻ ഫ്ലെമിങ്.
മത്സ്യവിൽപ്പനയെക്കുറിച്ചു പരാതിയുണ്ടോ? ഫിഷറീസ് കോൾ സെന്ററിൽ അറിയിക്കാം
അറിയിപ്പ് : പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടൻ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന കോൾസെന്ററിൽ നിന്നാണ് പരാതി പരിഹാരം ലഭിക്കുക.മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്കീമുകളെക്കുറിച്ചുമെല്ലാം ഇവിടെനിന്നു വിവരങ്ങൾ അറിയാം. 0471 2525200, 1800 425 3183 (ടോൾ ഫ്രീ) എന്ന കോൾസെന്റർ നമ്പർ ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ
ലോക വയോജന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം
അറിയിപ്പ് : ലോക വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഹയർ സെക്കന്ററി, ഡിഗ്രി തലത്തിലുള്ള വിദ്യാർത്ഥികൾക്കായി “ മുതിർന്ന പൗരൻമാരായ സ്ത്രീകളുടെ ഉല്പ്പതിഷ്ണുതയും സാമൂഹ്യ സംഭാവനകളും ” എന്ന വിഷയത്തില്‍ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു.പങ്കെടുക്കാ൯ താൽപ്പര്യമുള്ളവ൪ A3/ചാർട്ട് പേപ്പറില്‍ പോസ്റ്റർ തയ്യാറാക്കി തൃശൂർ ചെമ്പൂക്കാവ് സിവിൽ സ്റ്റേഷനില്‍ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സെപ്തംബര്‍ 28ന് 3 മണിക്കകം എത്തിക്കണമെന്ന് അറിയിക്കുന്നു.1,2,3 സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്,സർട്ടിഫിക്കറ്റ്
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശിയായ എടക്കുഴി വീട്ടിൽ അബ്ദുൽ ഖയ്യൂം (44 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.വിദ്യാർത്ഥിയെ സ്പെഷ്യൽ ക്ലാസ് എടുക്കാനൊന്നും മറ്റും പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയിൽ വെച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്
“ഗുഡ്ബൈ സോവിയറ്റ് യൂണിയൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച " ഗുഡ്ബൈ സോവിയറ്റ് യൂണിയൻ '' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബാലനായ ജോന്നാസിൻ്റെ കാഴ്ചകളിലൂടെ സോവിയറ്റ് യൂണിയൻ്റെ അവസാനനാളുകളാണ് 86 മിനിറ്റുള്ള എസ്റ്റോണിയൻ ചിത്രം പറയുന്നത്.ഫിൻലാൻ്റിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകേണ്ടി വരുന്നതിനെ തുടർന്നുള്ള അമ്മയുടെ അസാന്നിധ്യത്തിൽ മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് ജോന്നാസ് വളരുന്നത്. സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ സ്വാതന്ത്ര്യത്തിലേക്കും പാശ്ചാത്യ സംസ്കാരത്തിലേക്കുള്ള വഴികളാണ് കുടുംബത്തിന്
160 ഓളം വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ ലഭ്യമാക്കി നഗരസഭയിൽ രണ്ടാംഘട്ട വാക്സിനേഷൻ ക്യാമ്പ് പൂർത്തിയായി
ഇരിങ്ങാലക്കുട : നഗരസഭയിൽ രണ്ടാംഘട്ട വളർത്തു നായ്ക്കളുടെ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 160 ഓളം വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ ലഭ്യമാക്കി.പൊറുത്തുശ്ശേരി മേഖലയായ മാടായിക്കോണം അച്യുതൻ നായർ മൂല, പൊറത്തിശ്ശേരി കണ്ടാര൦ത്തറ മൈതാനം, കരുവന്നൂർ ബംഗ്ലാവ് പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച നടന്ന വാക്സിനേഷൻ ക്യാമ്പിന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാരായ മനോജ്, അമ്പിളി എന്നിവ൪ നേതൃത്വ൦ നൽകി.
അരിപ്പാലം ശ്രീ പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും 25 മുതൽ ഒക്ടോബർ 5 വരെ
അരിപ്പാലം : അരിപ്പാലം ശ്രീ പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെ നടക്കും. ആചാര്യ ശ്രീ പെരിഞ്ചേരി മുരളീധരൻ പല്ലാവൂർ പാലക്കാട് ആണ് യജ്ഞാചാര്യൻ.സെപ്റ്റംബർ 25 ഞായറാഴ്ച വൈകിട്ട് 5 30ന് യജ്ഞ വേദിയിൽ പ്രതിഷ്ഠിക്കാനുള്ള ദേവി വിഗ്രഹത്തെയും യജ്ഞാചാര്യനെയും താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിലേക്ക് ആനയിക്കുന്നു.തുടർന്ന് യജ്ഞ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ
37-ാമത് അഖില കേരള ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ബാസ്കറ്റ്ബാൾ ടൂർണമെന്റ് 23 മുതൽ 26 വരെ
ഇരിങ്ങാലക്കുട : 37-ാമത് അഖില കേരള ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ബാസ്കറ്റ്ബാൾ ടൂർണമെന്റ് സെപ്റ്റംബർ 23 മുതൽ 26 വരെ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഹയർസെക്കൻഡറി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.ആൺകുട്ടികളുടെ 12 ടീമും പെൺകുട്ടികളുടെ 9 ടീമും അടങ്ങുന്ന 23 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ ആയിരിക്കും മത്സരം സംഘടിപ്പിക്കുന്നത്.ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ആൺകുട്ടികളുടെ ടീമിന് ഡോൺബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ എവർറോളിംഗ്