മുരിയാട് : മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ വിളംബര ജാഥ നടത്തി. മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് നേതൃത്വം നൽകി.ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപ്പിള്ളി, സാജു പാറേക്കാടൻ, ഗംഗാദേവി സുനിൽ, മണ്ഡലം ഭാരവാഹികളായ കെ കെ വിശ്വനാഥൻ, ഷാജു ഏത്തപ്പിള്ളി, ദാസൻ ചെമ്പാലി പറമ്പിൽ, അശ്വതി സുബിൻ, ജെസ്റ്റിൻ ജോർജ്ജ്, ലിജോ മഞ്ഞളി, എന്നിവർ സംസാരിച്ചു.
Day: September 21, 2022
പട്ടികജാതി ക്ഷേമ സമിതി സമര പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി
ഇരിങ്ങാലക്കുട : എല്ലാവർക്കും ഭൂമി, വീട്, സ്വകാര്യ മേഖലയിൽ സംവരണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പട്ടികജാതി ക്ഷേമ സമിതി ഒക്ടോബർ 3 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് നയിക്കുന്ന സമര പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.എ.വി. ഷൈൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി സംസാരിച്ചു. സി.പി.ഐ (എം)
കുട്ടൻകുളം സ്മാരകത്തിന് പ്രാഥമിക രൂപരേഖ; നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : കുട്ടൻകുളം സമരസ്മാരക നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. സ്മാരകത്തിന്റെ പ്രാഥമിക രൂപരേഖ അവലോകനയോഗം വിലയിരുത്തിയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.പദ്ധതിരൂപരേഖക്ക് ഭരണാനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ ധാരണയായെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.മന്ത്രിയുടെ നിയോജകമണ്ഡലം പ്രതിനിധി ഉല്ലാസ് കളക്കാട്ട്, ദേവസ്വം ബോർഡ് ഭരണസമിതി അംഗം അഡ്വ. കെ
മണ്ണാത്തിക്കുളം റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം, കുടുംബ സംഗമം നടത്തി
ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം, കുടുംബ സംഗമം പ്രശസ്ത കവി വി.വി. ശ്രീല ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.കൗൺസിലർ സ്മിത കൃഷ്ണകുമാർ, ടി.എസ്. സജീവ്, ദുർഗ്ഗ ശ്രീകുമാർ , ജയന്തി വേണുഗോപാൽ, കാറളം രാമചന്ദ്രൻ, പ്രതിഭ സനിൽ എന്നിവർ പ്രസംഗിച്ചു.പൂക്കള മത്സരത്തിലെ വിജയികൾക്ക് ഉപഹാരം നൽകി. എൽ.ഡി.സി. പരീക്ഷയിൽ (പി.എസ്.സി) ജില്ലയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അജീഷ് അച്ചുതൻ
സെന്റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2023 – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : കത്തീഡ്രല്‍ ദേവാലയത്തിലെ 2023 ജനുവരി 7,8,9 തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു.കൈക്കാരന്മാരായ ഒ. എസ്. ടോമി ഊളക്കാടന്‍, ബാബു കുറ്റിക്കാട്ട് നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഡേവീസ് ഷാജു മുളരിക്കല്‍ ഓട്ടക്കാരന്, ജോയിന്റ് കണ്‍വീനര്‍മാരായ ഗിഫ്റ്റ്സണ്‍ ബിജു അക്കരക്കാരന്‍,
സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ നടന്നു
ഇരിങ്ങാലക്കുട : കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ സി.ഐ.ടി.യു ജില്ലാ ട്രഷറർ സിയാവുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. എം ഏ സുഗതൻ അധ്യക്ഷത വഹിച്ചു.എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കളെയും വാദ്യ കലാ രംഗത്തെ ഏതാനും പേരെയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു.പുരോഗമന കലാസാഹിത്യ സംഘം
എസ്.എൻ.ബി.എസ് സമാജം ഗുരുമണ്ഡപത്തിൽ മഹാസമാധിദിനാചരണം സംഘടിപ്പിച്ചു
യു.എ.ഇ സർക്കാർ ഗോൾഡൻ വിസ ലഭിച്ച കല്ലേറ്റുംകരയിലെ യുവസംരംഭകൻ യൂജി തോട്ടപ്പള്ളി മേനോനെ ഫ്രണ്ട്സ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു
കല്ലേറ്റുംകര : ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായ ശൃംഖലയുള്ള യുവവ്യവസായിയും, കല്ലേറ്റുംകര കേന്ദ്രീകരിച്ചു സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഫ്രണ്ട്സ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികമായ യുജി തോട്ടാപ്പിള്ളി മേനോന് യു.എ.ഇ സർക്കാറിന്റെ ഗോൾഡൻ വിസ നേടിയതിന്റെ ആദരം നൽകി. ഫ്രണ്ട്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ യുജി മേനോനെ ആദരിച്ചു. ക്ലബ്ബിന്റെ നിയുക്ത പ്രസിഡണ്ടായ ജോസഫ് പോഴൊലിപറമ്പിൽ
പ്ലസ് ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ടിവി കൊച്ചുബാവ സ്മാരക അഖിലകേരള ചെറുകഥ മത്സരം
കാട്ടൂർ : പ്ലസ് ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ടി.വി കൊച്ചുബാവ സ്മാരക അഖില കേരള ചെറുകഥ മത്സരത്തിന് അപേക്ഷ ക്ഷണിക്കുന്നു. 10001 രൂപയുടെ സമ്മാനത്തുകയുണ്ട്. നിബന്ധനകൾ :വിഷയ നിബന്ധനയില്ല. കഥ ഡി.ടി.പി ചെയ്താണ് അയക്കേണ്ടത്. എ ഫോർ ഷീറ്റിൽ രണ്ടു പേജിൽ കവിയാൻ പാടില്ല. സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം കഥകൾ താഴെ കാണുന്ന മേൽവിലാസത്തിൽ ഒക്ടോബർ 25 മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കണം.വിദ്യാർത്ഥിയുടെ പേര് ക്ലാസ് സ്കൂൾ മേൽവിലാസം