ഇരിങ്ങാലക്കുട : നാടിന്റെ കലാ-കായിക-കാർഷിക മഹോത്സവമായ 'വർണ്ണക്കുട' ക്ക് സംസ്കാര വൈവിധ്യത്തിന്റെ തിലകക്കുറി ചാർത്തി സാംസ്കാരിക ഘോഷയാത്രയോടെ ആരംഭം. നഗരം ഇന്ന് സാക്ഷിയായത് കേരളത്തിന്റെ തനത് സാംസ്കാരിക പ്രതീകങ്ങളായ തെയ്യം, തിറ, പുലിക്കളി, കാളകളി, വിവിധ വാദ്യരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, തുടങ്ങി വൻ ജനാവലി അണിനിരന്ന സാംസ്കാരിക വർണ വൈവിധ്യത്തിന്റെ പര്യായമായി മാറിയ 'വർണ്ണക്കുട' യ്ക്ക് നൽകിയ ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട എംഎൽഎയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ/ സാമൂഹികക്ഷേമ വകുപ്പ്
Day: September 2, 2022
ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പർമാർക്കറ്റിൽ രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെ ഓണ ചന്ത, ഇത്തവണ പച്ചക്കറികളും
ഇരിങ്ങാലക്കുട : സെപ്റ്റംബർ രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഇരിങ്ങാലക്കുടയിൽ നടത്തുന്ന ഈ വർഷത്തെ ഓണ ചന്തയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പ്രവർത്തന സമയം രാവിലെ ഒൻപതര മുതൽ രാത്രി 8 മണി വരെ.ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ
തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന വിലക്ക് നീക്കി
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര : കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ നടന്നു
ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ പദയാത്രയുടെ ഭാഗമായി കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ നടന്നു.കൺവെൻഷൻ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൻ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോമൻ ചിറ്റേടത്ത്, സതീഷ് വിമലൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സിജു
ഓണ വിപണിയിലേക്ക് കടുപ്പശ്ശേരി സൗഹൃദ കുടുംബശ്രീയുടെ ചെണ്ടുമല്ലി
തൊമ്മാന : ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം കടുപ്പശ്ശേരി സൗഹൃദ കുടുംബശ്രീയുടെ നേതൃത്വത്തില് ഓണ വിപണിയിലേക്കായി 20 സെന്റ് സ്ഥലത്തു 1000 ചെണ്ടുമല്ലി കൃഷി ചെയ്തതിന്റെ വിളവെടുപ്പ് നടന്നു. വേളൂക്കര ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ധനേഷ് ചെണ്ടു മല്ലി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പുഷ്പം ജോയ്, കടുപ്പശ്ശേരി കൃഷി ഓഫീസർ ധന്യ, അസിസ്റ്റന്റ് ഓഫീസർ ഉണ്ണി, സി.ഡി.എസ് മെമ്പർ ജിഷ വിനോദ്, എ.ഡി.എസ്
“സിൻസിയർലി യുവേഴ്സ്, ധാക്ക ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : 93 -മത് അക്കാദമി അവാർഡിനായി ബംഗ്ലാദേശിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട " സിൻസിയർലി യുവേഴ്സ്, ധാക്ക " (Iti, Tomari Dhaka) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 2 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയുടെ ജീവിത കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന പതിനൊന്ന് കഥകളുടെ സമാഹാരമായ ചിത്രം 25 ഓളം അന്തർദേശീയ ചലച്ചിത്രമേളകളിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത് . ബംഗാളി ഭാഷയിലുള്ള 136 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ്