എടക്കുളം : വിവിധ കലാരൂപങ്ങൾ അണിനിരത്തി കൊണ്ട് വർണ്ണാഭമായ ഘോഷയാത്രയോടെ എസ്.എൻ.ജി എസ് എസ്.യു.പി.സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് തമ്പി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.എടക്കുളം നെറ്റിയാട് സെന്ററിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കനാൽ പാലം പരിസരത്ത് അവസാനിച്ചു. പി.ടി.എ. ഒരുക്കിയ ഓണസദ്യയ്ക്കുശേഷം രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി പൂക്കള മത്സരം, വടം വലി എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡണ്ട് വി.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു
Day: September 3, 2022
വർണ്ണക്കുടയിൽ ഇന്ന് കേരള കലാമണ്ഡലം ഫ്യൂഷൻ നൃത്തവും, ആൽമരം മ്യൂസിക് ബാൻഡിൻ്റെ പരിപാടികളും
കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ
കാക്കാത്തുരുത്തി : കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ യെദുകൃഷ്ണൻ മാവേലിയായി എല്ലാവരെയും എതിരേറ്റു. അധ്യാപകരും മാനേജ്മെന്റും വാർഡ് മെമ്പർ ബിജോയ് കളരിക്കൽ, പി.ടി.എ പ്രതിനിധികളും കുട്ടികളും ചേർന്ന് ഒരുമയുടെ ഓണപ്പൂക്കളം ഒരുക്കി.കുട്ടികളുടെ ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തൽ, വടംവലി എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.