ഇരിങ്ങാലക്കുട : വർണാഭമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ 'വർണ്ണക്കുട' യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ വി.ആർ.സുനിൽ കുമാർ, എൻ. കെ.അക്ബർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ സി.ഡി.എസ്. ചെയർപേഴ്സൻമാർ,സാംസ്കാരിക രംഗത്തെ പ്രമുഖർ
Day: September 4, 2022
വീടിനോട് ചേർന്ന പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ആനന്ദപുരം സ്വദേശി എക്സൈസ് പിടിയിൽ
ഇരിങ്ങാലക്കുട : ആനന്ദപുരം കൊടിയൻ കുന്നിൽ വീടിനോട് ചേർന്ന പറമ്പിൽ 6 കഞ്ചാവ് ചെടികൾ നട്ടുവളർത്തി പരിപാലിക്കുകയായിരുന്ന തെക്കേക്കര വീട്ടിൽ പ്രസാദിനെ (38 ) ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ അനീഷ്.കെ.എ അറസ്റ്റ് ചെയ്തു.ഉദ്ദേശം ഒന്നര മാസത്തെ വളർച്ചയുള്ള ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടി വളർത്തുന്നത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.അസി. എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ, പ്രിവന്റീവ്
എ അഗ്നിശർമ്മൻ നമ്പൂതിരി (89) അന്തരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കലാ സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന അയിനിപ്പിള്ളി മനക്കൽ എ അഗ്നിശർമ്മൻ നമ്പൂതിരി (89) അന്തരിച്ചു. ദീർഘകാലം ഡോ. കെ.എൻ പിഷാരടി സ്മാരക കഥകൾ ക്ലബ്ബിന്റെ പ്രസിഡണ്ടായിരുന്നു.ഗായത്രി റസിഡൻസ് അസോസിയേഷന്റെ ഭാരവാഹിയാണ്. ജയ വിജയകുറിസ് ആൻഡ് ട്രേഡ്സ് ചെയർമാൻ, ശ്രീ സംഗമം ട്രസ്റ്റിന്റെ ചെയർമാൻ, യോഗക്ഷേമ സഭയുടെ തൃശൂർ ജില്ല മുൻ ട്രഷറർ അടക്കം മറ്റനേകം സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ സാവിത്രി (ലേറ്റ് )
ആർക്കു വേണമെങ്കിലും നിക്ഷേപിക്കാം, എടുക്കാം – ഓണത്തിന് സൗജന്യ ഓണത്തട്ടൊരുക്കി ഊരകം സി.എൽ.സി
ഊരകം : ഇവിടെ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും തീ വിലയില്ല, കർഷകരുടെ ഉല്പന്നങ്ങൾക്കും വിലയില്ല. ആർക്കു വേണമെങ്കിലും നിക്ഷേപിക്കാം, ആർക്കു വേണമെങ്കിലും എടുക്കുകയും ചെയ്യാം. വില പറയാനും പണം വാങ്ങാനും ആരുമില്ല.ഓണത്തോടനുബന്ധിച്ച് ഊരകം സെന്റ് ജോസഫ്സ് പള്ളിയിലാണ് വേറിട്ട ഈ ഓണ ചന്ത ആരംഭിച്ചിരിക്കുന്നത്. ഓരോ കർഷകരും അല്ലാത്തവരും ഇവിടെ കൊണ്ട് വയ്ക്കുന്ന വസ്തുക്കൾ ആവശ്യക്കാർക്ക് സൗജന്യമായി കൊണ്ടുപോകാം. റൂബി ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ഊരകം സി എൽ സിയാണ് ഓണത്തട്ട് ഒരുക്കിയിരിക്കുന്നത്.
മഹിളാമോർച്ച മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം
മുരിയാട് : മഹിളാമോർച്ച മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു ഉദ്ഘാടനം നിർവഹിച്ചു. മഹിളാമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് കെ കെ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ്, മഹിളാമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജി വിശ്വനാഥൻ, മഹിളാമോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ സന്ധ്യ, സുശീല, സുപ്രിയ സന്തോഷ്, ദിവ്യാ
തുമ്പൂർ ഹരിശ്രീ വിദ്യാനികേതൻ പബ്ലിക് സ്കൂളിന്റെ ഓണാഘോഷം
തുമ്പൂർ : ഹരിശ്രീ വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാലയത്തിന്റെ രക്ഷാധികാരി ബാലൻ അമ്പാടത്ത് ദീപപ്രജ്വലനം ചെയ്തു തുടക്കം കുറിച്ചു. വിവേകാനന്ദ ട്ര സ്റ്റ് ഡയറക്ടർ പി പി രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.നാടൻപാട്ടു കലാകാരനായ ഷനോജ് (സമയ ) കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ പി മുരളി, ഡയറക്ടർ ഇൻചാർജ് എം വി വിനോദ്, വിദ്യാലയ സമിതി വൈസ് പ്രസിഡന്റ് ടി
വിദ്യാർത്ഥിയുടെ വീട്ടിൽ ബി.ആർ.സി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഓണചങ്ങാതി സന്ദർശനം
കാട്ടൂർ : പോംബെ സെന്റ് മേരീസ് എച്ച്.എസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ നിഹാറിന്റെ വീട്ടിൽ സമഗ്ര ശിക്ഷാ കേരള ബി.ആർ.സി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഓണചങ്ങാതി സന്ദർശനം. അയലത്തെ കുട്ടികളുടെ സഹായത്തോടെയും ബി.ആർ.സി ടീച്ചർമാരുടെ സഹായത്തോടെയും വീട്ടിൽ പൂക്കളം ഒരുക്കി.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ, വാർഡ് മെമ്പർമാരായ കമറുദ്ദീൻ, രമ ടീച്ചർ, പോംബെ സ്കൂളിലെ പ്രധാന അധ്യാപകനായ സജീവൻ, ക്ലാസ് ടീച്ചറായ സുദീപ്,
വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും നടന്നു
ഇരിങ്ങാലക്കുട : നാടിന്റെ നാട്ടുത്സവം- കലാ-കായിക-കാർഷിക മഹോത്സവമായ- 'വർണ്ണക്കുട' യിൽ സമാദരണ സമ്മേളനം നടന്നു . ചടങ്ങ് മുതിർന്ന ക്ലാസ്സിക്കൽ കലാകാരൻമാർ ഒന്നുചേർന്ന് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ കെ.കെ.രാമചന്ദ്രൻ, ഇ.ടി. ടൈസൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായിരുന്നു. തൃശൂർ ജില്ല കളക്ടർ ഹരിത.വി.കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരും സാംസ്കാരിക കായിക