ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരിൽ നിന്നും പണവും വിലകൂടിയ മൊബൈൽ ഫോണും കളവ് ചെയ്ത ഇളമനസ്സ് എന്നറിയപ്പെടുന്ന വേളയാനാട് കോളനി തറയിൽ വീട്ടിൽ റിജു എന്നയാളെഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പറമ്പ് നനക്കുന്നതിന് വന്ന ആൾ മോട്ടോർ ഷെഡ്ഡിൽ വെച്ചിരുന്ന ബാഗിൽ നിന്നാണ് പണവും മൊബൈൽ ഫോണും കവർന്നത്.പിടിയിലായ റിജു ഒട്ടനവധി മോഷണ കേസുകളിൽ പ്രതിയാണ് എന്ന് പോലീസ് പറയുന്നു. എസ്.എച്ച്.ഓ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ എസ്.ഐ ഷാജൻ,
Day: September 17, 2022
ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവവിദ്യാർഥി സംഗമം
ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവവിദ്യാർഥി സംഗമം ഇരിങ്ങാലക്കുട ലയൺസ് ഹാളിൽ സംഘടിപ്പിച്ചു. പൂർവ വിദ്യാർഥിയായ ഫാദർ ജോജോ തൊടുപറമ്പിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രശസ്ത നർത്തകിയും പൂർവ്വ വിദ്യാർത്ഥിയുമായ അനുപമ പി മേനോന്റെ മോഹിനിയാട്ടം പരിപാടിക്ക് മാറ്റു കൂട്ടി.റിട്ടയർഡ് പ്രൊഫ. സി.വി. ഫ്രാൻസീസ്, റിട്ടയർഡ് ടീച്ചർ അച്ചാമ്മ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ കാലഘട്ടത്തിലെ മധുര അനുഭവങ്ങൾ
കൂട്ടുകാരുമൊത്ത് നീന്തൽ പഠിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു
ക്രൈസ്റ്റ് കോളേജിൽ റിസപ്ഷനിസ്റ്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണോമസ് ) റിസപ്ഷനിസ്റ്റ് ഒഴിവിലേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യുവാനും കമ്പ്യൂട്ടറിൽ ടൈപ്പിംഗ് ചെയ്യുവാനും കഴിവുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വിവാഹിതരായവർക്ക് മുൻഗണന.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കൂടിക്കാഴ്ചയ്ക്കയായി സെപ്റ്റംബർ 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകാണെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.
ഭാരത് ജോഡോ പദയാത്ര : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ നടത്തി
ഇരിങ്ങാലക്കുട : കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി കൺവെൻഷൻ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.കൺവെൻഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ ജെ ജെനീഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം
ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം എം.സി ജോസഫൈൻ നഗരിയായ ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ ജില്ലാ ട്രഷറർ കെ ആർ സീത ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ചിന്താ സുഭാഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ വിജയ, ജില്ലാ വൈസ് പ്രസിഡന്റ് വത്സല ബാബു, വിജയലക്ഷ്മി വിനയചന്ദ്രൻ, ലതാ ചന്ദ്രൻ, ലളിതാ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു
എൻ.എസ്.എസ് എൻ.സി.സി വിദ്യാർത്ഥികൾ വീ കെയർ പദ്ധതിയിൽ എന്നപോലെ കൈകോർത്ത് പ്രവർത്തിച്ചാൽ കേരളത്തിൽ അതിശയകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : എൻ.എസ്.എസ് എൻ.സി.സി വിദ്യാർത്ഥികൾ വീ കെയർ പദ്ധതിയിൽ എന്നപോലെ കൈകോർത്ത് പ്രവർത്തിച്ചാൽ കേരളത്തിൽ അതിശയകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.സംസ്ഥാനത്തെ എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാർ കൈകോർക്കുന്ന സാമൂഹ്യനീതി വകുപ്പ് - കേരള സാമൂഹ്യ സുരക്ഷാ മിഷൻ 'വി കെയർ' ജീവകാരുണ്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജോസഫ്സ് കോളേജിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസമെന്നത് ക്യാമ്പസ്സിന്റെ നാലുമതിൽക്കെട്ടിനകത്ത് ഒതുങ്ങേണ്ടതല്ലെന്നും പുറത്തെ തീക്ഷ്ണമായ പ്രശ്നങ്ങൾ
ഇന്ത്യൻ ശുചിത്വ ലീഗ് -ഇരിങ്ങാലക്കുട നഗരസഭ വിവിധ ബോധവത്കണ പരിപാടികൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ശുചീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ ശുചീകരണ തൊഴിലാളികളും വഹിക്കുന്ന വലിയ പരിശ്രമം എത്രയെന്ന് യുവജനങ്ങൾ മനസിലാക്കുന്നതിനും, മാലിന്യത്തിനെതിരായ പോരാട്ട പ്രവർത്തനങ്ങളിൽ യുവജനതയെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന 'യൂത്ത് V/s ഗാർബേജ് - ഇന്ത്യൻ ശുചിത്വ ലീഗ്' എന്ന പരിപാടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കുട്ടംകുളം പരിസരത്തു നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ കുട്ടികളുടെ