തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് വർണ്ണക്കുട വേദിയിൽനിന്നും തത്സമയം
Day: September 6, 2022
മഹാത്മ അയ്യൻകാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 9 ന് കെ.പി.എം.എസ് ന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആഘോഷിക്കുന്നു
ഇരിങ്ങാലക്കുട : മഹാത്മ അയ്യൻകാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 9 ന് കെ.പി.എം.എസ് ന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആഘോഷിക്കുമെന്നു യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഇരിങ്ങാലക്കുട യൂണിയൻ, ആളൂർ യൂണിയൻ, വെള്ളാങ്കല്ലൂർ യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പതാക ഉയർത്തൽ, പുഷ്പാർച്ചന, മധുരവിതരണം, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നത്. ആളൂർ യൂണിയന്റെ നേതൃത്വത്തിൽ ഉറവത്തുംപീടിക ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു കൊമ്പിടിഞ്ഞാമാക്കലിൽ ഘോഷയാത്ര സമാപിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനം നടക്കും.ആലത്തൂർ
മാപ്രാണം നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ ഓണാഘോഷം നടത്തി
മാപ്രാണം : നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. പൂക്കള മത്സരം, ഡ്രോയിഗ് മൽസരം, കലാകായിക മത്സരങ്ങൾ തുടങ്ങിയവ നടന്നു. എഴുത്തുകാരനും അദ്ധ്യാപകനുമായ സനോജ് രാഘവൻ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ പ്രസിഡണ്ട് ടി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.കവയത്രിയും എഴുത്തുകാരിയുമായ രാധികാ സനോജിനെ നക്ഷത്ര പൊന്നാട ചാർത്തി അനുമോദിച്ചു . ശ്രീമതി രാധികാ സനോജിൻ്റെ കവിത ആലാപനത്തോടെ സാംസ്കാരിക പരിപാടികൾക്ക്
അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത, ഇന്നും നാളെയും അതി തീവ്രമായ മഴക്കും
അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത,ഇന്നും നാളെയും അതി തീവ്രമായ മഴക്കും സാധ്യത അറിയിപ്പ് : കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി / മിന്നൽ / ശക്തമായ മഴക്കും സാധ്യത. സെപ്റ്റംബർ 6-8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും , ഇന്നും നാളെയും (സെപ്റ്റംബർ 6,7 തീയതികളിൽ) ഒറ്റപെട്ട അതി തീവ്രമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ