ഇരിങ്ങാലക്കുട : രൂപത, ഇടവക, കുടുംബതലങ്ങളില് ആധ്യാത്മിക നവീകരണത്തിനു ഒറ്റക്കെട്ടായി അണിനിരക്കുകയെന്ന ആഹ്വാനത്തോടെ ഇരിങ്ങാലക്കുട രൂപതയില്‍ 'കേരളസഭാ നവീകരണ' കാലഘട്ടത്തിനു തുടക്കം.ഇരിങ്ങാലക്കുട രൂപതയുടെ 45-ാം രൂപതാദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.സാര്‍വത്രിക സഭയില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച സിനഡാത്മകതയിലൂന്നി കേരള കത്തോലിക്കാ സഭയില്‍ ആരംഭിച്ചിട്ടുള്ള നവീകരണത്തിനാണ് ലോഗോ പ്രകാശനം ചെയ്ത് രൂപതാദിനത്തില്‍ തുടക്കം കുറിച്ചത്.'സഭ,
Day: September 10, 2022
എസ്.എന്‍.ഡി.പി മുകുന്ദപുരം യൂണിയന് ആസ്ഥാനത്ത് ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍
ഇരിങ്ങാലക്കുട : ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന് ആസ്ഥാനത്ത് യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി. യൂണിയന് ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിശേഷാല്‍ പൂജക്ക് ഡോ. വിജയന് കാരുമാത്ര നേതൃത്വം നല്കി.എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് അധ്യക്ഷനായിരുന്നു. യോഗം ഡയറക്ടര്‍ കെ.കെ. ബിനു, യൂണിയന് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് മുതുപറമ്പില്‍, വൈദികയോഗം യൂണിയന് സെക്രട്ടറി ശിവദാസ്,