ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രനടയിൽ പതിവായി ഒത്തുകൂടാറുള്ള സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദശാബ്ദങ്ങളായി ഓണകാലത്ത് ഇട്ടുപോരുന്ന പൂക്കളം ഈ വർഷവും ഒരുക്കി. കൂടൽമാണിക്യ സ്വാമിയുടെ ഭക്തരായ ഒരു കൂട്ടം ചെറുപ്പക്കാരും കുട്ടികളും ഒരുക്കിയ പൂക്കളം പതിവുപോലെ അത്തം നാൾ മുതൽ ആരംഭിച്ചു.കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ സായാഹ്ന കൂട്ടായ്മ ഒരുക്കുന്ന പൂക്കളം കാണാൻ ഏറെ പേർ എത്താറുണ്ട്. ഇപ്പോൾ പൂക്കളമൊരുക്കിയത് സായാഹ്ന കൂട്ടായ്മ്മയുടെ നാലാം തലമുറയാണെന്ന പ്രതേകത കൂടിയുണ്ട്.
Day: August 29, 2022
കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’ മഹോത്സവം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നാലാം ദിനമായ തിങ്കളാഴ്ച്ച രാവിലെ അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിയിൽ കുടുംബശ്രീ കലോത്സവം ഏറെ ജനപങ്കാളിത്തത്തോടെ നടന്നു.തുടർന്ന് ഉച്ചതിരിഞ്ഞ് ഫോക്ക് ഫെസ്റ്റിൽ കടിയെണക്കം അരങ്ങേറി. വൈലോപ്പിള്ളി വേദിയിൽ സാഹിത്യസദസ്സിന്റെ ഭാഗമായി നടന്ന ഓണപ്പാട്ട് ആലാപനം ജനങ്ങളെ ഏറെ ആകർഷിച്ചു. പ്രശസ്ത സിനിമാഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രരേഖരൻ
എ.സി.എസ് വാരിയരുടെ ആറാം ചരമവാർഷികം കാർഷിക വികസന ബാങ്ക് അങ്കണത്തിൽ ആചരിച്ചു
ഇരിങ്ങാലക്കുട : മികച്ച സഹകാരിയും, സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.സി.എസ് വാരിയരുടെ ആറാം ചരമവാർഷികം കാർഷിക വികസന ബാങ്ക് അങ്കണത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്കു ശേഷം ബാങ്ക് വൈസ് പ്രസിഡണ്ട് കെ.കെ ശോഭന ൻ അനുസ്മരണം നടത്തി.ബാങ്ക് ഡയറക്ടർമാരായ ഐ.കെ ശിവജ്ജാനം, തിലകൻ പൊയ്യാറ, ഒ. കോരൻ, ജോസഫ് ടി. തട്ടിൽ, രജനി സുധാകരൻ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, ഇന്ദിര ഭാസി, സരിത, സെക്രട്ടറി ലെനീസ് കെ.
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പുലിക്കളി ആഘോഷം : ബ്രോഷര്‍ പ്രകാശനം ഇന്നസെന്റ് നിര്‍വഹിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തിരുവോണപിറ്റേന്ന് സെപ്റ്റംബര്‍ 9ന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം സിനിമാതാരം ഇന്നസെന്റ് പ്രധാന സ്പോണ്‍സര്‍മാരായ ജെ.പി ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്‍, മാര്‍വെല്‍ ഏജന്‍സിസ് ഉടമ ബാബു മാര്‍വെല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ശശികുമാര്‍ ഇടപ്പുഴ മുഖ്യാതിഥി ആയിരുന്നു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സതീശന് നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു.പുലിക്കളി
എസ്.എൻ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു
ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു. തൃശൂർ അസിസ്റ്റൻ്റ് ഡവലപ്പ്മെൻ്റ് കമ്മീഷണർ അയന പി.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ ചന്ദ്രിക എഡുക്കേഷണൽ ട്രസ്റ്റ് മാനേജർ ഡോ. സി.കെ രവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ബിന്ദു കെ.സി, കറസ്പോണ്ടൻ്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് പി.വി സിദ്ധാർത്ഥൻ, സ്റ്റാഫ് സെക്രട്ടറി ലത സി.ആർ എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു,