അറിയിപ്പ് : ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു.Supplementary II Allotment Results എന്ന ലിങ്കിൽ അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്തത് അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.സപ്ലിമെന്ററി II അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 17ന് വൈകിട്ട് നാലുവരെ സ്കൂളിൽ പ്രവേശനം
Day: September 15, 2022
ദക്ഷിണ പശ്ചിമഘട്ടമേഖലയിൽ നിന്നും ഒരു അപൂർവ്വ ഇനം കുഴിയാനതുമ്പിയെ ക്രൈസ്റ്റ് കോളേജ് ഗവേഷക സംഘം കണ്ടെത്തി
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഗവേഷക സംഘം നടത്തിയ പഠനത്തിൽ ദക്ഷിണ പശ്ചിമഘട്ടമേഖലയിൽ നിന്നും ഒരു അപൂർവ്വ ഇനം കുഴിയാനതുമ്പിയായ (Antlion) "ബാന്യൂറ്റസ് ക്യുബിറ്റാലിസ്" (Banyutus cubitalis) കണ്ടെത്തി. തൃശൂർ ജില്ലയിലെ മുളംകുന്നത്തുകാവ്, ചീരങ്കാവ്, മണ്ണുത്തി പ്രദേശങ്ങളിൽ നിന്നും, മലപ്പുറം ജില്ലയിലെ അരൂർ, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നീ ദക്ഷിണപശ്ചിമഘട്ട പ്രദേശങ്ങളിൽ നിന്നാണ് ഈ അപൂർവ്വ ഇനം കുഴിയാനതുമ്പിയെ ഗവേഷകർ കണ്ടെത്തിയത്.ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസർച്ച്
ഊരകം സ്റ്റാർ ക്ലബ് വാർഷികം ആഘോഷിച്ചു
പുല്ലൂർ : ഊരകം സ്റ്റാർ ക്ലബ് വാർഷികം 'പൊന്നോണ സായാഹ്നം' ലോക കേരള സഭാംഗവും ലോക മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷററുമായ ജോൺസൺ തൊമ്മന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഭാരവാഹികളായ തോമസ് കൊടകരക്കാരൻ, ടി.സി.സുരേഷ്, ടോജോ തൊമ്മന, പി.ആർ.ജോൺ, ജയിംസ് പോൾ, വിൻസെന്റ് ടി. മാത്യു എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വിവാഹത്തിന്റെ അമ്പതു വർഷം
നഗരസഭ പ്രദേശത്ത് നായ്ക്കളെ വളർത്തുന്നവർ കെട്ടിയിട്ടു വളർത്തേണ്ടതും ലൈസൻസും വാക്സിനേഷനും നിർബന്ധമായും എടുക്കണമെന്ന് അറിയിപ്പ്
അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് നായ്ക്കളെ വളർത്തുന്നവർ നായ്ക്കളെ കെട്ടിയിട്ടു വളർത്തേണ്ടതും വാക്സിനേഷനും നഗരസഭ ലൈസൻസും നിർബന്ധമായും എടുക്കേണ്ടതുമാണ്.വാക്സിനേഷനും ലൈസൻസും ഇല്ലാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെയും അഴിച്ചുവിടുന്നവർക്കെതിരെയും പ്രായമായ വളർത്തു നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെയും പിഴ ഉൾപ്പെടെയുള്ള നടപടിക്കൽ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പ്.
സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി അവാർഡ് നോമിനേഷൻ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി അവാർഡ് നോമിനേഷൻ ക്ഷണിച്ചു അറിയിപ്പ് : ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2022 നൽകുവാൻ നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റുരേഖകളും ലഭ്യമാക്കണം. അവാർഡ് നോമിനേഷനുകൾ ഒക്ടോബർ 10 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസിലോ ലഭ്യമാക്കണം.20 വിഭാഗങ്ങളിൽ നിന്നാണ് നോമിനേഷൻ ക്ഷണിച്ചിട്ടുള്ളത്.
ഗൊദാർദ്ദിൻ്റെ “എവരി മാൻ ഫോർ ഹിംസെൽഫ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വിടവാങ്ങിയ ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യനും വിഖ്യാത സംവിധായകനുമായ ഗൊദാർദ്ദിൻ്റെ "എവരി മാൻ ഫോർ ഹിംസെൽഫ് '' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.സംവിധായകൻ പോൾ, കാമുകി ഡെന്നീസ്, വേശ്യയായ ഇസബെല്ല എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് 1980 ൽ പുറത്തിറങ്ങിയ ചിത്രം സഞ്ചരിക്കുന്നത്. 87 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6.30
ഇലക്ട്രല്‍ ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട നാഷണല്‍ സർവീസ് സ്കീം (യൂണിറ്റ്സ് 50 &167 )ന്റെ നേതൃത്വത്തില്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഇലക്ഷന് ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വൈസ് പ്രിന്‍സിപ്പല്‍ സി. ബ്ലെസി നിര്‍വഹിച്ചു. മുകുന്ദപുരം ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. രാമചന്ദ്രന് സിഹിതനായിരുന്നു.
കോണത്തുകുന്ന് മുതൽ കരൂപ്പടന്ന പാലം വരെ വെള്ളിയാഴ്ച മുതൽ ഗതാഗതം നിയന്ത്രണം
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ - ഷൊർണൂർ പാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിധത്തിൽ ഗതാഗത നിയന്ത്രണം സെപ്റ്റംബർ 16 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂർക്ക് നിലവിലുള്ള പാതയിലൂടെ ഒറ്റവരിയായി ഗതാഗതം അനുവദിക്കുന്നതാണ്.തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂർക്കുള്ള വാഹനങ്ങൾ കോണത്തുകുന്ന് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പൂവത്തുംകടവ് പാലം, എസ് എൻ പുരം വഴി കൊടുങ്ങല്ലൂർക്ക് ഗതാഗതം നടത്താവുന്നതാണ്.മാള / ചാലക്കുടി ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർക്ക് പോകുന്ന ബസ്സുകൾ
‘വായനച്ചങ്ങാത്തം’ ബി.ആർ.സി തല ദ്വിദിന പരിശീലനം സംഘടിപ്പിച്ചു
വെള്ളാങ്കല്ലൂർ : ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി കഥകളിലൂടെയും കവിതകളിലൂടെയും ചെറുപ്രായത്തിൽ തന്നെ വായനയുടെയും എഴുത്തിൻ്റെയും അനന്തസാധ്യതകളിലേക്ക് കുട്ടികളെ നയിക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ സവിശേഷ സ്വതന്ത്ര വായനാ പരിപോഷണ പരിപാടി വായനച്ചങ്ങാത്തം ബി.ആർ.സി തല ദ്വിദിന പരിശീലനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വെള്ളാങ്കല്ലൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ
ഇന്ത്യൻ സ്വച്ചത ലീഗ് പ്രോഗ്രാം ഇരിങ്ങാലക്കുട നഗരസഭയിൽ – ലോഗോ പ്രകാശനം നടന്നു
ഇരിങ്ങാലക്കുട : സ്വച്ച് അമൃത് മഹോത്സവത്തിന്റെ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ഇന്ത്യൻ സ്വച്ചത ലീഗ് പ്രോഗ്രാം ഇരിങ്ങാലക്കുട നഗരസഭയിൽ കാര്യക്ഷമമായി നടത്തുന്നതിന്റെ മുന്നോടിയായുള്ള ലോഗോ പ്രകാശനം നഗരസഭ ടൗൺ ഹാളിൽ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ ടിവി ചാർളി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്. കൗൺസിലർമാരായ സുജാ സഞ്ജീവ് കുമാർ, ജെയ്സൺ പാറേക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യോഗത്തിൽ നഗരസഭാ കൗൺസിലർമാർ,