അറിയിപ്പ് : സെപ്റ്റംബർ 15നും 20നും ഇടയിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേർന്ന് തെരുവുനായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും.ഈ യോഗത്തിൽ പ്രോജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും തീരുമാനിക്കും. എം.എൽ.എ മാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗവും വിളിച്ചുചേർക്കും.സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും പട്ടികൾക്കായി എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്ക്
Day: September 14, 2022
തെരുവുനായ് ശല്യത്തിന് പരിഹാരം വേണം – മണ്ണാത്തിക്കുളം റോഡ് റസിഡൻ്റ്സ് അസോസിയേഷൻ
ഇരിങ്ങാലക്കുട : കൂടൽമാണിക്ക്യ ക്ഷേത്രത്തിനോടു ചേർന്ന പ്രദേശത്തുള്ള ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിത്തീർന്ന തെരുവുനായ് ശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് മണ്ണാത്തിക്കുളം റോഡ് റസിഡൻ്റ്സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.പ്രസിഡണ്ട് എ.സി സുരേഷ് അധ്യക്ഷത വഹിച്ചു. ദുർഗ്ഗ ശ്രീകുമാർ, ജയന്തി വേണുഗോപാൽ, കെ. ഹരി, ഗീത. കെ. മേനോൻ, പ്രകാശിനി മേനോൻ എന്നിവർ സംസാരിച്ചു.
ശാന്തിനികേതനിൽ ഹിന്ദി ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഹിന്ദി ദിനം ആഘോഷിച്ചു. ഹിന്ദി ഭാഷയുടെ മഹത്ത്വം വെളിപ്പെടുത്തുന്ന വിവിധ പരിപാടികൾ നൃത്തം, പ്രസംഗം, പ്രേംചന്ദ് അനുസ്മരണം, സംഘനൃത്തം, കവിതാപാരായണം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.എസ്.എം.സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ, മാനേജർ പ്രൊഫ. ഡോ. എം.എസ്. വിശ്വനാഥൻ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദി വിഭാഗം മേധാവി ശാരിക ജയരാജ് ചടങ്ങിന് നേതൃത്വം നൽകി.
കലാനിലയം ഗോപാലകൃഷ്ണന് പള്ളിപ്പുറം ഗോപാലൻ നായർ പുരസ്കാരം
ഇരിങ്ങാലക്കുട : ദിവംഗതനായ കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ ആശാന്റെ സ്മരണാർത്ഥം ഇരിങ്ങാലക്കുട പള്ളിപ്പുറം ഗോപാലൻ നായർ അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് പ്രസിദ്ധ കഥകളി നടൻ കലാനിലയം ഗോപാലകൃഷ്ണൻ അർഹനായി. 2022 ഒക്ടോബർ 2ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരം സമർപ്പിക്കുമെന്ന് പള്ളിപ്പുറം ഗോപാലൻ നായർ അനുസരണ സമിതി