ഇരിങ്ങാലക്കുട : വര്‍ണ്ണക്കുടയിൽ സെപ്തംബർ 2 വെള്ളിയാഴ്ച നു പ്രേക്ഷകരെ കാത്തിരിക്കുന്നത് വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, പട്ടുകുടകള്‍, പ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് കുട്ടംകുളം പരിസരത്തുനിന്നും ആരംഭിച്ച് വൈകീട്ട് 5 മണിക്ക് മുനിസിപ്പല്‍ മൈതാനിയില്‍ ഘോഷയാത്ര സമാപിക്കും.തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന് ഇരിങ്ങാലക്കുട പൗരാവലിയുടെ സ്നേഹാദരവും നല്‍കും. ഉദ്ഘാടന സമ്മേളനത്തില്‍ എം.എല്‍.എ.യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ
Day: September 1, 2022
പരിമിതികളിൽ വർണ്ണങ്ങൾ ചാലിച്ച് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം
ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു വേദിയൊരുക്കിയ വർണ്ണക്കുട ഭിന്നശേഷി കലോത്സവത്തിൽ ഹർഷാരവത്തോടെ കാണികൾ ആസ്വദിച്ചത് പരിമിതികളിൽ വർണ്ണങ്ങൾ നിറഞ്ഞ കലയുടെയും പ്രതിഭയുടെയും ആറാട്ട്.ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഭിന്നശേഷി കലോത്സവം വൻ വിജയമായിരുന്നു.ജീവകാരുണ്യ പ്രവർത്തക സിന്ധു പാണ്ഡുവും പരിമിതികളെ ധീരതയോടെ അതിജീവിച്ച് മുന്നേറി മാതൃകയായ കിരണും കൂടി കലോത്സവം ഉദ്ഘാടനം
നിയോജക മണ്ഡലത്തിൽ കലുങ്ക്, ഓട നിർമ്മാണപ്രവൃത്തികൾക്ക് 80 ലക്ഷം അനുവദിച്ചു : മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ അഞ്ച് പൊതുമരാമത്ത് പ്രവൃത്തികൾക്കായി 80 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമയബന്ധിതമായി ഈ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.കാക്കത്തുരുത്തി മതിലകം റോഡിലെ നിലവിലുള്ള കലുങ്ക് പുനർനിർമ്മിക്കാനാണ് പത്തു ലക്ഷം രൂപ. പോട്ട മൂന്നുപീടിക റോഡിൽ ഓട സംവിധാനമൊരുക്കാനും കലുങ്ക് പുനർനിർമ്മിക്കാനുമാണ് 15 ലക്ഷം. കാക്കാത്തുരുത്തി മതിലകം റോഡിൽ ഓട നിർമ്മിക്കാൻ 20 ലക്ഷം രൂപ.ചേലൂർ അരിപ്പാലം റോഡിൽ
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സി.എല്‍.സിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ 8 ന് ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി.കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തില്‍ നിന്നും പതാക പ്രയാണം നടത്തി, ഹൊസൂര്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, കണ്‍വീനര്‍മാരായ എം.ജെ. ജോസ്, ജോസ് ജി തട്ടില്‍ എന്നിവര്‍ക്കു പ്രയാണത്തിനുള്ള പതാക കൈമാറി.വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍
വർണ്ണക്കുട സാഹിത്യോത്സവത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ ഇരിങ്ങാലക്കുടക്കാരായ എഴുത്തുക്കാരുടെ സംഗമം നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഇരിങ്ങാലക്കുടക്കാരായ എഴുത്തുകാരുടെ സംഗമം പ്രശസ്ത സാഹിത്യക്കാരിയും ഇരിങ്ങാലക്കുടക്കാരിയുമായ ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലടക്കുടക്കാരായ എഴുത്തുക്കാരുടെ സംഗമത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിൽ ഡോ.ഖദീജ മുംതാസ്, അശോകൻ ചരുവിൽ, കെ.രേഖ, രോഷ്ണി സ്വപ്ന, കവിത ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പി.കെ.ഭരതൻ അദ്ധ്യക്ഷത
കുഞ്ഞുമനസുകളുടെ നിറവിൽ നാടിനൊരു ഓണസമ്മാനം
ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 100 ഓണക്കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിൻ്റെ സമീപ പ്രദേശങ്ങളിലെയും, സ്കൂളിലെയും അർഹരായ കുടുംബങ്ങൾക്കും, വിദ്യാർത്ഥികൾക്കും വാർഡ് കൗൺസിലർ കെ ആർ വിജയ ഓണക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.മുൻ പി.ടി.എ പ്രസിഡൻറ് പി.വി ശിവകുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.ടി.എ പ്രസിഡൻ്റ് സുബീഷ് എം ആർ, എം.പി.ടി.എ പ്രസിഡന്റ് ധന്യ ജോസ്, വാർഡ് കൗൺസിലർ
വർണ്ണക്കുടയിൽ ഭിന്നശേഷി കലോത്സവം ഇന്ന്
ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി കൂടിയാവുകയാണ് 'ഇരിങ്ങാലക്കുടയുടെ നാട്ടുത്സവം വർണ്ണക്കുട'. ആഘോഷങ്ങൾ ഭിന്നശേഷിക്കാർക്കും കൂടി ഉള്ളതാണ്, അവരിലും സർഗാത്മകമായ കഴിവുകളുണ്ട്, സമൂഹം അവരുടെ കൂടെ തന്നെയുണ്ട്, എന്നിങ്ങനെയുള്ള ആശയങ്ങളാൽ ഉരുത്തിരിഞ്ഞ പരിപാടിയായ 'വർണ്ണക്കുട' യിലെ ഭിന്നശേഷി കലോത്സവം സെപ്റ്റംബർ 1 ഇരിങ്ങാലക്കുട മുനിസിപ്പൽ ടൌൺ ഹാളിൽ ഉച്ചക്ക് 1 മുതൽ 5 വരെ നടത്തും.ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ
ഒഎൻവിയുടേയും ഭാസ്കരൻ മാഷിൻ്റേയും സ്മൃതികളുണർത്തി ആസ്വാദകമനം കവർന്നു പ്രദീപ് സോമസുന്ദരം
ഇരിങ്ങാലക്കുട: വർണ്ണക്കുടയിൽ ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സാഹിത്യസദസ്സിൽ ഒഎൻവിയുടേയും ഭാസ്കരൻ മാഷിൻ്റേയും സ്മൃതികളുണർത്തി ചലച്ചിത്ര ഗാനാലാപനം സദസ്സിനു പുത്തനുണർവായി. വൈലോപ്പിള്ളി വേദിയിൽ നടന്ന സാഹിത്യ സദസ്സിന് മേമ്പൊടി കൂട്ടി സംവാദവും നടന്നു. ഒഎൻവി, പി ഭാസ്ക്കരൻ എന്നിവർ രചിച്ച ചലച്ചിത്ര ഗാനങ്ങളെ ആസ്പദമാക്കി നടന്ന സംവാദം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും മേരീ ആവാസ് സുനോ റിയാലിറ്റി ഷോ വിജയിയുമായ പ്രദീപ് സോമസുന്ദരം ഉദ്ഘാടനം ചെയ്തു. രാജൻ നെല്ലായി