ഇരിങ്ങാലക്കുട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തുന്ന യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവത്തിന്റെ ഉപജില്ലാതല അധ്യാപക പരിശീലനം ഇരിങ്ങാലക്കുട ബി.ആർ.സി ഹാളിൽ നടത്തി.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.സി. നിഷ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് ചെയർമാൻ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട്
Day: September 13, 2022
നവതിയുടെ നിറവിലെത്തിയ കെ.വി രാമനാഥൻ മാഷെ യുവകലാസാഹിതി ആദരിച്ചു
ഇരിങ്ങാലക്കുട : യുവകലാസാഹിതിയുടെ ആരംഭകാലം മുതൽ സംസ്ഥാന നേതൃപദവി അലങ്കരിച്ചിട്ടുള്ള, നവതിയുടെ നിറവിലെത്തിയ, കെ.വി രാമനാഥൻ മാഷെ യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഗൃഹാങ്കണത്തിൽ വച്ച് ആദരിച്ചു.നോവലും ചെറുകഥകളും ബാലസാഹിത്യകൃതികളും ഉൾപ്പടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയങ്കരനായ അധ്യാപകനുമായ രാമനാഥൻ മാഷ് സാംസ്കാരിക കേരളത്തിൻ്റെ തന്നെ അഭിമാനമാണെന്ന് യുവകലാസാഹിതി മണ്ഡലം പ്രസിഡണ്ട് കെ കെ കൃഷ്ണാനന്ദ ബാബു അഭിപ്രായപ്പെട്ടു. സമൂഹത്തിൻ്റെയാകെ ഗുരുസ്ഥാനീയനായും അതിപ്രശസ്തരായ
മുൻ എം.പി കെ മോഹൻദാസിന്റെ 25-ാം ചരമ വാർഷികവും, അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും സെപ്റ്റംബർ 20 ന്
ഇരിങ്ങാലക്കുട : മുൻ എം.പി കെ മോഹൻദാസിന്റെ 25-ാം ചരമ വാർഷികവും, അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും സെപ്റ്റംബർ 20 ചൊവ്വാഴ്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.1984 ൽ മുകുന്ദപുരം ലോകസഭാ മണ്ഡലത്തിലെ എം.പി യായിരുന്നു വല്ലക്കുന്ന് സ്വദേശിയായ കെ മോഹൻദാസ്. കേരളാ കോൺഗ്രസ് ടിക്കറ്റിൽ യു.ഡി.എഫിലായിരുന്നു അന്ന് മത്സരിച്ചു വിജയിച്ചത്. കെ മോഹൻദാസ് എക്സ് എംപി ഫൗണ്ടേഷന്റെ നേതൃത്വത്തില് രാവിലെ 9:30 ന്
ഇരിങ്ങാലക്കുടയിൽ 20.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
ഇരിങ്ങാലക്കുടയിൽ 20.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 20.8 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Time of issue 0700 hrs IST 13.09.2022 (Valid for next 3
ടിക്കറ്റിനായുള്ള ക്യൂവിന് തീവണ്ടിയെക്കാൾ നീളം, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ രണ്ടാം കൗണ്ടർ പ്രവർത്തിപ്പിക്കണമെന്നാവശ്യം ശക്തം
ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റിനും സാധാരണ യാത്ര ടിക്കറ്റ് ലഭിക്കുവാനും വലിയ ക്യൂ നിൽക്കേണ്ട അവസ്ഥ.റെയിൽവേ സ്റ്റേഷനിൽ ഏറെ തിരക്കുള്ള രാവിലെ ടിക്കറ്റിനുള്ള രണ്ടാമത്തെ കൗണ്ടറും തുറന്നു പ്രവർത്തിക്കണം എന്നുള്ള യാത്രക്കാരുടെ ആവശ്യം അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല.രാവിലെ ഇരു ഭാഗത്തേക്കും വലിയ തിരക്കാണ് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്. ക്യൂ പലപ്പോഴും ടിക്കറ്റ് കൗണ്ടർ സ്ഥിതിചെയ്യുന്നിടത്തു നിന്നും കെട്ടിടത്തിന് പുറത്തേക്ക് നീളാറുണ്ട്. ഇവിടെയാണെങ്കിൽ പക്ഷികളുടെ