അറിയിപ്പ് : തൃശ്ശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Day: August 31, 2022
വർണ്ണക്കുട- വ്യാഴാഴ്ചയിലെ പരിപാടികൾ
ഇരിങ്ങാലക്കുട : സാഹിത്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സാഹിത്യോത്സവമാണ് വർണ്ണക്കുടയിൽ സെപ്റ്റംബർ 1 നു വിഭാവനം ചെയ്തിട്ടുള്ളത്. രാവിലെ 10 മണിക്ക് മുഖ്യ വേദിയായ അയ്യങ്കാവ് മൈതാനത്ത് സാഹിത്യോത്സവവും, ഒരു മണിക്ക് മുനിസിപ്പൽ ടൗൺ ഹാളിലെ വേദിയിൽ ഭിന്നശേഷി കലോത്സവവും അരങ്ങേറും.രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ. കെ. സച്ചിദാനന്ദൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. “എൻ്റെ എഴുത്ത്, എൻ്റെ ഇരിങ്ങാലക്കുട“
ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടങ്ങൾ: ഇരിങ്ങാലക്കുടയിൽ മഴ ശക്തം
മാപ്രാണം : കനത്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് മാപ്രാണത്ത് വീടിനും, വീട്ടുപകരണങ്ങൾക്കും നാശം നേരിട്ടു. മാപ്രാണം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന പാങ്ങാട്ടിൽ ജയപ്രസാദിന്റെ വീടിനാണ് കൂടുതൽ ദുരവസ്ഥ ഉണ്ടായത്. ഇടിവെട്ടും,മഴയും തകൃതിയായിരുന്നപ്പോൾ വീടിനകത്ത് ഭാര്യ സിന്ധുവും,മകനുമൊന്നിച്ച് ഇരിക്കെ പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദവും, എന്തൊക്കെയോ തകർന്നു വീഴുന്ന ശബ്ദവും ഉണ്ടായതായും തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് ജയപ്രസാദ് പറഞ്ഞു. മഴകുറഞ്ഞത്തോടെ മുറിയിൽനിന്നും ഇറങ്ങിനോക്കിയപ്പോഴാണ് നാശനഷ്ടങ്ങൾ താൻ അറിയുന്നതും
സാൻജോ ക്രാഫ്റ്റ്: ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്
ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുടയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്തിൽ ഭിന്നശേഷിക്കുട്ടികളുടെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി തുടക്കം കുറിച്ച സാൻജോ ക്രാഫ്റ്റ് പദ്ധതി യുടെ രണ്ടാഘട്ട ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സി. എലൈസ നിർവഹിച്ചു.ഭിന്നശേഷിയുള്ള കുട്ടികൾക്ക് കരകൗശലവസ്തുക്കൾ നിർമിക്കുന്നന്നതിനുള്ള പരിശീലനവും നിർമിക്കുന്ന വസ്തുക്കളുടെ വില്പനയും എന്ന ലക്ഷ്യത്തോടെയാണ് സാൻജോ ക്രാഫ്റ്റ് തുടക്കം കുറിച്ചത്. സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് മേധാവി ഡോ. സി. ജെസ്സിൻ ആശംസകൾ നേർന്നു.കരകൗശല വസ്തുക്കളുടെ കണ്ണജിപ്പിക്കുന്ന പ്രദർശനതിലൂടെ ഭിന്നശേഷികാരുടെ
വർണ്ണക്കുടയിൽ ബുധനാഴ്ച്ചയിലെ പരിപാടികൾ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയിൽ ആഗസ്റ് 31 ബുധനാഴ്ച അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിയിൽ രാവിലെ 9:30 മുതൽ കുടുംബശ്രീ കലോത്സവം നടക്കും.ഉച്ചതിരിത്ത് 4.30 മുതൽ ഫോക്ക് ഫെസ്റ്റിൽ കാളകളി ഉണ്ടായിരിക്കും.വൈകീട്ട് 6 ന് ക്ലാസ്സിക്കൽ ഫെസ്റ്റിൽ മ്യൂസിക്കൽ ഷെയ്ഡ്സ് ഓഫ് സവേരി7.20 ന് - ഭരതനാട്യം - അപർണ്ണ രാമചന്ദ്രൻ8 ന്- നൃത്തനൃത്യങ്ങൾ , ഭരത് വിദ്വത് മണ്ഡൽ9 ന്- കൂച്ചിപ്പുടി എന്നിവയും
234 ൽ അധികം വിഭവങ്ങളാൽ സമൃദ്ധമായ മെഗാ ഓണസദ്യയുമായി ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം
ഇരിങ്ങാലക്കുട : ഓണാഘോഷത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ ഓണസദ്യ വിഭവ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 234 ൽ അധികം വിഭവങ്ങളാൽ സമൃദ്ധമായിരുന്നു ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം മുൻകൈയെടുത്ത് നടത്തിയ മെഗാ ഓണസദ്യ.ടി എൻ പ്രതാപൻ എം പി മെഗാ ഓണസദ്യ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, നഗരസഭ കൗൺസിലർ ജെയ്സൺ പാറേക്കാടൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ